Connect with us

kerala

തൃശൂരില്‍ അമ്മയെയും വിദ്യാർത്ഥിയായ മകനെയും മരിച്ച നിലയിൽ കണ്ടെത്തി

ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് ഭർത്യഗൃഹത്തിലെ കിടപ്പുമുറിയിൽ ഇരുവരും മരിച്ച നിലയിൽ കണ്ടത്

Published

on

തൃശൂര്‍ കയ്പമംഗലത്ത് അമ്മയെയും വിദ്യാർത്ഥിയായ മകനെയും മരിച്ച നിലയിൽ കണ്ടെത്തി. കയ്പമംഗലം ഗ്രാമലക്ഷ്മി റോഡിന് സമീപം കോലോത്തും പറമ്പിൽ മുഹമ്മദ് റാഫിയുടെ ഭാര്യ 34 വയസുള്ള ഫൗസിയ, മകൻ 12 വയസുള്ള മുഹമ്മദ് റിഹാൻ എന്നിവരാണ് മരിച്ചത്.

ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് ഭർത്യഗൃഹത്തിലെ കിടപ്പുമുറിയിൽ ഇരുവരും മരിച്ച നിലയിൽ കണ്ടത്. ഫൗസിയ കെട്ടിയ തൂങ്ങി നിലയിലും, മുഹമ്മദ് റിഹാൻ കട്ടിലിലും മരിച്ച് കിടക്കുന്നതായാണ് കണ്ടത്. ഫൗസിയയുടെ ഭർത്താവ് മുഹമ്മദ് റാഫി വിദേശത്താണ്. റാഫിയുടെ മാതാവും പിതാവുമാണ് വീട്ടിൽ താമസിച്ചിരുന്നത്.

റാഫിയുടെ പിതാവ് മുഹമ്മദ് രണ്ടരയോടെ പുറത്തേക്ക് പോയി ആറ് മണിക്ക് തിരിച്ചെത്തിയപ്പോഴാണ് സംഭവം കണ്ടത്. റാഫിയുടെ മാതാവ് ജമീല മകളുടെ വീട്ടിൽ പോയിരിക്കുകയായിരുന്നു. കയ്പമംഗലം ഹിറ സ്കൂളിലെ വിദ്യാർത്ഥിയാണ് മുഹമ്മദ് റിഹാൻ. കയ്പമംഗലം പോലീസ് സ്ഥലത്തെത്തി.
മൃതദേഹങ്ങൾ ഇന്ന് ഇൻക്വസ്റ്റ് നടത്തി നടപടികൾ പൂർത്തിയാക്കും.

india

ദേശീയ തലത്തില്‍ മുസ്‌ലിം ലീഗിന്റെ പ്രസക്തി വര്‍ധിച്ചു: ഇ.ടി മുഹമ്മദ് ബഷീര്‍

ദേശീയ തലത്തില്‍ മുസ്‌ലിം ലീഗിന്റെ പ്രസക്തി വര്‍ധിച്ചുവെന്നും ഇന്ത്യ മുന്നണിയില്‍ പാര്‍ട്ടിക്ക് നിര്‍ണായക പങ്കുണ്ടെന്നും മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി.

Published

on

കൊല്ലം: ദേശീയ തലത്തില്‍ മുസ്‌ലിം ലീഗിന്റെ പ്രസക്തി വര്‍ധിച്ചുവെന്നും ഇന്ത്യ മുന്നണിയില്‍ പാര്‍ട്ടിക്ക് നിര്‍ണായക പങ്കുണ്ടെന്നും മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. മുസ്‌ലിം ലീഗ് കൊല്ലം പാര്‍ലമെന്റ് മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എക്കാലത്തും മര്‍ദിതര്‍ക്കൊപ്പം നിലയുറപ്പിച്ച പാര്‍ട്ടിയാണ് മുസ്‌ലിം ലീഗ്. രാജ്യത്ത് കലാപം ഉണ്ടായ എല്ലാ സ്ഥലങ്ങളിലും മുസ്‌ലിം ലീഗ് നേതാക്കള്‍ക്ക് എത്തിയിട്ടുണ്ട്. കലാപ ബാധിതര്‍ക്ക് എല്ലാ സഹായവും ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവില്‍ പാണക്കാട് തങ്ങളുടെ നേതൃത്വത്തില്‍ ശാന്തി മന്ത്രവുമായി മുസ്‌ലിം ലീഗ്‌സംഘം മണിപ്പൂരില്‍ പോയി സമാധാന ദൗത്യത്തിന് നേതൃത്വം നല്‍കി.

വരാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ മതേതര ജനാധിപത്യചേരി പരാജയപെട്ടാല്‍ ഉണ്ടാകാന്‍ പോകുന്നത് വലിയ വിപത്താണ്. മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തനങ്ങളില്‍ യു.ഡി.എഫിന് വലിയ പ്രതീക്ഷയാണുള്ളത്. മറ്റുള്ളവര്‍ ആലോചിക്കുന്നതിനു മുമ്പേ ലീഗ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. ബൂത്ത് തലംവരെ പ്രവര്‍ത്തകരെ സജ്ജമാക്കാനുളള പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് നൗഷാദ് യൂനുസ് അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.സുല്‍ഫീക്കര്‍ സലാം സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ റഹിമാന്‍ രണ്ടത്താണി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി യു.സി രാമന്‍, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം എം.അന്‍സാറുദീന്‍, ജില്ലാ ട്രഷറര്‍ എം.എ സലാം, ജില്ലാ വൈസ് പ്രസിഡന്റുമാരായ വട്ടപ്പാറ നാസിമുദീന്‍, വാഴയത്ത് ഇസ്മായില്‍, എം.എ കബീര്‍, പുന്നല എസ്.ഇബ്രാഹീംകുട്ടി, ജില്ലാ സെക്രട്ടറിമാരായ മുള്ളുകാട്ടില്‍ സാദിഖ്, ചാത്തിനാംകുളം സലീം, പി.അബ്ദുല്‍ ഗഫൂര്‍ ലബ്ബ സംസാരിച്ചു. ചികിത്സയില്‍ കഴിയുന്ന എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയുടെ സന്ദേശം ജില്ലാ സെക്രട്ടറി ഷെരീഫ് ചന്ദനത്തോപ്പ് വായിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പോരേടം ബദര്‍ നന്ദി പറഞ്ഞു.

Continue Reading

kerala

മടവൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ കെ ജുറൈജ് അന്തരിച്ചു

മുസ്ലിം ലീഗ് മുന്‍ 5ാം വാര്‍ഡ് പ്രസിഡന്റ്ായിരുന്നു.

Published

on

മടവൂര്‍ ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെമ്പര്‍ അരോത്ത് കെ ജുറൈജ്( 42) അന്തരിച്ചു. മുസ്ലിം ലീഗ് മുന്‍ 5ാം വാര്‍ഡ് പ്രസിഡന്റ്ായിരുന്നു.പിതാവ് ഉമ്മര്‍, മാതാവ് പാത്തുമ്മ സഹോദരന്‍:ജുനൈസ്, ഭാര്യ നഫീസ (പതിമഗലം ) മക്കള്‍ : ജുമാന, നിഫ

Continue Reading

kerala

പേരിടുന്നതിനെ ചൊല്ലി മാതാപിതാക്കൾ തമ്മിലെ തർക്കം ; ഒടുവിൽ കുട്ടിക്ക് പേരിട്ട് ഹൈക്കോടതി

2020 ഫെബ്രുവരി 12ന് കുട്ടി ജനിച്ച ശേഷം പേരിടുന്നതിനെ ചൊല്ലി രക്ഷിതാക്കൾ തർക്കത്തിലായതിനെ തുടർന്ന് ജനന സർട്ടിഫിക്കറ്റിൽ കുട്ടിയുടെ പേര് രേഖപ്പെടുത്തിയിരുന്നില്ല.

Published

on

പേരിടുന്നതിനെ ചൊല്ലി മാതാപിതാക്കൾ തമ്മിലെ തർക്കത്തെ തുടർന്ന് കുട്ടിക്ക് പേരിട്ട് ഹൈകോടതി.പ്രത്യേകാധികാരം ഉപയോഗിച്ചാണ് കോടതിയുടെ നടപടി.പേര് കുട്ടിയുടെ തിരിച്ചറിയൽ സംവിധാനമാണെന്നും ഒരു വ്യക്തിക്കൊപ്പം പേര് എന്നുമുണ്ടാകേണ്ടതാണെന്നും ചൂണ്ടിക്കാട്ടിയ കോടതി കുട്ടിയുടെ നൻമക്ക് വേണ്ടി എല്ലാ സാഹചര്യങ്ങളും പരിഗണിച്ചാണ് പേരിടുന്നതെന്നും വ്യക്തമാക്കി.2020 ഫെബ്രുവരി 12ന് കുട്ടി ജനിച്ച ശേഷം പേരിടുന്നതിനെ ചൊല്ലി രക്ഷിതാക്കൾ തർക്കത്തിലായതിനെ തുടർന്ന് ജനന സർട്ടിഫിക്കറ്റിൽ കുട്ടിയുടെ പേര് രേഖപ്പെടുത്തിയിരുന്നില്ല.

കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ ചേർക്കാൻ ഒരു പേര് നിർദേശിച്ച് മാതാവ് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തെ സമീപിച്ചെങ്കിലും പിതാവിന്‍റെ അനുമതിയും രജിസ്ട്രാർ ആവശ്യപ്പെട്ടു.എന്നാൽ, മറ്റൊരു പേരിടണമെന്ന നിലപാട് പിതാവ് സ്വീകരിച്ചതോടെയാണ് പ്രശ്‍നം കോടതിയിലെത്തിയത്.താൻ നിർദേശിച്ച പേരിൽ ജനന സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ ഭർത്താവിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് മാതാവ് കുടുംബ കോടതിയെ സമീപിക്കുകയായിരുന്നു.ജനന സർട്ടിഫിക്കറ്റിനായി മാതാപിതാക്കൾ ആലുവ നഗരസഭ സെക്രട്ടറിയെ സമീപിക്കാൻ കുടുംബ കോടതി നിർദ്ദേശിച്ചെങ്കിലും ഇരുവരും കൊട്ടാക്കാതിരുന്നതിനെ തുടർന്നാണ് ഹർജി ഹൈക്കോടതിയിലെത്തിയത്.പ്രശ്ന പരിഹാരത്തിന് കാത്ത് നിൽക്കുന്നത് കുട്ടിക്ക് പേരിടുന്നത് അനന്തമായി വൈകിപ്പിക്കുമെന്നും ഇത് കുട്ടിയുടെ താൽപര്യത്തിനും ക്ഷേമത്തിനും വിരുദ്ധമാകുമെന്നും വിലയിരുത്തി പ്രത്യേകാധികാരം ഉപയോഗിച്ചാണ് കോടതി നടപടി സ്വീകരിച്ചത്.

 

Continue Reading

Trending