Connect with us

kerala

അവധിക്കാലം തുടങ്ങി; രക്ഷിതാക്കള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

Published

on

👉 വീടിന്റെ മുൻവാതിൽ ലോക്ക് ചെയ്യുക. കഴിവതും മുകൾ ഭാഗത്തെ ബോൾട്ട് ഇടുക.
👉കുട്ടികളെ തനിച്ച് വീട്ടിൽ ഇരുത്തരുത്.

👉 മിനിമം 12 വയസു വരെയുള്ള കുട്ടികളെ ഇലക്ട്രിക്ക് / ഇലട്രോണിക്സ്/ ഗ്യാസ് ഉപകരണങ്ങൾ തനിയെ കൈകാര്യം ചെയ്യാൻ അനുവദിക്കരുത്.
👉 അപചരിതരോട് അകലം പാലിക്കാൻ പഠിപ്പിക്കുക.’
👉 വീട്ടിലേക്ക് വരുന്ന ഫോൺ കാളുകൾ കഴിവതും മുതിർന്നവർ അറ്റഡന്റ് ചെയ്യുക.
പരിചിതമല്ലാത്ത നംമ്പരിൽ വരുന്ന കോളുകളിൽ ‘ അച്ഛനുണ്ടോ? അമ്മയുണ്ടോ
ഇങ്ങിനെയുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിലെ അപകടം കുട്ടികളെ പറഞ്ഞു മനസിലാക്കുക.
👉 കാളിംഗ് ബല്ലടിച്ചാൽ കുട്ടികൾ തുറക്കുന്ന പ്രവണത നന്നല്ല.
👉 വീടുകൾ തോറും സ്പ്രേയും ‘ മറ്റും വിൽക്കുന്നവരിൽ നിന്നും
വാങ്ങാതിരിക്കുക.
👉 വിൽപ്പനക്ക് വരുന്നവരുടെ കയ്യിൽ നിന്നും ‘സാധനങ്ങൾ മണത്തു നോക്കുകയോ? ചെയ്യരുത്.
👉 വീട്ടിന്റെ മുൻവശത്ത് കുടികളെ ഒറ്റക്ക് വിട്ടിട് അടുക്കളയിൽ ജോലി ചെയ്യരുത്.
👉 കുട്ടികളെ ഒറ്റക്ക് ട്യൂഷന് വിടരുത്. കഴിവതും കൊണ്ടുവരാനും/കൊണ്ടു പോകാനും സമയം കണ്ടെത്തണം.
👉 15 വയസ്സിനു താഴെയുള്ള കുട്ടികളെ ഒരിക്കലും സാധനങ്ങൾ വാങ്ങാൻ കടയിൽ വിടരുത്.
👉 ഏറ്റവും വേണ്ടപ്പെട്ടവരുടെ ഫോൺ നമ്പർ പഠിപ്പിച്ചു കൊടുക്കണം
👉 ഏറ്റവും പ്രധാനപ്പെട്ട കാര്യം: ഏറ്റവും അടുത്ത പോലീസ് സ്റ്റേഷൻ/ലാൻഡ് മാർക്ക്
എന്നിവ കുട്ടികൾക്ക് പരിചയപ്പെടുത്തുക.
👉 ബസിലും മറ്റും യാത്ര ചെയ്യുമ്പോൾ അപരിചതർനെയിം ടാഗ് പരിശേധിക്കൂന്നത് ” NOഎന്നു പറയാൻ പഠിക്കണം.
👉 അടുത്ത വീട്ടിൽ അവധി ദിവസങ്ങളിൽ കളിക്കാൻ പോയാൽ
രക്ഷിതാക്കൾ ഇടക്കിടക്ക് അന്വഷിക്കണം.
👉 വെക്കേഷൻ സമയത്താണ് ഏറ്റവുമധികം കുട്ടികളെ മിസ്സിംഗ് ആകുന്നത്. അതു കൊണ്ട് ശ്രദ്ധ‌ വേണം
👉 വേക്കേഷൻ സമയത്ത് ബന്ധുവീടുകളിൽ നിൽക്കാൻ പോകുമ്പോൾ ‘ ആ പരി സരത്തെ കുറിച്ചും ‘അവിടെ ജലാശയങ്ങളെ കുറിച്ചും ‘അതിലെ അപകടങ്ങളെ കുറിച്ചും കുട്ടികളെ ബോധ്യപ്പെടുത്തുക.
👉 ‘കുട്ടികളെ തനിച്ച് കുളത്തിലോ/പുഴകളിലോ വിടരുത്.
👉 കുട്ടികൾ മിസ്സിംഗ് ആയൽ
ആദ്യം അയൽവാസികളെ / വാർഡ് മെമ്പർ / പോലീസ് സഹായം ആവശ്യപ്പെടാം.
👉 ഇടറോഡുകളുടെ ജംഗഷനുകളിൽ CCTV ക്യാമറകൾ പ്രദേശവാസികൾ പണം ഷെയർ ചെയ്തു സ്ഥാപിക്കുന്നത് നല്ലതാണ്.
👉 വീടിന്റെ മുറ്റത്ത് വരുന്നവരുടെ ഫോട്ടോ എടുക്കാൻ നമുക്ക് അവകാശം ഉണ്ട്. അപരിചിതരുടെ ഫോട്ടോ ഫോണിൽ രഹസ്യമായോ/ പരസ്യമായോ എടുക്കണം.

kerala

ദളിത് യുവാവിനെ വലിച്ചിഴച്ച് ഇറക്കിവിട്ടതിനെ തുടർന്ന് തമിഴ്നാട്ടിൽ ഒരു ക്ഷേത്രം കൂടി പൂട്ടി

ജാതി വിവേചനം നേരിട്ടതായും ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കുന്നില്ലെന്നും ജില്ലാ ഭരണകൂടത്തെ നേരിട്ട് അറിയിച്ചതിനെ തുടർന്ന് നടത്തിയ ചർച്ചയും പരാജയപ്പെട്ടതിനെ തുടർന്നാണ് ക്ഷേത്രം താൽക്കാലികമായി അടച്ചത്.

Published

on

ദളിത് യുവാവിനെ ഇറക്കിവിട്ട ക്ഷേത്രം തമിഴ്നാട് റവന്യു വകുപ്പ്. താത്ക്കാലികമായി പൂട്ടി കരൂർ ജില്ലയിലെ കടവൂരിനടുത്ത് വീരണംപട്ടിയിലെ ശ്രീ കാളിയമ്മൻ ക്ഷേത്രമാണ് പൂട്ടിയത്. ക്ഷേത്രത്തിൽപ്രവേശിച്ച ദളിത് വിഭാഗത്തിൽപെട്ട ഒരാളെ ഉയർന്ന ജാതിയിൽ പെട്ട ഒരാൾ വലിച്ചിഴച്ചതിനെ തുടർന്നാണ് പ്രശ്നങ്ങൾ ആരംഭിച്ചത്.ജാതി വിവേചനം നേരിട്ടതായും ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കുന്നില്ലെന്നും ജില്ലാ ഭരണകൂടത്തെ നേരിട്ട് അറിയിച്ചതിനെ തുടർന്ന് നടത്തിയ ചർച്ചയും പരാജയപ്പെട്ടതിനെ തുടർന്നാണ് ക്ഷേത്രം താൽക്കാലികമായി അടച്ചത്.

Continue Reading

kerala

പള്ളി ഓഡിറ്റോറിയത്തിലേക്ക് ഓടിക്കയറിയ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു

പന്നിയെ വെടി വച്ച് കൊല്ലാൻ സീതത്തോട് പഞ്ചായത്ത് പ്രസിഡന്‍റ് പി ആർ പ്രമോദ് ഉത്തരവിട്ടു.

Published

on

പത്തനംതിട്ട സീതത്തോട് സെന്‍റ് മേരീസ് മലങ്കര പള്ളി ഓഡിറ്റോറിയത്തിൽ ഓടി കയറിയ കാട്ടുപന്നിയെ വെടിവച്ച് കൊന്നു. ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് സീതത്തോട് മാർക്കറ്റ് ജംഗ്ഷനിലുള്ള സെന്റ് മേരീസ് പള്ളി ഓഡിറ്റോറിയത്തിലേക്കാണ് കാട്ടുപന്നി ഓടിക്കയറിയത്. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി. പന്നിയെ വെടി വച്ച് കൊല്ലാൻ സീതത്തോട് പഞ്ചായത്ത് പ്രസിഡന്‍റ് പി ആർ പ്രമോദ് ഉത്തരവിട്ടു. പതിനൊന്നേ മുക്കാലോടെ ഓഡിറ്റോറിയത്തിന്റെ ഷട്ടറിനിടയിലൂടെ പഞ്ചായത്തിന്റെ പാനൽ ലിസ്റ്റിൽ ഉള്ള ഷൂട്ടർ അഭി ടി. മാത്യു പന്നിയെ വെടി വച്ചു കൊന്നു

Continue Reading

kerala

ചരിത്രനേട്ടവുമായി മലയാളിതാരം ശ്രീശങ്കർ ; ഡയമണ്ട് ലീഗ് ലോങ്ജംപിൽ വെങ്കലം

ഡയമണ്ട് ലീഗിൽ ശ്രീശങ്കർ മത്സരിക്കുന്നത് രണ്ടാം തവണയാണ്

Published

on

പാരീസ് ഡയമണ്ട് ലീഗ് ലോങ് ജംപിൽ വെങ്കലം നേടി മലയാളി താരം എം. ശ്രീശങ്കർ.മൂന്നാമത്തെ ശ്രമത്തിൽ 8.09 മീറ്റർ ചാടിയാണ് ശ്രീശങ്കർ മെഡൽ നേട്ടം കൈവരിച്ചത്.ജംപ് ഇനങ്ങളിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് ശ്രീശങ്കർ.ഡയമണ്ട് ലീഗിൽ ശ്രീശങ്കർ മത്സരിക്കുന്നത് രണ്ടാം തവണയാണ്.

Continue Reading

Trending