X
    Categories: CultureMoreNewsViews

കെ.സുരേന്ദ്രന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: റിമാന്‍ഡില്‍ കഴിയുന്ന ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെയും സന്നിധാനത്ത് നിന്ന് അറസ്റ്റിലായ 69 പേരുടേയും ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. പത്തനംതിട്ട മുന്‍സിഫ് കോടതിയാണ് രണ്ട് കേസുകളിലേയും ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന നിലപാടാണ് പ്രൊസിക്യൂഷന്‍ സ്വീകരിക്കുക എന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ വിവാദ പ്രസംഗത്തിന്റെ പേരിലെടുത്ത കെസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് പി.എസ് ശ്രീധരന്‍ പിള്ള സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എടുത്ത കേസ് റദ്ദാക്കാനാകില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ശ്രീധരന്‍ പിള്ളയുടെ പ്രസംഗത്തിന്റെ പിറ്റേന്ന് സന്നിധാനത്ത് സംഘര്‍ഷങ്ങളുണ്ടായെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ പ്രസംഗം പൂര്‍ണമായും കേള്‍ക്കാതെയാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നാണ് ശ്രീധരന്‍ പിള്ളയുടെ വാദം.

ചന്ദ്രിക വെബ് ഡെസ്‌ക്‌: