X

വാഴ വെട്ടിനശിപ്പിച്ച സംഭവം; കെ.എസ്.ഇ.ബി കര്‍ഷകന് മൂന്നര ലക്ഷം നഷ്ടപരിഹാരം നല്‍കും

കോതമംഗലത്ത് കുലച്ച വാഴകള്‍ കെഎസ്ഇബി വെട്ടി നശിപ്പിച്ച സംഭവത്തില്‍ കര്‍ഷകന് മൂന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനം. വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയും കൃഷിമന്ത്രി പി പ്രസാദും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

തുടര്‍നടപടികള്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്നും തുക എത്രയും പെട്ടെന്ന് കൈമാറുമെന്നും കെഎസ്ഇബി അറിയിച്ചു. വാഴയില ലൈനില്‍ മുട്ടിയെന്ന പേരില്‍ എറണാകുളം വാരപ്പട്ടിയിലെ തോമസിന്റെ 460 വാഴകളാണ് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വെട്ടിനശിപ്പിച്ചത്. മൂലമറ്റത്ത് നിന്നും എത്തിയ കെഎസ്ഇബി ജീവനക്കാരാണ് വാഴ വെട്ടിമാറ്റിയത്.

ഹൈടെന്‍ഷന്‍ വൈദ്യുതി ലൈനിന് താഴെയാണ് വാഴ നട്ടിരിക്കുന്നത് എന്നതിനാലാണ് വെട്ടിമാറ്റിയത് എന്നായിരുന്നു കെഎസ്ഇബി അറിയിച്ചത്. കര്‍ഷകനെ അറിയിക്കാതെയായിരുന്നു നടപടി.

 

webdesk14: