X

ബെല്‍ജിയമിറങ്ങുന്നു; തടയുമോ റഷ്യക്കാര്‍

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: ഒരു ഭാഗത്ത്് താരനിബിഡമായ ബെല്‍ജിയം. മറുഭാഗത്ത് ലോകകപ്പ് സുവര്‍ണ ഓര്‍മകളുമായി റഷ്യ. യൂറോ ഗ്രൂപ്പ് ബിയിലെ തകര്‍പ്പന്‍ അങ്കം ഇന്ന് രാത്രി 12-30ന്. വന്‍കരയിലെ ചാമ്പ്യന്‍ രാജ്യമാവാനുള്ള ഒരുക്കത്തിലാണ് ബെല്‍ജിയം എന്ന കൊച്ചു രാജ്യം. ഇത് വരെ മേജര്‍ കിരീടങ്ങളൊന്നുമില്ല. ലോകകപ്പിലും യൂറോയിലും മെച്ചപ്പെട്ട റെക്കോര്‍ഡ് അവര്‍ക്കുണ്ട്. പക്ഷേ അന്തിമ ഘട്ടത്തിലേക്ക് വരുമ്പോള്‍ സമ്മര്‍ദ്ദത്തില്‍ കലമുടക്കുന്നവര്‍. ആ ചീത്തപ്പേര് ഇല്ലാതാക്കുക എന്ന വ്യക്തമായ ലക്ഷ്യത്തിലാണ് ഈഡന്‍ ഹസാര്‍ഡ് പരിശീലിപ്പിക്കുന്ന ടീമിന്റെ വരവ്. മധ്യനിരയാണ് ടീമിന്റെ ശക്തി കേന്ദ്രം. പരുക്കില്‍ നിന്നും മുക്തനായ കെവിന്‍ ഡി ബ്രുയന്‍ ഇന്ന് കളിക്കുമെന്നാണ് കരുതപ്പെടുന്നത്.

ചാമ്പ്യന്‍സ് ലീഗ് ഫൈനലിനിടെ മാഞ്ചസ്റ്റര്‍ സിറ്റിക്കായി കളിക്കുമ്പോള്‍ മുഖത്ത് പരുക്കേറ്റ താരം പരിശീലനത്തില്‍ സജീവമായിരുന്നില്ല. ഗോള്‍ വല കാക്കുന്നത് റയല്‍ മാഡ്രിഡിന്റെ കാവല്‍ക്കാരന്‍ തിബോത്ത് കുര്‍ത്തോയിസ്. ഡെറിക് ബോയാത് നയിക്കുന്ന പിന്‍നിരയും ശക്തം. മധ്യനിരയില്‍ ഡി ബ്രുയനൊപ്പം നായകന്‍ ഈഡന്‍ ഹസാര്‍ഡ്, ടൂറി ടെലിമാനസ്, യാനിക് കറാസ്‌ക്കോ, ഡ്രസ് മാര്‍ട്ടിനസ് തുടങ്ങിയവര്‍. ഇറ്റാലിയന്‍ സിരിയ എ കിരീടം ഇന്റര്‍ മിലാന് സമ്മാനിക്കുന്നതില്‍ 30 ഗോളുകളുമായി മിന്നിയ റുമേലു ലുക്കാക്കു റഷ്യന്‍ പ്രതിരോധത്തിന് വലിയ വെല്ലുവിളിയാവും.

അലക്‌സാണ്ടര്‍ ഗോലോവിന്‍ എന്ന സൂപ്പര്‍ താരത്തിന്റെ കരുത്തില്‍ സ്വന്തം വേദിയില്‍ കളിക്കുന്ന റഷ്യയുടെ വലിയ പ്രചോദനം മൂന്ന് വര്‍ഷം മുമ്പ് ഇതേ വേദികളില്‍ നടന്ന ലോകകപ്പ് തന്നെ. 2010 ല്‍ ലോകകപ്പ് ഉയര്‍ത്തിയ സ്‌പെയിനിനെ പോലെയുള്ളവരെ മറിച്ചിട്ട് ക്വാര്‍ട്ടര്‍ ബെര്‍ത്ത് സ്വന്തമാക്കിയവരാണ് ഗോലോവിനും സംഘവും. കോവിഡ് തീര്‍ത്ത പ്രതിസന്ധിയില്‍ സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്ഗിലെ വലിയ വേദിയില്‍ ഇന്ന് കൂടുതല്‍ കാണികളുണ്ടാവില്ല. എങ്കിലും ഗംഭീര പോരാട്ടമാണ് കോച്ച് ചെര്‍ച്ചഷേവ് വാഗ്ദാനം ചെയ്യുന്നത്. ഡെന്നിസ് ചെര്‍ച്ചഷേവ്, യൂറി ഷിര്‍ക്കോവ്, ആന്ദ്രെ മോസ്റ്റവോയി, അലക്‌സാണ്ടര്‍ ഷീറോവ് തുടങ്ങിയ ലോകകപ്പ് ഹീറോകള്‍ക്കൊപ്പം ഒരു സംഘം യുവതാരങ്ങളുമാണ് റഷ്യന്‍ കരുത്ത്.

ഗ്രൂപ്പില്‍ ബെല്‍ജിയം കഴിഞ്ഞാല്‍ നോക്കൗട്ട് സാധ്യത കല്‍പ്പിക്കപ്പെടുന്നവരാണ് റഷ്യക്കാര്‍. ഇന്നത്തെ മല്‍സരത്തില്‍ സമനിലയാണ് ടീമിന്റെ ലക്ഷ്യം. അടുത്ത രണ്ട് മല്‍സരങ്ങളില്‍ വിജയവും

 

web desk 3: