X
    Categories: FilmNews

ഒരുപിടി മികച്ച ചിത്രങ്ങള്‍ നവംബറില്‍ ഒടിടി റിലീസിനെത്തുന്നു

ഒരുപിടി മികച്ച ചിത്രങ്ങളാണ് നവംബറില്‍ ഒടിടി റിലീസിനെത്തുന്നത്. അര്‍ജുന്‍ അശോകന്‍ നായകനായെത്തിയ ‘തീപ്പൊരി ബെന്നി’ നവംബര്‍ 16 മുതല്‍ ആമസോണ്‍ പ്രൈമിലൂടെ സ്ട്രീമിംഗ് ആരംഭിച്ചു.

മമ്മൂട്ടിയുടെ 100 കോടി ചിത്രം ‘കണ്ണൂര്‍ സ്‌ക്വാഡ്’ പ്രമുഖ ഒടിടി പ്ലാറ്റ് ഫോമായ ഡിസ്നി പ്ലസ് ഹോര്‍ട് സ്റ്റാറില്‍ നവംബര്‍ 17 മുതല്‍ ലഭ്യമായിത്തുടങ്ങി. ശിവ രാജ്കുമാര്‍ നായകനായെത്തിയ ‘ഗോസ്റ്റ്’ നവംബര്‍ 17 മുതല്‍ സീ ഫൈവിലൂടെ സ്ട്രീമിംഗ് തുടങ്ങി.

തമിഴ് നടന്‍ സിദ്ധാര്‍ത്ഥ് നായകനായെത്തിയ ‘ചിത്ത’യും നവംബര്‍ 17 ന് ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലെത്തി. എ. കെ സാജന്‍ സംവിധാനം ചെയ്ത ജോജു ജോര്‍ജ് ചിത്രം ‘പുലിമട’ നെറ്റ്ഫ്ലിക്സ് റിലീസ് ആയി നവംബര്‍ 22 നാണ് ഒടിടിയില്‍ എത്തുന്നുന്നത്. കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ ടിനു പാപ്പച്ചന്‍ ചിത്രം ‘ചാവേര്‍’ നവംബര്‍ 24 നാണ് ഒടിടി സ്ട്രീമിംഗ് ആരംഭിക്കുന്നത്.

സോണി ലൈവിലാണ് ചിത്രം സ്ട്രീമിംഗ് ചെയ്യുന്നത്. ലോകേഷ്- വിജയ് കൂട്ടുക്കെട്ടിലിറങ്ങിയ ലിയോയുടെ ഒടിടി റിലീസ് നെറ്റ്ഫ്ലിക്സ് ആണ് ഏറ്റെടുത്തിരിക്കുന്നത്. നംവബര്‍ അവസാനവാരമായിരിക്കും ലിയോ ഒടിടി റിലീസ് ഉണ്ടാവുന്നത്.

webdesk13: