News
ആ വമ്പന്‍ കണ്ടുപിടിത്തത്തിന് 126 വയസ്
വില്യം റോണ്‍ട്ജന്‍ എന്ന ജര്‍മന്‍ ശാസ്ത്രജ്ഞന്‍ 1895 നവംബര്‍ എട്ടിനാണ് എക്‌സ്-റേ കണ്ടെ. ത്തിയത്ജ

ചികിത്സാരംഗത്ത് വിപ്ലവം സൃഷ്ടിച്ച ഒരു ശാസ്ത്രനേട്ടം കണ്ടെത്തിയിട്ട് 126 വര്‍ഷം തികയുന്നു. വില്യം റോണ്‍ട്ജന്‍ എന്ന ജര്‍മന്‍ ശാസ്ത്രജ്ഞന്‍ 1895 നവംബര്‍ എട്ടിനാണ് എക്‌സ്-റേ കണ്ടെ. ത്തിയത്ജര്‍മനിയിലെ പ്രശസ്തമായ വീയത്സ്ബര്‍ഗ് സര്‍വകലാശാലയില്‍ പ്രൊഫസറായിരുന്നു റോണ്‍ട്ജന്‍. തന്റെ ലബോറട്ടറിയില്‍ പരീക്ഷണത്തിലേര്‍പ്പെടവേ ചില പദാര്‍ഥങ്ങളില്‍ തിളക്കമുണ്ടാകുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു.
കാഥോഡ് ട്യൂബുകളില്‍ നിന്നു വരുന്ന ചില തരംഗങ്ങള്‍ ഈ തിളക്കത്തിന് കാരണമാകാമെന്ന് റോണ്‍ട്ജന്‍ സംശയിച്ചു. പച്ച നിറത്തിലുള്ള വെളിച്ചം കൂടുതല്‍ വ്യക്തമാക്കാനായി അദ്ദേഹം കറുത്ത പേപ്പര്‍ ഉപയോഗിച്ച് ട്യൂബിനെ മൂടി. ഒരു പുതിയ രശ്മി ഉത്പാദിപ്പിക്കപ്പെടുന്നതായി ഉറപ്പാക്കാന്‍ ഈ പ്രവര്‍ത്തനം സഹായിച്ചു. മൂടിയ പേപ്പറിലൂടെ കടന്ന് പദാര്‍ഥങ്ങളെ ജ്വലിപ്പിക്കാന്‍ ഈ രശ്മികള്‍ക്ക് സാധിക്കും എന്ന് തിരിച്ചറിഞ്ഞു.
മനുഷ്യശരീരകലകളിലൂടെ കടന്നുചെല്ലാന്‍ സാധിക്കുന്ന, ഈ രശ്മി ആന്തരികാവയവങ്ങളുടെ ചിത്രങ്ങളെടുക്കാന്‍ ഉപയോഗിക്കാം എന്ന തിരിച്ചറിവാണ് വിപ്ലവകരമായ ഉപയോഗങ്ങള്‍ക്ക് സാധിക്കുന്ന ഒന്നായി അതിനെ മാറ്റിയത്. റോണ്‍ട്ജന്‍ ഈ പുതിയ രശ്മികള്‍ക്ക് അറിയപ്പെടാത്തത് എന്ന അര്‍ത്ഥത്തില്‍ എക്‌സ്-റേയ്‌സ് എന്ന് നാമകരണം ചെയ്തു. ഒരു പെട്ടിക്കകത്ത് അടക്കം ചെയ്ത ചില വസ്തുക്കളുടെ ചിത്രമാണ് ആദ്യമായി രേഖപ്പെടുത്തപ്പെട്ടത്. കൂടാതെ തന്റെ ഭാര്യ ബെര്‍ത്തയുടെ കൈകളുടെ ചിത്രം പരീക്ഷണാടിസ്ഥാനത്തില്‍ രേഖപ്പെടുത്താന്‍ റോണ്‍ട്ജന്‍ തയ്യാറായി.
ശാസ്ത്രലോകത്തെ ഈ വമ്പന്‍ കണ്ടെത്തലിന് ലോകമെങ്ങും വന്‍ സ്വീകാര്യത ലഭിച്ചു. ശസ്ത്രക്രിയകള്‍ക്കും കോശപഠനത്തിനും വസ്തുക്കളുടെ സൂക്ഷ്മപഠനത്തിനും ഉപയോഗിക്കാവുന്ന എക്‌സ്-റേ സൈനികരുടെ ശരീരത്തിലെ വെടിയുണ്ടകള്‍ കണ്ടെത്തുന്നതിന് വ്യാപകമായി ആ കാലഘട്ടത്തില്‍ ഉപയോഗിക്കപ്പെട്ടു. പ്രകാശരശ്മികളേക്കാള്‍ 1000 മടങ്ങ് തരംഗദൈര്‍ഘ്യം കുറഞ്ഞ എക്‌സ്-റേ വ്യക്തമായ ചിത്രങ്ങള്‍ നല്‍കുന്നതോടൊപ്പം അപകടം ക്ഷണിച്ചുവരുത്തുന്നു എന്ന ചിന്തയും വ്യാപകമായി. 1901-ല്‍ ഊര്‍ജതന്ത്രത്തിനുള്ള ആദ്യ നൊബേല്‍ പുരസ്‌കാരം ഈ വിശ്രുത പ്രതിഭയ്ക്ക് നല്‍കാന്‍ അക്കാദമി തീരുമാനിച്ചു. 2004-ല്‍ കണ്ടെത്തപ്പെട്ട പുതിയ മൂലകത്തിന് അദ്ദേഹത്തിന്റെ ഓര്‍മയ്ക്കായി ‘റോണ്‍ട്ജീനിയം’ എന്ന പേര് നല്‍കി.
kerala
ഞങ്ങളുടെ കുട്ടികളെ കൈ വെച്ചിട്ട് പെന്‍ഷന്‍ പറ്റി പിരിയാമെന്ന് കാക്കിയിട്ട ഒരു ക്രിമിനലും കരുതേണ്ട; കെ.സുധാകരന്‍
സിപിഎമ്മിന്റെ തണലില്‍ കോണ്‍ഗ്രസ്സുകാരന്റെ നെഞ്ചത്ത് കേറാമെന്ന് കരുതുന്ന ഒരു പൊലീസുകാരും ഔദ്യോഗിക ജീവിതം നല്ല രീതിയില്‍ പൂര്‍ത്തിയാക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ യൂത്ത്‌കോണ്‍ഗ്രസ് നേതാവിനെ മര്‍ദിച്ചതില്‍ കേരള പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.സുധാകരന്‍. ഞങ്ങളുടെ കുട്ടികളുടെ ദേഹത്ത് കൈ വെച്ചിട്ട് പെന്‍ഷന്‍ പറ്റി പിരിയാമെന്ന് കാക്കിയിട്ട ഒരു ക്രിമിനലും കരുതേണ്ടെന്ന് കെ.സുധാകരന്‍ പറഞ്ഞു. സിപിഎമ്മിന്റെ തണലില്‍ കോണ്‍ഗ്രസ്സുകാരന്റെ നെഞ്ചത്ത് കേറാമെന്ന് കരുതുന്ന ഒരു പൊലീസുകാരും ഔദ്യോഗിക ജീവിതം നല്ല രീതിയില്‍ പൂര്‍ത്തിയാക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അധികാരം കിട്ടുമ്പോള്‍ ഇതൊക്കെ മറക്കുമെന്ന് ആരും സ്വപ്നം കാണേണ്ടതുമില്ലെന്നും അദ്ദേഹം പറഞ്ഞു. .ഒരുതരത്തിലും ന്യായീകരണം അര്‍ഹിക്കാത്ത ഈ ഗുണ്ടായിസത്തിന് ഇതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ കോണ്‍ഗ്രസ്സിനും മടിയൊന്നുമില്ല. കൊടും ക്രിമിനലുകളായ ഈ പൊലീസുകാരെ സംരക്ഷിക്കുന്ന നിലപാടാണ് പിണറായി വിജയന്‍ സ്വീകരിച്ചത്. ദൈവത്തിന്റെ മൂന്നാം കണ്ണ് എന്ന് പറയുന്നതുപോലെ സിസിടിവി ദൃശ്യങ്ങള്‍ നടന്ന അനീതികള്‍ക്ക് കോടതിയില്‍ സാക്ഷി പറഞ്ഞിരിക്കുന്നു. എത്രയും പെട്ടെന്ന് ഈ പൊലീസുകാരെ സര്‍വീസില്‍ നിന്ന് പുറത്താക്കാനുള്ള സാമാന്യ മര്യാദ പിണറായി വിജയന്‍ കാണിക്കണം- അദ്ദേഹം ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
കുന്നംകുളം പോലീസ് സ്‌റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ കണ്ടു.
ഞങ്ങളുടെ കുട്ടികളുടെ ദേഹത്ത് കൈ വെച്ചിട്ട് പെന്‍ഷന്‍ പറ്റി പിരിയാമെന്ന് കാക്കിയിട്ട ഒരു ക്രിമിനലും കരുതേണ്ട. ഒരുതരത്തിലും ന്യായീകരണം അര്‍ഹിക്കാത്ത ഈ ഗുണ്ടായിസത്തിന് ഇതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ കോണ്‍ഗ്രസ്സിനും മടിയൊന്നുമില്ല.
സിപിഎമ്മിന്റെ തണലില്‍ കോണ്‍ഗ്രസ്സുകാരന്റെ നെഞ്ചത്ത് കേറാമെന്ന് കരുതുന്ന ഒരു പോലീസുകാരും ഔദ്യോഗിക ജീവിതം നല്ല രീതിയില്‍ പൂര്‍ത്തിയാക്കില്ല. അധികാരം കിട്ടുമ്പോള്‍ ഇതൊക്കെ മറക്കുമെന്ന് ആരും സ്വപ്നം കാണേണ്ടതുമില്ല.
കൊടും ക്രിമിനലുകളായ ഈ പോലീസുകാരെ സംരക്ഷിക്കുന്ന നിലപാടാണ് പിണറായി വിജയന്‍ സ്വീകരിച്ചത്. ദൈവത്തിന്റെ മൂന്നാം കണ്ണ് എന്ന് പറയുന്നതുപോലെ സിസിടിവി ദൃശ്യങ്ങള്‍ നടന്ന അനീതികള്‍ക്ക് കോടതിയില്‍ സാക്ഷി പറഞ്ഞിരിക്കുന്നു. എത്രയും പെട്ടെന്ന് ഈ പോലീസുകാരെ സര്‍വീസില്‍ നിന്ന് പുറത്താക്കാനുള്ള സാമാന്യ മര്യാദ പിണറായി വിജയന്‍ കാണിക്കണം. സാധ്യമായ മുഴുവന്‍ നിയമനടപടികള്‍ക്കും സുജിത്തിന് ആവശ്യമായ സഹായവും പിന്തുണയും വാഗ്ദാനം ചെയ്യുന്നു. നീതിക്കുവേണ്ടിയുള്ള ഈ പോരാട്ടത്തില്‍ ഏതറ്റം വരെയും ഞാനും പ്രസ്ഥാനവും പ്രവര്‍ത്തകരും കൂടെയുണ്ടാകും.
സുജിത്തിന്റെ ദേഹത്ത് കൈവെച്ച നിമിഷം ഓര്‍ത്ത് ഈ കാപാലികര്‍ ജീവിതകാലം മുഴുവന്‍ കരയും. ആളെ കൊല്ലാന്‍ വരുന്ന സിപിഎമ്മിന്റെ പേപിടിച്ച കൂട്ടത്തിനോട് മാത്രമല്ല, ഇതു പോലെയുള്ള ഏറാന്‍ മൂളി പോലീസുകാരോടും
‘നോ കോംപ്രമൈസ് ‘എന്നത് തന്നെയാണ് പാര്‍ട്ടിയുടെയും പ്രവര്‍ത്തകരുടെയും നിലപാട്.
kerala
ജോര്‍ജ് സാറിന്റെ പണി കേരള പൊലീസ് എടുത്താല്‍, ബെന്‍സിന്റെ പണി ഞങ്ങള്‍ എടുക്കും; വിമര്‍ശിച്ച് അലോഷ്യസ് സേവ്യര്‍
യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കുന്നംകുളം പൊലീസ് സ്‌റ്റേഷനില്‍ വെച്ച് മര്‍ദിച്ചതില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍.

യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കുന്നംകുളം പൊലീസ് സ്‌റ്റേഷനില്‍ വെച്ച് മര്‍ദിച്ചതില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. മോഹന്‍ലാലിന്റെ 2025ല്‍ പുറത്തിറങ്ങിയ തുടരും സിനിമയിലെ കഥാപാത്രങ്ങളെ ഉപമിച്ചായിരുന്നു അലോഷ്യസ് സേവ്യറിന്റെ വിമര്‍ശനം.
‘ജോര്‍ജ് സാറിന്റെ പണി കേരള പൊലീസ് എടുത്താല്‍, ബെന്‍സിന്റെ പണി ഞങ്ങള്‍ എടുക്കും’- അലോഷ്യസ് സേവ്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരം തൃശൂര്‍ കുന്നംകുളം പൊലീസ് സ്‌റ്റേഷനില്‍ നടന്ന പൊലീസ് ക്രൂരതയുടെ ദൃശ്യങ്ങള്‍ ഇന്ന് പുറത്തുവന്നിരുന്നു. യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ പൊലീസ് സ്‌റ്റേഷനില്‍ വെച്ച് മര്‍ദിക്കുന്നതായിരുന്നു ദൃശ്യങ്ങളിലുണ്ടായിരുന്നത്.
ചൊവ്വന്നൂരില്‍ വെച്ച് വഴിയരികില്‍ നിന്നിരുന്ന സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയില്‍പ്പെട്ട സുജിത്ത് കാര്യം തിരക്കുകയായിരുന്നു. തുടര്‍ന്നാണ് സുജിത്തിനെ പൊലീസ് ജീപ്പില്‍ സ്‌റ്റേഷനിലേക്ക് കൂട്ടികൊണ്ടുവരികയും പിന്നീട് മൂന്നിലധികം പൊലീസുകാര്‍ ചേര്‍ന്ന് സുജിത്തിനെ മര്‍ദ്ദിക്കുകയുമായിരുന്നു. സ്‌റ്റേഷനില്‍ വെച്ച് കുനിച്ചുനിര്‍ത്തി സുജിത്തിന്റെ പുറത്തും മുഖത്തുമടക്കം അടിക്കുന്നത് ദൃശ്യത്തിലുണ്ട്.
സംഭവത്തില്‍ മദ്യപിച്ചു പ്രശ്‌നമുണ്ടാക്കുകയും പൊലീസിനെ ഉപദ്രവിക്കുകയും കൃത്യ നിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തുവെന്ന വ്യാജ എഫ്‌ഐആര്‍ ഉണ്ടാക്കി സുജിത്തിനെ ജയിലില്‍ അടക്കാനായിരുന്നു പൊലീസ് നീക്കം. തുടര്‍ന്ന് വൈദ്യ പരിശോധനയില്‍ സുജിത്ത് മദ്യപിച്ചിട്ടില്ലെന്ന് മനസ്സിലാക്കിയ ചാവക്കാട് മജിസ്‌ട്രേറ്റ് കോടതി സുജിത്തിന് ജാമ്യം അനുവദിക്കുകയായിരുന്നു.
News
‘ഗിഡിയോണിന്റെ രഥം’ ഗസ്സയിലെ സൈനിക ഓപ്പറേഷൻ പരാജയം
അബു ഉബൈദയുടെ വാക്കുകൾ ശരിവെച്ച് ഇസ്രായേലി റിപ്പോർട്ട്

ഗസ്സ മുനമ്പിൽ ഇസ്രായേൽ സൈന്യം മെയ് മാസം തൊട്ട് നടപ്പാക്കാൻ ശ്രമിച്ച പ്രത്യേക സൈനിക ഓപ്പറേഷൻ ‘ഗിദയോണിന്റെ രഥം’ പരാജയപ്പെട്ടുവെന്ന് ആഭ്യന്തര റിപ്പോർട്ട്. ഇസ്രായേലി സൈനിക നീക്കത്തിനെ പ്രതിരോധിക്കാൻ ഹമാസ് ദാവീദിന്റെ കല്ലുകൾ (DAVIDS STONES) എന്ന പേരിൽ ഗസ്സയിൽ നടത്തിയ പ്രതിരോധം വിജയിച്ചുവെന്ന് ഹമാസ് സൈനിക വിഭാഗം വക്താവായ അബു ഉബൈദ അവസാന പ്രസംഗത്തിൽ പ്രഖ്യാപിച്ചിരുന്നു.
ഗസ്സയിലെ ഇസ്രായേലി ബന്ദികളെ മുഴുവൻ മോചിപ്പിക്കുക, വടക്കൻ ഗസ്സയിലെ ജനതയെ നിർബന്ധിച്ച് തെക്കോട്ട് മാറ്റി വടക്കൻ ഗസ്സ നിയന്ത്രിക്കുക, ഹമാസിന്റെ സൈനിക ശക്തി പൂർണമായും പരാജയപ്പെടുത്തുക, ഗസ്സയിലെ ഭക്ഷണ വിതരണം യുഎൻ ഏജൻസികളിൽ നിന്നും ഗസ്സ സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നും പൂർണമായും ഇസ്രായേലിന്റെ നേരിട്ടുള്ള ചൊൽപടിയിൽ കൊണ്ടുവരിക തുടങ്ങിയ ലക്ഷ്യങ്ങൾ ആണ് ഓപ്പറേഷന്റെ ലക്ഷ്യമായി പ്രഖ്യാപിച്ചത്.ഓപ്പറേഷന്റെ ആസൂത്രണത്തിൽ വന്ന പാളിച്ചകൾ മൂലം പരാജയം സംഭവിച്ചു എന്നാണ് റിപ്പോർട്ട് അവകാശപ്പെടുന്നത്.
-
kerala4 hours ago
ഞങ്ങളുടെ കുട്ടികളെ കൈ വെച്ചിട്ട് പെന്‍ഷന്‍ പറ്റി പിരിയാമെന്ന് കാക്കിയിട്ട ഒരു ക്രിമിനലും കരുതേണ്ട; കെ.സുധാകരന്‍
-
india2 days ago
‘ബിഹാര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചോര്‍ത്തി വിജയിക്കാനാണ് മോദി ശ്രമിക്കുന്നത്, ഈ ഇരട്ട എഞ്ചിന് സര്‍ക്കാര്‍ 6 മാസത്തിന് ശേഷം നിലനില്‍ക്കില്ല’: മല്ലികാര്‍ജുന്‍ ഖാര്‍ഗെ
-
kerala2 days ago
ഡിവൈഎഫ്ഐ നേതാവിനെ തിരിച്ചെടുക്കാൻ സിപിഎം; മാറ്റിനിർത്തിയത് സഹപ്രവർത്തകയുടെ ലൈംഗികാരോപണത്തിന് പിന്നാലെ
-
Video Stories2 days ago
നെഹ്റു ട്രോഫി വള്ളംകളി: ഫലപ്രഖ്യാപനം വൈകിയതില്‍ പ്രതിഷേധിച്ച് ബോട്ട് ക്ലബ്ബുകള്‍
-
kerala3 days ago
160 കോടി കുടിശ്ശിക സര്‍ക്കാര്‍ നല്‍കിയില്ല; സംസ്ഥാനത്ത് ആന്‍ജിയോഗ്രാം ഉപകരണങ്ങളുടെ വിതരണം നിലച്ചു
-
india2 days ago
‘അത് ഭാഷാശൈലിയെന്ന് വിഡ്ഢികൾക്ക് മനസിലാകില്ല’; തലവെട്ടൽ പരാമർശത്തിൽ വിശദീകരണവുമായി മഹുവ മൊയ്ത്ര
-
Video Stories2 days ago
സുഡാനില്‍ മണ്ണിടിച്ചില്‍; ആയിരത്തിലേറെ പേര് മരിച്ചു
-
kerala3 days ago
ആലപ്പുഴയില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി