ന്യൂഡല്‍ഹി: മൂന്നാംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 15 വയസുകാരന്‍ അറസ്റ്റില്‍. വടക്കന്‍ ഡല്‍ഹിയിലെ സ്വരൂപ് നഗറില്‍ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ അസ്‌ലം ഖാന്‍ പറഞ്ഞു.

സഹോദര പുത്രിയെ പീഡിപ്പിച്ചതിന്റെ പേരില്‍ ഒരാളെ ഡല്‍ഹി പൊലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. വൈവാഹിക ദോഷങ്ങള്‍ മാറാനുള്ള കര്‍മ്മങ്ങള്‍ നടത്തുകയാണെന്ന വ്യാജേന കഴിഞ്ഞ നാല് വര്‍ഷമായി ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഇതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് അടുത്ത പീഡനവാര്‍ത്തയും വന്നിരിക്കുന്നത്.