X

രാമനും ഹനുമാനും ബജ്‌റങ്ങ്ബലിയും ബി.ജെ.പിയുടേതെന്ന് അമിത് മാളവ്യ

ന്യൂഡല്‍ഹി: രാമന്‍, ഹനുമാന്‍, ബജ്‌റംഗബലി എല്ലാ ഹിന്ദുമതപാരമ്പര്യങ്ങളും ബി.ജെ.പിയുടേതാണെന്ന് പാര്‍ട്ടി ഐ.ടി സെല്‍ തലവന്‍ അമിത് മാളവ്യ. സ്വകാര്യ ടി.വി ചാനലായ ഇന്ത്യാ ടുഡേയില്‍ ചര്‍ച്ചക്കിടെയാണ് മാളവ്യയുടെ വിവാദ പ്രസ്താവന.

വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ബജ്‌റങ് ദളിനെ നിരോധിക്കുമെന്ന് കര്‍ണാടക തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തത് മോദിയടക്കമുള്ള ബി.ജെ.പി നേതാക്കള്‍ വളച്ചൊടിച്ച് ഹനുമാന്‍ ഭക്തര്‍ക്കെതിരെ കോണ്‍ഗ്രസ് നടപടിയെടുക്കുന്നു എന്ന് ആരോപിച്ചിരുന്നു. തുടര്‍ന്ന് മോദി നടത്തിയ റോഡ് ഷോകളിലെല്ലാം ‘ജയ് ബജ്‌റങ് ബലി’ എന്ന് പറഞ്ഞുകൊണ്ടാണ് പ്രസംഗം നടത്തിയത്. പക്ഷേ, ഈ വര്‍ഗീയനീക്കം തിരിച്ചറിഞ്ഞ വോട്ടര്‍മാര്‍ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിയാണ് ബി.ജെ.പിക്ക് നല്‍കിയത്.

ബി.ജെ.പി ഐടി സെല്ലിന്റെ ചുമതലയുള്ള അമിത് മാളവ്യ വോട്ടെണ്ണല്‍ ദിവസം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിയുമായി കൊമ്പുകോര്‍ത്തതും വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ഹിന്ദു ദൈവങ്ങളുടെ ഉടമസ്ഥാവകാശം ബി.ജെ.പിക്കാണെന്ന വിവാദ പ്രസ്താവനയുമായി അദ്ദേഹം വീണ്ടും രംഗത്തുവന്നത്. പ്രശസ്ത അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ അടക്കമുള്ളവര്‍ ഈ മാളവ്യയുടെ വിഡിയോ ക്ലിപ്പ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

webdesk13: