kerala
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ വാഹനവുമായി നിരത്തില്‍ ഇറങ്ങാന്‍ അനുവദിക്കരുത്; ശിക്ഷ നടപടികള്‍ വിവരിച്ച് പൊലീസ്
പ്രായപൂര്‍ത്തിയാവാത്തവര്‍ക്ക് വാഹനം ഓടിക്കാന്‍ നല്കിയാല് 1988ലെ മോട്ടോര്‍ വാഹന നിയമപ്രകാരം മൂന്നു വര്‍ഷം വരെ തടവും 25,000 രൂപ വരെ പിഴയും ലഭിക്കാം

കുട്ടികള്‍ക്ക് നിരത്തിലിറങ്ങാന്‍ വാഹനം നല്കുന്ന രക്ഷിതാക്കള്‍ക്ക് പൊലീസിന്റെ മുന്നറിയിപ്പ്. കണ്ണില്‍ പെട്ടാല്‍ പിഴകൊണ്ടു മാത്രം രക്ഷപ്പെടില്ല. തടവുശിക്ഷ അനുഭവിക്കാനും വിധിയുണ്ടാകും. വാഹനത്തിന്റെ ആര്.സി ഉടമയാണ് ശിക്ഷ അനുഭവിക്കേണ്ടിവരുക എന്നതിനാല്‍ 18 വയസ്സിനു മുമ്പ് വണ്ടിയോടിക്കാന്‍ നല്കുന്ന രക്ഷിതാക്കള്‍ക്ക് പിന്നീടുണ്ടാകുക തീരാതലവേദനയാകും.
പ്രായപൂര്‍ത്തിയാവാത്തവര്‍ക്ക് വാഹനം ഓടിക്കാന്‍ നല്കിയാല് 1988ലെ മോട്ടോര്‍ വാഹന നിയമപ്രകാരം മൂന്നു വര്‍ഷം വരെ തടവും 25,000 രൂപ വരെ പിഴയും ലഭിക്കാം.
ചുങ്കത്തറയില്‍ കഴിഞ്ഞദിവസം ബൈക്കും ജീപ്പും കൂട്ടിയിടിച്ച് മരിച്ച രണ്ട് വിദ്യാര്‍ഥികളും പ്രായപൂര്‍ത്തി എത്താത്തവരായിരുന്നു. 14 വയസ്സ് മാത്രമുള്ള ഒമ്പതാം ക്ലാസില്‍ പഠിച്ചിരുന്ന ഇവര്‍ ബൈക്ക് വാടകക്ക് എടുത്താണ് ഓടിച്ചത്. തുടര്‍ന്ന് വാഹനം വാടകക്ക് നല്കിയ പോത്തുകല്ല് കോടാലിപ്പൊയില്‍ മുഹമ്മദ് അജ്നാസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കുട്ടികള്‍ നിയമലംഘനം നടത്തിയതിന് കഴിഞ്ഞയാഴ്ച മഞ്ചേരി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി 18 പേരെയാണ് ശിക്ഷിച്ചത്. ഇതില്‍ ആറുപേരും വീട്ടമ്മമാരാണ്. 18 പേരില്‍നിന്നായി കോടതി 5,07,750 രൂപയാണ് പിഴ ഈടാക്കിയത്. എല്ലാവരും കോടതി പിരിയുംവരെ തടവുശിക്ഷ അനുഭവിക്കണമെന്നും വിധിച്ചു. ആറുപേര്‍ കാല് ലക്ഷം രൂപ വീതം പിഴയൊടുക്കി വന്നപ്പോള്‍ 11 പേര്‍ക്ക് 30,250 രൂപ വീതമാണ് പിഴ ശിക്ഷ വിധിച്ചത്.
മങ്കട കൂട്ടിലില്‍ ഏപ്രില്‍ എട്ടിന് എസ്.ഐയുടെ നേതൃത്വത്തില്‍ 15കാരനെ സ്കൂട്ടര്‍ ഓടിച്ചതിന് പിടികൂടി. ഇതില്‍ ശിക്ഷ ലഭിച്ചത് പിതാവിനാണ്. എന്നാല്‍, പിതാവ് വിദേശത്തായതിനാല്‍ കുട്ടിയുടെ മാതാവിന് ശിക്ഷയേല്‍ക്കേണ്ടിവന്നു. ഇതുപോലെ വിശ്വസിച്ച് വാഹനം കുട്ടിക്ക് സവാരിക്ക് നല്കിയ വീട്ടമ്മക്കും കിട്ടി എട്ടിന്റെ പണി. പുഴക്കാട്ടിരി കണ്ണുംകുളം പാലത്തിങ്ങല്‍ സ്വദേശിനിക്കാണ് തടവും പിഴയും അനുഭവിക്കേണ്ടിവന്നത്.
17കാരനെ കഴിഞ്ഞ ഏപ്രില്‍ 11ന് മേലാറ്റൂര്‍ പൊലീസ് കീഴാറ്റൂര്‍ കമാനത്തുവെച്ചും പിടികൂടി. ഇതിലും രക്ഷിതാവിന് ശിക്ഷ അനുഭവിക്കേണ്ടിവന്നു. മുതുകുര്‍ശ്ശിയില്‍വെച്ച് മാര്‍ച്ച് 17ന് കുട്ടി െ്രെഡവര്‍ പൊലീസിന് മുന്നില്‍പ്പെട്ടു. ശിക്ഷ കിട്ടിയതോ ആര്.സി ഉടമയായ വീട്ടമ്മക്ക്. ഇരുമ്പുഴിയില്‍ വെച്ച് മാര്‍ച്ച് 16ന് 17കാരനെ മഞ്ചേരി എസ്.ഐ പിടികൂടിയ കേസിലും ശിക്ഷ അനുഭവിക്കേണ്ടിവന്നത് മാതാവിനാണ്. ഏപ്രില്‍ 19ന് പെരിന്തല്‍മണ്ണ പാതായ്ക്കരയില്‍ 17കാരന് പിടിയിലായപ്പോള്‍ ശിക്ഷ ലഭിച്ചത് പെരിന്തല്‍മണ്ണ പുത്തനങ്ങാടി സ്വദേശിയായ പിതാവിനാണ്.
ശിക്ഷ നടപടികള്‍ ഇങ്ങനെ;
മോട്ടോര്‍ വാഹന നിയമം വകുപ്പ് 180 ആന്‍ഡ് 181 പ്രകാരം പിഴ.
വാഹന ഉടമ/ രക്ഷിതാവ് ഇവരിലൊരാള്‍ക്ക് മോട്ടോര്‍ വാഹന ആക്ട് പ്രകാരം 25,000 രൂപ പിഴ.
രക്ഷിതാവ് അല്ലെങ്കില്‍ ഉടമക്ക് മൂന്നുവര്‍ഷം വരെ തടവുശിക്ഷ.
വാഹനത്തിന്റെ രജിസ്ട്രേഷന് ഒരു വര്‍ഷം റദ്ദാക്കല്‍.
25 വയസ്സുവരെ ഇന്ത്യയിലെവിടെനിന്നും ലൈസന്‍സ്/ ലേണേഴ്സ് എടുക്കാന്‍ വിലക്ക്.
ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള മറ്റു നടപടികള്‍.
kerala
കൈക്കൂലിക്കേസ്; പാലക്കാട് ഫയര്‍ സ്റ്റേഷന് ഓഫീസര്‍ക്ക് സസ്പെന്ഷന്
പാലക്കാട് ഫയര്‍ സ്റ്റേഷന് ഓഫീസര്‍ ഹിതേഷിനെയാണ് സസ്പെന്‍ഡ് ചെയ്തത്.

പാലക്കാട് എന്‍ഒസിക്ക് കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തില്‍ ഫയര്‍ സ്റ്റേഷന് ഓഫീസര്‍ക്ക് സസ്പെന്ഷന്. കുറ്റക്കാരനാണെന്ന വിജിലന്‍സ് കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് ഫയര്‍ സ്റ്റേഷന് ഓഫീസര്‍ ഹിതേഷിനെയാണ് സസ്പെന്‍ഡ് ചെയ്തത്.
പാലക്കാട് സ്വദേശിയായ കെട്ടിട ഉടമ നല്കിയ പരാതിയിലാണ് വിജിലന്‍സ് നടപടി. ത്രീസ്റ്റാര്‍ ലൈസന്‍സ് പുതുക്കുന്നതിനായി ഫയര്‍ എന്‍ഒസി ആവശ്യപ്പെട്ടെത്തിയ കെട്ടിട ഉടമയോട് ഒരു ലക്ഷം രൂപയാണ് ഹിതേഷ് കൈക്കൂലിയായി ആവശ്യപ്പെട്ടത്.
kerala
എ.പി ഉണ്ണികൃഷ്ണന് മാധ്യമ പുരസ്കാരം ലുഖ്മാന് മമ്പാടിന് സമ്മാനിച്ചു
ദളിത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ എ.പി ഉണ്ണികൃഷ്ണന് മാധ്യമ പുരസ്കാരം ചന്ദ്രിക റസിഡന്റ് എഡിറ്റര്‍ ലുഖ്മാന് മമ്പാടിന്, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.സി.പി ബാവഹാജി സമ്മാനിക്കുന്നു

മലപ്പുറം: ദളിത് ലീഗ് മുന്‍ ജനറല്‍ സിക്രട്ടറിയും മുസ്്ലിം ലീഗ് ജില്ലാ സിക്രട്ടറിയും മലപ്പുറം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും മായിരുന്ന എ.പി ഉണ്ണികൃഷ്ണന്റെ ഒന്നാം ഓര്‍മദിനത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്കാരം ചന്ദ്രിക റസിഡന്റ് എഡിറ്റര്‍ ലുഖ്മാന് മമ്പാടിന്, മുസ്്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.സി.പി ബാവഹാജി സമ്മാനിച്ചു.
മുസ്്ലിം ലീഗ് സംസ്ഥാന സിക്രട്ടറി യു.സി രാമന്, പി ഉബൈദുള്ള എം.എല്‍.എ, ദളിത് ലീഗ് സംസ്ഥാന ഭാരവാഹികളായ പ്രസിഡന്റ് ഇ.പി ബാബു, ജനറല്‍ സിക്രട്ടറി ശശിധരന് മണലായ, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സിക്രട്ടറി പി.കെ ഫിറോസ്, ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ടി.പി അഷറഫലി, പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് ഹനീഫ മൂന്നിയൂര്‍, പി.കെ അസ്ലു, കെ.സി ശ്രീധരന്, എ.പി സുധീഷ് സംസാരിച്ചു.
kerala
മലപ്പുറത്ത് പുതിയ നിപ കേസുകളില്ല; ജില്ലയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു
നാലു പഞ്ചായത്തുകളില്‍ ഏര്‍പ്പെടുത്തിയ കണ്ടൈന്‍മെന്റ് സോണും ഒഴിവാക്കി.

മലപ്പുറത്ത് പുതിയ നിപ കേസുകളില്ല. ഈ സാഹചര്യത്തില്‍ മലപ്പുറം ജില്ലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ജില്ലാ ഭരണകൂടം പിന്‍വലിച്ചു. നാലു പഞ്ചായത്തുകളില്‍ ഏര്‍പ്പെടുത്തിയ കണ്ടൈന്‍മെന്റ് സോണും ഒഴിവാക്കി. സംസ്ഥാനത്ത് ഇന്ന് 499 പേര് നിപ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
മക്കരപ്പറമ്പ് കൂട്ടിലങ്ങാടി മങ്കട കുറുവ പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ ഏര്‍പ്പെടുത്തിയ കണ്ടൈന്‍മെന്റ് സോണ്‍ ഒഴിവാക്കി. സംസ്ഥാനത്ത് 499 പേരാണ് നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. നിപ സ്ഥിരീകരിച്ച രോഗി കോഴിക്കോട് ഐസിയുവില്‍ ചികിത്സയില്‍ തുടരുകയാണ്. മലപ്പുറത്ത് 23 പേരും പാലക്കാട് 178 പേരും എറണാകുളം രണ്ടുപേരും കോഴിക്കോട് 116 പേരും സമ്പര്‍ക്ക പട്ടികയില്‍ ഉണ്ട്. മലപ്പുറത്ത് 11 പേര് ചികിത്സയില്‍. രണ്ടുപേര്‍ ഐസിയുവിലാണ് . ജില്ലയില്‍ ഇതുവരെ 56 സാമ്പിളുകള്‍ നെഗറ്റീവ് ആയി. സംസ്ഥാനത്ത് 29 പേര് ഹൈസറ്റ് റിസ്കിലും 117 പേര് ഹൈറിസ്ക് വിഭാഗത്തിലും നിരീക്ഷണത്തില്‍ തുടരുന്നു.
-
kerala3 days ago
കൊച്ചി റിഫൈനറിയില്‍ അപകടം; 45ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു
-
kerala3 days ago
മുഖ്യമന്ത്രിയുടെ ആരോഗ്യകേരളം നമ്പര്‍ വണ്‍ അവകാശവാദം; ആരോഗ്യരംഗം ശോചനീയ അവസ്ഥയിലാണെന്ന് താന്‍ നേരിട്ടറിഞ്ഞു: പുത്തൂര്‍ റഹ്മാന്
-
india3 days ago
മംഗളൂരുവിലെ ആൾക്കൂട്ടക്കൊലക്ക് ഇരയായ അശ്റഫിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ കൈമാറി കർണാടക മന്ത്രിയും സ്പീക്കറും
-
india2 days ago
ഗുജറാത്തില്‍ പാലം തകര്‍ന്ന് അപകടം; രണ്ട് മരണം; അഞ്ച് വാഹനങ്ങള്‍ നദിയില്‍ വീണു
-
kerala3 days ago
കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ നാളെ അഖിലേന്ത്യാ പണിമുടക്ക്
-
india3 days ago
ഹോം വർക്ക് ചെയ്യാത്ത കുട്ടിയെ ശകാരിച്ച അധ്യാപകരെ മാതാപിതാക്കൾ സ്കൂളിൽ കയറി തല്ലി
-
Football3 days ago
ക്ലബ് ലോകകപ്പിൽ ചെൽസി- ഫ്ലുമിനൻസ് പോരാട്ടം
-
film3 days ago
മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ്; സൗബിന് സാഹിര്‍ അറസ്റ്റില്‍