X

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം: 18 സി.പി.എം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ 18 സി.പി.എം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ്. പശ്ചിമ ബംഗാളിലെ ഈസ്റ്റ് ബര്‍ദ്വാന്‍ ജില്ലയില്‍ 2010-ല്‍ സെപ്റ്റംബറില്‍ രണ്ടു തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസിലാണ് ബര്‍ദ്വാന്‍ ജില്ലാ കോടതി ശിക്ഷ വിധിച്ചത്.

അമര്‍പൂരില്‍ നിന്നുള്ള ഇഷ ഹഖ് മല്ലിക്(54), ഉജ്ജിര്‍പൂരില്‍ നിന്നുള്ള പാഞ്ചുദാസ്(62) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരെ തട്ടിക്കൊണ്ടുപോയ ശേഷം കൊലപ്പെടുത്തുകയായിരിരുന്നു. പ്രതികള്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനായി. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടവരില്‍ ഒരാളായ ഹബല്‍ സാന്‍ട്ര അമര്‍പൂരില്‍ സി.പി.എം തദ്ദേശഭരണ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയായിരുന്നു.

ജീവപര്യന്തം ശിക്ഷക്കു പുറമെ 10,000 രൂപ പിഴയും ജില്ലാ ജഡ്ജി ഷെയ്ഖ് മുഹമ്മദ് റേസ വിധിച്ചിട്ടുണ്ട്. ഇത് അടക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മൂന്നുമാസം കൂടുതല്‍ തടവുശിക്ഷയും അനുഭവിക്കണം. മിലന്‍ മാലിക്, ജാന്റ്ു മാലിക്, സുദേബ് മാലിക്, ബികാശ് മാലിക്, ലഖിറാം സോറെന്‍, റാം മാന്‍ടി, സരോജിത് മാഞ്ഞി, സുജിത് മാഞ്ഞി, കാര്‍്ത്തിക്, ബിശ്വനാഥ് ഡോലുയ്, ഉജ്ജ്വല്‍ സാന്ദ്ര, കമല്‍ പോറല്‍, ജയന്ത പോറല്‍, അശാന്ത് പോറല്‍, ഹബല്‍ സാന്ദ്ര, ഉദയ്, രഞ്ജിത്ത് എന്നിവരാണ് കേസിലെ പ്രതികള്‍.

chandrika: