X
    Categories: CultureMoreNewsViews

പോത്തിനെ രക്ഷിക്കാന്‍ ഡ്രൈവര്‍ വെട്ടിച്ചു; ബസ് നദിയില്‍ പതിച്ച് 12 മരണം

കട്ടക്ക്: ഒഡീഷയിലെ കട്ടക്കില്‍ ബസ് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 12 പേര്‍ മരിച്ചു. 40 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ നാലുപേരുടെ നില ഗുരുതരമാണ്. താല്‍ചറില്‍ നിന്ന് കട്ടക്കിലേക്ക് പോവുകയായിരുന്ന സ്വകാര്യബസാണ് അപകടത്തില്‍ പെട്ടത്.

ബസ് ഓടിക്കൊണ്ടിരിക്കെ കുറുകെ വന്ന പോത്തിനെ ഇടിക്കാതിരിക്കാന്‍ ഡ്രൈവര്‍ ബസ് വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട ബസ് പാലത്തിന്റെ കൈവരികള്‍ തകര്‍ത്ത് നദിയിലേക്ക് പതിക്കുകയായിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: