X

ഷൊര്‍ണൂര്‍ ഉള്‍പ്പെടെ 9 സ്‌റ്റോപ്പുകള്‍ വന്ദേ ഭാരത് സമയക്രമമായി

തിരുവനന്തപുരത്തു നിന്ന് രാവിലെ 5.20ന് പുറപ്പെട്ട് കാസര്‍കോട് ഉച്ചക്ക് 1.25 ന് എത്തും. തുടര്‍ന്ന് കാസര്‍കോട് നിന്ന് 2.30 ന് പുറപ്പെട്ട് തിരുവനന്തപുരത്ത് 10 .35ന് എത്തിച്ചേരും. ഷൊര്‍ണൂരില്‍ സ്‌റ്റോപ്പനു വദിച്ചതും കണ്ണൂരില്‍ നിന്ന് കാസര്‍കോട് വരെ നീട്ടിയതും കനത്ത പ്രതിഷേധത്തുടര്‍ന്നാണ്. 25 ന് ചൊവ്വ പ്രധാനമന്ത്രി ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനം ചെയ്യും.

തിരൂരിൽ സ്റ്റോപ്പുണ്ടാകുമെന്നാണ് മുമ്പ് അറിയിച്ചിരുന്നതെങ്കിലും അത് ഒഴിവാക്കിയാണ് ഷെഡ്യൂൾ നിശ്ചയിച്ചിരിക്കുന്നത്. ആദ്യ ട്രയൽ റണ്ണിൽ തിരൂരിൽ നിർത്തിയെങ്കിലും രണ്ടാം ദിവസം നിർത്തിയിരുന്നില്ല.

തിരുവനന്തപുരം- കാസര്‍കോട് വന്ദേഭാരത് (ട്രെയിന്‍ നമ്പര്‍ 20634)

തിരുവനന്തപുരം- 5.20
കൊല്ലം 6.07
കോട്ടയം- 7.25
എറണാകുളം ടൗണ്‍- 8.17
തൃശൂര്‍ 9.22
ഷൊര്‍ണൂര്‍- 10.02
കോഴിക്കോട്- 11.03
കണ്ണൂര്‍- 12.03
കാസര്‍കോട്- 1.25

കാസര്‍കോട്-തിരുവനന്തപുരം വന്ദേഭാരത് (ട്രെയിന്‍ നമ്പര്‍ 20633)

കാസര്‍കോട്-2.30
കണ്ണൂര്‍-3.28
കോഴിക്കോട്- 4.28
ഷൊര്‍ണൂര്‍- 5.28
തൃശൂര്‍-6.03
എറണാകുളം-7.05
കോട്ടയം-8.00
കൊല്ലം- 9.18
തിരുവനന്തപുരം- 10.35

തിരുവനന്തപുരത്തു നിന്ന് രാവിലെ 5.20ന് പുറപ്പെട്ട് കാസര്‍കോട് ഉച്ചക്ക് 1.25 ന് എത്തും. തുടര്‍ന്ന് കാസര്‍കോട് നിന്ന് 2.30 ന് പുറപ്പെട്ട് തിരുവനന്തപുരത്ത് 10 .35ന് എത്തിച്ചേരും.

webdesk14: