X

സീറ്റ് ബെല്‍റ്റില്ലാത്ത വാഹനത്തിന് പിഴ ചുമത്തി എ.ഐ ക്യാമറ; പിഴ ലഭിച്ചത് 1995 മോഡല്‍ ജീപ്പിന്

സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെന്ന് കാണിച്ച് 1995 മോഡല്‍ ജീപ്പിന് പിഴ ചുമത്തി എ ഐ ക്യാമറ. മലപ്പുറം സ്വദേശി ഷറഫുദീന്റെ 1995 മോഡല്‍ ജീപ്പിനാണ് എ ഐ ക്യാമറ പിഴ ചുമത്തിയത്. ക്യാമറ കണ്ണിലൂടെ വാഹനം നടത്തിയത് നിയമലംഘനമാണെന്നാണ് പറയുന്നത്.

സീറ്റ് ബെല്‍റ്റില്ലാതെയാണ് 1995 മോഡല്‍ മഹീന്ദ്ര ജീപ്പ് വിപണയില്‍ ഇറങ്ങിയത്. സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന് വ്യവസ്ഥയുമില്ല. 500 രൂപയാണ് പിഴയായി മോട്ടോര്‍ വാഹന വകുപ്പ് ചുമത്തിയത്. വാഹനം സീറ്റ് ബെല്‍റ്റില്ലാതെ വാഹനം ഓടിച്ചുപോകുന്നതിന്റെ ദൃശ്യമാണ് ഉടമയ്ക്ക് ലഭിച്ചത്.എന്നാല്‍ വിഷയത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് നേരിട്ട് ഇടപെട്ടാല്‍ പിഴയടക്കേണ്ടി വരില്ലെന്നാണ് ഔദ്യോഗിക പ്രതികരണം.

കഴിഞ്ഞ ഒമ്പതിനാണ് പിഴ അടയ്ക്കണമെന്ന അറിയിപ്പ് ലഭിച്ചത്. ശേഷം സൈറ്റില്‍ കയറി നോക്കി. സീറ്റ് ബെല്‍റ്റില്ലാതെ യാത്ര ചെയ്യുന്ന ഫോട്ടോയാണ് ലഭിച്ചത്. വണ്ടിക്ക് നേരത്തെ സീറ്റ് ബെല്‍റ്റില്ല. ഇ മോഡല്‍ വണ്ടിക്ക് സീറ്റ് ബെല്‍റ്റില്ല. ഒരുപാട് വാഹനങ്ങള്‍ ഓടുന്നുണ്ട് ആര്‍ക്കും പിഴ ലഭിച്ചിട്ടില്ല. കൂടുതല്‍ നിയമവശങ്ങള്‍ പരിശോധിച്ച് മുന്നോട്ട് പോകുമെന്ന് ഷറഫുദീന്‍ പറയുന്നു.

webdesk13: