X

ഉപതിരഞ്ഞെടുപ്പ്: കോട്ടക്കലില്‍ രണ്ടു വാര്‍ഡുകളിലും മുസ്‌ലിം ലീഗിന് വിജയം; ഭൂരിപക്ഷം ഉയര്‍ത്തി

കോട്ടക്കല്‍: കോട്ടക്കല്‍ നഗരസഭ ഉപതിരഞ്ഞെടുപ്പില്‍ രണ്ട് വാര്‍ഡുകളിലും മുസ്‌ലിം ലീഗിന് വന്‍ വിജയം. കഴിഞ്ഞ തവണയേക്കാള്‍ ഭൂരിപക്ഷം ഉയര്‍ത്താനും ലീഗിന് കഴിഞ്ഞു.

കോട്ടക്കല്‍ നഗരസഭ വാര്‍ഡ് രണ്ട് ചുണ്ടയില്‍ മുസ്‌ലിം ലീഗിലെ വി.പി നഷ്‌വ ശാഹിദ് 176 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍.ഡി.എഫ് സ്വതന്ത്ര റുഖിയ റഹീമിനെ പരാജയപ്പെടുത്തി. വാര്‍ഡ് പതിനാല് ഈസ്റ്റ് വില്ലൂരില്‍ മുസ്‌ലിം ലീഗിലെ അടാട്ടില്‍ ഷഹാന ഷഹീര്‍ 191 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി റഹീമ ഷെറിനെ പരാജയപ്പെടുത്തി.

സി.പി.എമ്മിന്റെ ജില്ലാ നേതാക്കളടക്കം ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തിയിട്ടും കള്ള പ്രചാരണങ്ങളും ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ലഹരി മാഫിയയുടെ ആക്രമണമടക്കം അഴിച്ചു വിട്ടിട്ടും കഴിഞ്ഞ തിരഞ്ഞെടുപ്പിലും കൂടുതല്‍ വോട്ട് നേടി പൊതുജനം മുസ്‌ലിം ലീഗിന്റെ കൂടെയാണ് എന്ന് തെളിയിക്കുന്ന നിന്നും വിജയമാണ് ലീഗ് നേടിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ മുസ്‌ലിം ലീഗിന്റെ വിജയം.

 

webdesk14: