ന്യൂഡല്‍ഹി: ഓടിക്കൊണ്ടിരുന്ന ടാക്‌സിയില്‍ ഡ്രൈവറും സഹയാത്രികനും ചേര്‍ന്ന് 19കാരിയെ ബലാത്സംഗം ചെയ്തു. ഗുരുഗ്രാം ഡല്‍ഹി അതിര്‍ത്തിയില്‍ ശനിയാഴ്ച്ച രാത്രിയാണ് സംഭവം. ഗുരുഗ്രാമിലെ ഒരു മാളില്‍ ജോലി ചെയ്യുന്ന യുവതി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ വേണ്ടി വിളിച്ച ടാക്‌സിലാണ് ക്രൂരമായ ബലാത്സംഗത്തിന് ഇരയായത്.

ബലാത്സംഗനിരയായ ശേഷം കരയുന്ന പെണ്‍കുട്ടിയെ ദ്വാരക സെക്ടര്‍ 21 മെട്രോ സ്‌റ്റേഷന്‍ പരിധിയില്‍ കണ്ട ആളുകള്‍ പൊലീസിന് വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് സംഭവസ്ഥലത്ത് എത്തിയ പൊലീസ് ഇരയെ വൈദ്യ പരിശോധയ്ക്ക് വിധേയമാക്കുകയും പീഡനം നടന്നതായി സ്ഥിരിക്കുകമായിരുന്നു. തുടര്‍ന്ന് പ്രതികളായ ടാക്‌സിഡ്രൈവറായ ബിദുര്‍ സിങ്, യാത്രികനായ സുമിത്ത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

ജോലി കഴിഞ്ഞ് ഡല്‍ഹിയിലേക്ക് മടങ്ങാന്‍ ശങ്കര്‍ ചൗക്കില്‍ നിന്നാണ് ടാക്‌സി വിളിക്കുന്നത്.താന്‍ കയറുമ്പോള്‍ ഡ്രൈവറടക്കം മൂന്നുപേരുണ്ടായിരുന്നു ടാക്‌സിയില്‍. രാജോക്രിയില്‍ ഒരാള്‍ ഇറങ്ങി.ഉത്തം നഗര്‍ സ്‌റ്റേഷനിലായിരുന്നു തന്നെ ഇറക്കേണ്ടിയിരുന്നത്. പക്ഷെ ആളോഴിഞ്ഞ സ്ഥലങ്ങളിലൂടെ ടാക്‌സി ഓടിച്ച് ഉപദ്രവിക്കുകയായിരുന്നു, പിന്നീട് മെട്രോ സ്‌റ്റേഷന്‍ പരിസരത്ത് ഉപേക്ഷിക്കുകയായിരുന്നു. അക്രമത്തിനിരയായ പെണ്‍കുട്ടി പൊലീനോട് പറഞ്ഞു.