india
ലോക്സഭാ തെരഞ്ഞെടുപ്പ് തോല്‍വി; യു.പിയില്‍ മജിസ്ട്രേറ്റുമാര്‍ക്ക് കൂട്ട സ്ഥലംമാറ്റം; ബി.ജെ.പി തോറ്റ 11 ഇടത്തേയും ജഡ്ജിമാരെ മാറ്റി
ബി.ജെ.പി തോറ്റ പ്രധാനമണ്ഡലങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരേയും ജഡ്ജിമാരേയുമാണ് യോഗി സര്‍ക്കാര്‍ സ്ഥലംമാറ്റിയത്.

ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ യു.പിയില്‍ ജഡ്ജിമാര്‍ക്കും ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കും കൂട്ട സ്ഥലംമാറ്റം. ബി.ജെ.പി തോറ്റ പ്രധാനമണ്ഡലങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരേയും ജഡ്ജിമാരേയുമാണ് യോഗി സര്‍ക്കാര്‍ സ്ഥലംമാറ്റിയത്.
12 ജില്ലാ മജിസ്ട്രേറ്റുമാരെയാണ് ആദ്യഘട്ടത്തില്‍ സ്ഥലം മാറ്റിയത്. ഇതില്‍ 11 ജില്ലകളിലും ബി.ജെ.പി പരാജയപ്പെട്ടതാണ്. രാഷ്ട്രീയ പകപോക്കലാണ് നടപടിക്ക് പിന്നിലെന്ന ആരോപണം ഇതിനകം ഉയര്‍ന്നിട്ടുണ്ട്.
സീതാപൂര്‍, ബന്ദ, ബസ്തി, ശ്രാവസ്തി, കൗശാംബി, സംഭാല്‍, സഹരന്‍പൂര്‍, മൊറാദാബാദ്, ഹത്രാസ് എന്നീ ലോക്സഭാ മണ്ഡലങ്ങളിലെ ജഡ്ജിമാരെയാണ് ചൊവ്വാഴ്ച സ്ഥലം മാറ്റിയത്. കൂടാതെ, ഇറ്റാ, ബന്ദ, ഇറ്റാവ എന്നീ നിയോജക മണ്ഡലങ്ങളില്‍ ഉള്‍പ്പെടുന്ന കാസ്ഗഞ്ച്, ചിത്രകൂട്, ഔറയ്യ എന്നിവിടങ്ങളിലെ ജഡ്ജിമാരേയും മാറ്റിയിട്ടുണ്ട്. ഇതില്‍ ഹത്രാസ് ഒഴികെ മറ്റു മണ്ഡലങ്ങളിലെല്ലാം ബി.ജെ.പി പരാജയപ്പെട്ടിരുന്നു.
മൊറാദാബാദ് ജില്ലാ മജിസ്ട്രേറ്റ് മാനവേന്ദ്ര സിങ്ങിനെ ആയുഷ് സ്പെഷ്യല്‍ സെക്രട്ടറിയായും ബസ്തി ജില്ലാ മജിസ്ട്രേറ്റായ ആന്ധ്ര വംശിയെ സ്റ്റാമ്പ് ആന്‍ഡ് രജിസ്ട്രേഷന് സ്പെഷ്യല്‍ സെക്രട്ടറിയായുമാണ് നിയമിച്ചത്.
വിഷയത്തില്‍ യു.പി ചീഫ് സെക്രട്ടറി ഡി.എസ് മിശ്രയുടെ പ്രതികരണത്തിന് തേടിയെങ്കിലും പ്രതികരിച്ചില്ലെന്ന് ദി പ്രിന്റ് റിപ്പോര്‍ട്ടു ചെയ്യുന്നു.അതേസമയം സംഭവത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നും എല്ലാ തെരഞ്ഞെടുപ്പിന് ശേഷവും സംഭവിക്കുന്ന പതിവ് മാറ്റങ്ങള്‍ മാത്രമാണിതെന്നും ലഖ്നൗവില്‍ നിന്നുള്ള ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലവുമായി ഇതിന് ഒരു ബന്ധവുമില്ല,’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അങ്ങനെ ബന്ധമുണ്ടെങ്കില്‍ ആദ്യം അയോധ്യയിലെ ജില്ലാ മജിസ്ട്രേറ്റിനെ മാറ്റേണ്ടിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.പിയിലെ 80 ലോക്സഭാ സീറ്റുകളില്‍ 33 എണ്ണത്തില്‍ മാത്രമാണ് ബി.ജെ.പി വിജയിച്ചത്. 2019 ലെ 62 സീറ്റില്‍ നിന്നാണ് ബി.ജെ.പി ഇങ്ങനെയൊരു മോശം പ്രകടനത്തിലേക്ക് എത്തുന്നത്. ഈ സമയത്ത് തന്നെയാണ് സ്ഥലംമാറ്റവും സംഭവിക്കുന്നത്.
ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിക്കുണ്ടായ തിരിച്ചടിയുടെ കാരണങ്ങളെക്കുറിച്ച് പഠിക്കാനായി സംസ്ഥാനത്തെ 78 ജില്ലകളിലേക്ക് ബി.ജെ.പി ടാസ്ക് ഫോഴ്സിനെ അയച്ചിരുന്നു. എന്നാല്‍ ജില്ലാ ഉദ്യോഗസ്ഥര്‍, പ്രത്യേകിച്ച് ജഡ്ജിമാര്‍ ഇതിനോട് സഹകരിച്ചിരുന്നില്ലെന്ന റിപ്പോര്‍ട്ടും ഇതിനിടെ വരുന്നുണ്ട്.
അതേസമയം ഈ സ്ഥലംമാറ്റം രാഷ്ട്രീയ പകപോക്കലാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ‘ഈ ഉദ്യോഗസ്ഥരെല്ലാം അവരുടെ ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കണമെന്ന് സര്‍ക്കാര്‍ ആഗ്രഹിച്ചു. അവരുടെ മേല്‍ വ്യക്തമായ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി അവര്‍ അവരുടെ ജോലി ചെയ്തു, അതിനാല്‍ അവരെ സ്ഥലം മാറ്റി. എന്നിട്ടും സര്‍ക്കാര്‍ അതിനെ സാധാരണ സ്ഥലംമാറ്റം എന്ന് വിളിക്കുകയാണ്. എന്നാല്‍ അതല്ല കാര്യം, യു.പി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ് പറഞ്ഞു.
യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണ് സ്ഥലംമാറ്റമെന്ന് സമാജ്വാദി പാര്‍ട്ടി ദേശീയ വക്താവ് അബ്ദുള്‍ ഹാഫിസ് ഗാന്ധിയും പറഞ്ഞു. ‘ഇവ സാധാരണ സ്ഥലംമാറ്റമല്ല. ഇത് ബ്യൂറോക്രസിയെ രാഷ്ട്രീയവത്കരിക്കാനുള്ള വ്യക്തമായ ശ്രമമാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്താന്‍ ഉദ്യോഗസ്ഥര്‍ പരമാവധി ശ്രമിച്ചു. അവര്‍ അവരുടെ ജോലി ചെയ്തു, ഇപ്പോള്‍ ബി.ജെ.പി തോറ്റിടത്തെ ജഡ്ജിമാരെയും ഉദ്യോഗസ്ഥരേയുമെല്ലാം സര്‍ക്കാര്‍ മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗമായിട്ടാണ് ജില്ലാ ഭരണകൂടം പ്രവര്‍ത്തിച്ചത്. അതുകൊണ്ട് തന്നെ ഇത് സ്വേച്ഛാധിപത്യപരമായ സ്ഥലംമാറ്റമാണ്. ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണ്’, ഗാന്ധി കൂട്ടിച്ചേര്‍ത്തു.
ഈ ആഴ്ച ആദ്യം യു.പി സര്‍ക്കാര്‍ ലഖ്നൗവിലെയും പ്രയാഗ്രാജിലെയും പൊലീസ് കമ്മീഷണര്‍മാരായ എസ്.ബി ഷിരാദ്കറും രമിത് ശര്‍മ്മയും ഉള്‍പ്പെടെ 16 ഐ.പി.എസ് ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റിയിരുന്നു. ഉയര്‍ന്ന പദവികളില്‍ ഇരിക്കുന്നവര്‍ക്കും വരും ദിവസങ്ങളില്‍ സ്ഥലംമാറ്റ ഉത്തരവ് ലഭിക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്.
india
ധര്‍മസ്ഥലയിലെ ദുരൂഹ മരണം; ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ കുടക് സ്വദേശിയുടെ ഐഡി കാർഡ് കണ്ടെത്തി
ഏഴ് മനുഷ്യ തലയോട്ടികളും അസ്ഥികൂട അവശിഷ്ടങ്ങളും കണ്ടെടുത്തു.

ധര്‍മസ്ഥലയിലെ ദുരൂഹ മരണങ്ങളില്‍ അന്വേഷണം നടത്തുന്ന സംഘം നേത്രാവതി കുളിക്കടവിനടുത്ത ബംഗ്ലഗുഡ്ഡെ വനത്തില്‍ നിന്ന് തലയോട്ടി, അസ്ഥികൂട അവശിഷ്ടങ്ങള്‍ എന്നിവക്കൊപ്പം ഒരു തിരിച്ചറിയല്‍ കാര്‍ഡും കണ്ടെത്തി. ഇത് ഏഴ് വര്‍ഷം മുമ്പ് കാണാതായ കുടക് ജില്ലയിലെ പൊന്നംപേട്ട് താലൂക്കിലെ ടി ഷെട്ടിഗേരി ഗ്രാമത്തിലെ യുബി അയ്യപ്പയുടേതാണെന്നാണ് പ്രാഥമിക വിവരം.
മൈസൂരുവിലേക്ക് ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് വൈദ്യചികിത്സക്കായി പോയ അയ്യപ്പനെ കാണാതാവുകയായിരുന്നു. അദ്ദേഹത്തിന്റെ കുടുംബം കുടകിലെ കുട്ട പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇത്രയും വര്‍ഷമായി അദ്ദേഹത്തെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിരുന്നില്ല. ഐഡി കാര്‍ഡും അസ്ഥികൂട അവശിഷ്ടങ്ങളും കണ്ടെടുത്തതോടെ, അവശിഷ്ടങ്ങള്‍ അയ്യപ്പന്റേതാണോ എന്ന സംശയം ശക്തമായി. അസ്ഥികൂടം ഫോറന്‍സിക് പരിശോധനക്ക് അയച്ചതായി എസ്ഐടി അറിയിച്ചു.
പരിശോധനാ ഫലങ്ങള്‍ ലഭിച്ചതിനുശേഷം മാത്രമേ മരണം അപകടമരണമാണോ അതോ കൊലപാതകമാണോ എന്ന് വ്യക്തമാകൂ. പൊലീസ് പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്ത് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. എസ്ഐടി സംഘത്തിന്റെ രണ്ടാം ദിവസത്തെ തിരച്ചില്‍ വ്യാഴാഴ്ച അവസാനിച്ചു. ഏഴ് മനുഷ്യ തലയോട്ടികളും അസ്ഥികൂട അവശിഷ്ടങ്ങളും കണ്ടെടുത്തു.
india
ബിജെപിക്ക് സംസ്ഥാനത്ത് പ്രവേശനമില്ല, മോദി മാജിക് തമിഴ്നാട്ടില്‍ വിലപ്പോകില്ല; എം.കെ. സ്റ്റാലിന്
സംസ്ഥാനത്തെ ഒരിക്കലും തല കുനിക്കാന്‍ അനുവദിക്കില്ലെന്നും തമിഴ്നാടിന്റെ അവകാശങ്ങളും ഭാഷയും സ്വത്വവും സംരക്ഷിക്കുമെന്നും സ്റ്റാലിന് പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിനെയും ബിജെപിയെയും കടന്നാക്രമിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്. സംസ്ഥാനത്തെ ഒരിക്കലും തല കുനിക്കാന്‍ അനുവദിക്കില്ലെന്നും തമിഴ്നാടിന്റെ അവകാശങ്ങളും ഭാഷയും സ്വത്വവും സംരക്ഷിക്കുമെന്നും സ്റ്റാലിന് പറഞ്ഞു. കരൂരില്‍ നടന്ന ‘മുപ്പെരും വിഴ’യില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സ്റ്റാലിന്. ഇരട്ട അക്ക സാമ്പത്തിക വളര്‍ച്ച കൈവരിച്ച ഏകസംസ്ഥാനം തമിഴ്നാടാണെന്ന് പറഞ്ഞുകൊണ്ട് സര്‍ക്കാരിന്റെ പ്രധാന പദ്ധതികളും നേട്ടങ്ങളും സ്റ്റാലിന് വിശദീകരിച്ചു.
ഹിന്ദി അടിച്ചേല്‍പ്പിക്കല്‍ മുതല്‍ വിദ്യാഭ്യാസ ഫണ്ട് തടഞ്ഞുവെക്കുന്നു എന്ന ആരോപണം വരെ കേന്ദ്രത്തിന്റെ അമിതമായ ഇടപെടലിനെക്കുറിച്ച് സ്റ്റാലിന് വിമര്‍ശിച്ചു. തമിഴ്നാടിനുമേല് കേന്ദ്രം സാംസ്കാരികവും ഭരണപരവുമായ കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് സ്റ്റാലിന് ആരോപിച്ചു. മണ്ഡല പുനര്‍നിര്‍ണയവും മറ്റ് ഇടപെടലുകളും പോലുള്ള നടപടികളിലൂടെ സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ക്ക് ഭീഷണിയുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിക്ക് സംസ്ഥാനത്ത് പ്രവേശനമില്ലെന്നും മൂന്നാം തവണ അധികാരത്തില്‍ വന്നിട്ടും മോദി മാജിക് തമിഴ്നാട്ടില്‍ വിലപ്പോകില്ലെന്നും സ്റ്റാലിന് കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ ബിജെപിയെ തടഞ്ഞില്ലെങ്കില്‍, അടുത്തത് അവര്‍ സംസ്ഥാനങ്ങളില്ലാത്ത ഒരു രാജ്യത്തെ സൃഷ്ടിക്കുമെന്ന് സ്റ്റാലിന് പറഞ്ഞു.
india
ഫോബ്സ് സമ്പന്നരുടെ പട്ടികയില്‍ കേരളത്തില്‍ യൂസുഫലി ഒന്നാമന്
ഇന്ത്യയിലെ പട്ടികയില്‍ 105.8 ബില്യണ്‍ ഡോളറുമായി മുകേഷ് അംബാനിയാണ് ഒന്നാമത്

ന്യൂഡല്‍ഹി: ഫോബ്സിന്റെ ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ കേരളത്തില്‍ നിന്ന് മുന്നിലേത് വീണ്ടും ലുലു ഗ്രൂപ്പ് ചെയര്മാന് യൂസുഫലി. 548ാം സ്ഥാനത്താണ് അദ്ദേഹം. ഏഴ് ബില്യണ്‍ ഡോളറാണ് ആകെ സമ്പാദ്യം. 19 മില്യണ്‍ ഡോളറിന്റെ വര്‍ധനവ് അദ്ദേഹത്തെ വീണ്ടും ഒന്നാമതാക്കി.
763ാം സ്ഥാനത്തുള്ള ജോയ് ആലുക്കാസ് (5.3 ബില്യണ്‍ ഡോളര്‍) രണ്ടാമതും, 1021ാം സ്ഥാനത്തുള്ള രവിപിള്ള (3.9 ബില്യണ്‍ ഡോളര്‍) മൂന്നാമതുമാണ്.
ലോകതലത്തില്‍ ടെസ്ല സി.ഇ.ഒ ഇലോണ്‍ മസ്ക് (480 ബില്യണ്‍ ഡോളര്‍) ഒന്നാമതെത്തി. ലാറി എലിസണ്‍ (362.5 ബില്യണ്‍ ഡോളര്‍) രണ്ടാമതും.
ഇന്ത്യയിലെ പട്ടികയില്‍ 105.8 ബില്യണ്‍ ഡോളറുമായി മുകേഷ് അംബാനിയാണ് ഒന്നാമത്. 676 മില്യണ്‍ ഡോളറിന്റെ വര്‍ധനവ് അദ്ദേഹത്തിന്റെ ആസ്തിയില്‍ രേഖപ്പെടുത്തി. ഗൗതം അദാനി 64.3 ബില്യണ്‍ ഡോളറുമായി 29ാം സ്ഥാനത്താണ്.
-
kerala3 days ago
എറണാകുളം സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന് സ്ഥലം വിട്ട് കൊടുത്തവര്‍ക്ക് ജപ്തി നോട്ടീസ് അയച്ച് റവന്യൂവകുപ്പ്
-
kerala3 days ago
ഇലക്ട്രിക് സ്കൂട്ടറിന്റെ ടയര്‍ ഊരിത്തെറിച്ച് അപകടം; ഉപഭോക്തൃ കോടതിയെ സമീപിച്ച് യുവാവ്
-
kerala18 hours ago
ഡിവൈഎഫ്ഐ പ്രതിഷേധത്തിനിടെ ഷാഫി പറമ്പിലിന് സംരക്ഷണമൊരുക്കിയ ലീഗ് നേതാവിനെതിരെ വിദ്വേഷ പ്രചാരണം
-
News3 days ago
ഗസ്സയിൽ നടക്കുന്നത് വംശഹത്യ; പ്രഖ്യാപിച്ച് യുഎൻ അന്വേഷണകമ്മീഷൻ
-
kerala2 days ago
മലപ്പുറത്തെ വീട്ടില്‍നിന്ന് 20 എയര്‍ഗണും മൂന്ന് റൈഫിളും കണ്ടെത്തി; ഒരാള്‍ അറസ്റ്റില്‍
-
kerala3 days ago
ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അപകടം; 28 പേര്‍ക്ക് പരിക്ക്; 9 പേരുടെ നില ഗുരുതരം
-
News3 days ago
ഗസ്സയിലെ വംശഹത്യ; ലോകത്ത് ഇസ്രാഈല്‍ സാമ്പത്തികമായി ഒറ്റപ്പെടുന്നു; വെളിപ്പെടുത്തി നെതന്യാഹു
-
india3 days ago
ഗൂഢലക്ഷ്യങ്ങള്ക്കുള്ള കോടതി മുന്നറിയിപ്പ്