X

ഇത്തവണ ഹജ്ജിന് 16 ലക്ഷം വിദേശ തീര്‍ത്ഥാടകര്‍

അഷ്റഫ് വേങ്ങാട്ട്

മക്ക : ഇക്കൊല്ലം വിദേശ രാജ്യങ്ങളില്‍ നിന്ന് ഹജ്ജിനെത്തിയവരുടെ കൃത്യമായെണ്ണം സഊദി പാസ്‌പോര്‍ട്ട് വിഭാഗം വെളിപ്പെടുത്തി . ദുല്‍ഹജ്ജ് ആറ് ശനിയാഴ്ച്ച വരെ 16,55,188 പേരാണ് വിദേശങ്ങളില്‍ നിന്ന് ഹജ്ജിനെത്തിയത്. വ്യോമ,കര, കടല്‍ മാര്‍ഗങ്ങളിലൂടെ മറ്റു രാജ്യങ്ങളില്‍ നിന്ന് സഊദിയിലെത്തിയവരുടെ കണക്കാണിത്. വിമാനത്താവളങ്ങള്‍ വഴി 15,875,90 പേരാണ് ഹജ്ജ് കര്‍മ്മത്തിനെത്തിയത്. ഇതില്‍ മക്ക റോഡ് ഇനിഷ്യേറ്റീവ് എന്ന പേരില്‍ അറിയപ്പെടുന്ന പദ്ധതിയില്‍ പെട്ട 24,2272 ഉള്‍പെടും. അവരവരുടെ രാജ്യങ്ങളില്‍ നിന്ന് തന്നെ എമിഗ്രെഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയവരാണ് ഈ പദ്ധതിയില്‍ പെട്ടവര്‍. 60678 പേര്‍ വാഹനങ്ങളിലും 6830 പേര്‍ കപ്പല്‍ വഴിയും ഇക്കൊല്ലത്തെ പുണ്യകര്‍മ്മത്തിനെത്തി.

18 ലക്ഷം വിസകള്‍ റെക്കോര്‍ഡ് വേഗത്തില്‍

മക്ക: ഇക്കൊല്ലത്തെ ഹജ്ജിനായി പതിനെട്ട് ലക്ഷം ഇലക്ള്‍ട്രോണിക്ള്‍ വിസകള്‍ റെക്കോര്‍ഡ് വേഗത്തില്‍ ഇഷ്യൂ ചെയ്തതായി സഊദി ഹജ്ജ് ഉംറ ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുല്‍ ഫത്താഹ് ബിന്‍ സുലൈമാന്‍ മാശാഅത് മക്കയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തീര്‍ത്ഥാടകര്‍ക്കുള്ള സുരക്ഷയും സംരക്ഷണവും ആരോഗ്യ പരിചരണവുമാണ് ഹജ്ജിന്റെ വിജയത്തിലെ നിര്‍ണ്ണായക ഘടകങ്ങള്‍. തീര്‍ത്ഥാടകര്‍ക്ക് എളുപ്പത്തിലും സുഖകരമായും കര്‍മ്മങ്ങള്‍ ചെയ്യാന്‍ സഹായകരമായ രീതിയിലുള്ള അന്തരീക്ഷം സൃഷ്ടിക്കാന്‍ ഹജ്ജ് മാനേജ്മെന്റിന് സാധ്യമായാല്‍ തീര്‍ത്ഥാടകര്‍ക്ക് അവരുടെ കര്‍മ്മങ്ങള്‍ സ്ഥിരതയോടെ പൂര്‍ത്തിയാക്കാനാകുമെന്ന് മന്ത്രി പറഞ്ഞു.

 

webdesk11: