Connect with us

kerala

വിവാദഘോഷയാത്രയ്ക്ക് ഒടുവില്‍ കണ്ണൂര്‍ ജില്ലാ സമ്മേളനം അവസാനിച്ചു; ബാക്കിയായത് പാര്‍ട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നതകളും ചേരിപ്പോരും

ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയം പാളിയെന്ന് സി പി എം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ വിമർശനം ഉയർന്നു.

Published

on

സിപിഎം കണ്ണൂർ ജില്ല സമ്മേളനം തളിപറമ്പിൽ സമാപിച്ചു. എം വി.ജയരാജൻ ജില്ല സെക്രട്ടറിയായി തുടരും. ഉൾപാർട്ടി വിവാദങ്ങളും, അഭിപ്രായ ഭിന്നതയുമാണ് സമ്മേളനത്തിൽ പ്രധാനമായും ചർച്ചയായത്. സംസ്ഥാന ഭരണത്തെ കുറിച്ച് പരാമർശിച്ച് കാര്യമായ ചർച്ച ഉണ്ടായില്ല. സമ്മേളനത്തിൽ മുഴുവൻ സമയവും മുഖ്യമന്ത്രിയുടെ സാന്നിധ്യം ഉണ്ടായതിനാൽ സർക്കാരിനെതിരെ കടുത്ത വിമർശനങ്ങൾ ഉണ്ടായില്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയം പാളിയെന്ന് സി പി എം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ വിമർശനം ഉയർന്നു.

സിപിഎമ്മിന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള കണ്ണൂർ ജില്ലയിലെ പാർട്ടി സമ്മേളനം പൊതു സമൂഹത്തിൽ കാര്യമായ ചർച്ച ആവാതെയാണ് സമാപിച്ചത്.ഉൾപാർട്ടി വിവാദങ്ങളും, അഭിപ്രായ ഭിന്നതയും സമ്മേളനത്തിൽ പ്രധാനമായും ചർച്ച ചെയ്യുന്നതിനാണ് പാർട്ടി നേതാക്കൾ സമയം ചെലവഴിച്ചത്.പാർട്ടിയെ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലാക്കിയ പി പി ദിവ്യ വിവാദവും, ഇ പി ജയരാജൻ വിവാദവും, പി.ജയരാജൻ്റെ ഇടപെടലുകളും ,പയ്യന്നൂർ പാർട്ടിയിലെ പാർട്ടി വിഭാഗീയതയുമാണ് പ്രധാനമായും ചർച്ച ചെയ്തത്.

ഇപി ജയരാജൻ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നുവെന്ന് വിമർശനം ഉയർന്നു. മഹിളാ അസോസിയേഷൻ ഭാരവാഹിയാണ് വിമർശനം ഉന്നയിച്ചത്. ആത്മകഥയുമായി ബന്ധപ്പെട്ട് ഡിസി ബുക്‌സിന് ആത്മകഥയുടെ ഭാഗങ്ങൾ എങ്ങനെ കിട്ടിയെന്നും ചോദ്യം ഉയർന്നു. ആത്മ കഥ പ്രസിദ്ധീകരിക്കാൻ പാർട്ടിയുടെ അനുമതി വാങ്ങിയിരുന്നോ ഇപിയുടെ പല നടപടിയാണ്കളും പാർട്ടിയെ പ്രതിസന്ധിയിലാക്കിയില്ലേ എന്നും വിമർശനം ഉയർന്നു.

പി പി ദിവ്യ വിഷയത്തിൽ സി പി എം പത്തനംതിട്ട ജില്ലാ നേതൃത്വം അതിരുവിട്ടതായി കണ്ണൂർ ജില്ലാ സമ്മേളനത്തിൽ വിമർശനം ഉയർന്നു. സംഘടനാരീതിയിൽ നിന്ന് വ്യത്യസ്തമായി പത്തനംതിട്ടയിലെ നേതാക്കൾ പ്രതികരണങ്ങൾ നടത്തി. മന്ത്രി വീണാ ജോർജും ജില്ലാ സെക്രട്ടറിയായിരുന്ന ഉദയബാനുവും പ്രതികരണങ്ങൾ ശ്രദ്ധിക്കണമായിരുന്നു വിഷയത്തിൽ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ എതിർപ്പ് സംസ്ഥാന നേതൃത്വം പത്തനംതിട്ട കമ്മിറ്റിയെ അറിയിച്ചതായി മുഖ്യമന്ത്രി സമ്മേളനത്തിൽ മറുപടിയായി പറഞ്ഞു.

സംസ്ഥാന നേതൃത്വം ഇടപെട്ട് പത്തനംതിട്ട നേതൃത്വത്തെ തിരുത്തിയെന്നും മുഖ്യമന്ത്രി മറുപടിയിൽ വ്യക്തമാക്കി. അവനവൻ ചെയ്യുന്ന കാര്യങ്ങളിൽ ഫലം അവനവൻ തന്നെ അനുഭവിക്കണമെന്നും മുഖ്യമന്ത്രി വിമർശിച്ചു. ആക്ഷേപം ഉയർന്നു വന്ന അന്ന് തന്നെ ദിവ്യയെ ജില്ല പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്ത് നിന്ന് ഒഴിവാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

പി പി ദിവ്യ ഒരു യാത്രയയപ്പ് യോഗത്തിൽ സംസാരിക്കേണ്ട രീതിയിൽ അല്ല സംസാരിച്ചത് ഏത് ഘട്ടത്തിലും സഖാക്കൾ കാലിടറിപ്പോകാതെ നോക്കണം കാലിടറിയാൽ പാർട്ടി നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പയ്യന്നൂരിലെ പാർട്ടി വിഭാഗിയതയിൽ നടപടി സ്വീകരിച്ചത് സംഘടനാരീതിയിൽ അല്ലെന്ന് സി പി എം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ വിമർശനം ഉയർന്നു. മനു തോമസ് വിഷയം കൈകാര്യം ചെയ്യുന്നതിൽ പാർട്ടിക്ക് വീഴ്‌ച സംഭവിച്ചു .സ്വർണ്ണക്കടത്ത് ആരോപണത്തിലെ പി ജയരാജന്റെ സമൂഹമാധ്യമ  പോര് പ്രതികളെ പിന്തുണയ്ക്കുന്നുവെന്ന തോന്നലുണ്ടാക്കിയെന്നും പൊതു ചർച്ചയിൽ വിമർശനം ഉയർന്നു. സ്വർണ്ണക്കടത്താരോപണത്തിലെ പ്രതികളെ പി ജയരാജൻ ന്യായീകരിച്ചുവെന്ന തോന്നൽ പൊതുസമൂഹത്തിൽ ഉയർന്നാൽ തെറ്റ് പറയാൻ ആവില്ലെന്നും വിമർശനവും ഉന്നയിക്കപ്പെട്ടു. ഇക്കാര്യത്തിൽ പി.ജയരാജനെ പിന്തുണയ്ക്കാൻ ആരും ഉണ്ടായില്ല.

സ്ഥാനാർത്ഥി നിർണ്ണയത്തിൽ കൂടുതൽ ജാഗ്രതയും പരിശോധനയും വേണമെന്ന വാദവും ഉയർന്നു. സ്ഥാനാർത്ഥികളിൽ ആരാണ് മോശമെന്ന് ചിരിച്ചു കൊണ്ട് മുഖ്യമന്ത്രി മറുപടിയിൽ ചോദിച്ചു, ബാലകൃഷ്‌ണൻ മാഷോ, ജയരാജനോ, ടീച്ചറമ്മയോ ആരാണ് മോശം എന്നാണ് പിണറായി ചോദിച്ചത് . കണ്ണൂർ എ ഡി എം ആയിരുന്ന നവീൻ ബാബുവിന്‍റെ മരണത്തിന് കാരണം പി പി ദിവ്യ നടത്തിയ പ്രസംഗത്തിലെ അവസാന പരാമർശമായിരുന്നെന്ന് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ തുറന്ന് പറയുന്നതിനും സമ്മേളനം വേദിയായി. സി പി എം സമ്മേളന ചർച്ചയിലെ അലയൊലികൾ വരും ദിവസങ്ങളിൽ മറനീക്കി പുറത്ത് വരും.

kerala

പത്തനംതിട്ടയില്‍ തെരുവുനായ ആക്രമണം; അഞ്ച് പേര്‍ക്ക് പരിക്ക്

ബൈക്കില്‍ പോയ എരുമേലി തുമരംപാറ സ്വദേശികളായ രണ്ട് പേരെയും നായ പിന്നീട് അക്രമിച്ചു.

Published

on

പത്തനംതിട്ടയില്‍ തെരുവുനായ ആക്രമണം. വെച്ചൂച്ചിറി സി.എം.എസ് സ്‌കൂളിന് സമീപം വിദ്യാര്‍ഥിനിയെയടക്കം അഞ്ച് പേരെ തെരുവുനായ അക്രമിച്ചു. പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സെന്റ് തോമസ് ഹൈസ്‌ക്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി ഹെലീന സാന്റാ ബിജുവിനെ ട്യൂഷന് പോകും വഴി അക്രമിക്കുകയായിരുന്നു. കുട്ടിയെ അക്രമിച്ച ശേഷമാണ് കടയുടെ പുറത്ത് നില്‍ക്കുകയായിരുന്ന വ്യാപാരിയെയും നായ ആക്രമിച്ചത്.

ബൈക്കില്‍ പോയ എരുമേലി തുമരംപാറ സ്വദേശികളായ രണ്ട് പേരെയും നായ പിന്നീട് അക്രമിച്ചു. പരുക്കേറ്റവരില്‍ രണ്ടു പേരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയിലേയ്ക്കും മാറ്റി. ബാക്കിയുള്ളവര്‍ വിവിധ സ്വകാര്യ ആശുപത്രികളിലടക്കം ചികിത്സ തേടി.

Continue Reading

kerala

ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവം; എട്ടു ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം

സൂപ്രണ്ടുമാര്‍ ഇല്ലാതിരുന്ന തിരുവനന്തപുരം, കോഴിക്കോട് ജില്ലാ ജയിലുകളില്‍ സൂപ്രണ്ടുമാരെ നിയമിച്ചു.

Published

on

ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവത്തിന് പിന്നാലെ കണ്ണൂര്‍ ജയിലിലെ എട്ടു ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം. സൂപ്രണ്ടുമാര്‍ ഇല്ലാതിരുന്ന തിരുവനന്തപുരം, കോഴിക്കോട് ജില്ലാ ജയിലുകളില്‍ സൂപ്രണ്ടുമാരെ നിയമിച്ചു.

ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവത്തില്‍ ജയില്‍ വകുപ്പിന്റെ സിസ്റ്റം മുഴുവന്‍ തകരാറിലായിരുന്നുവെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ആഴ്ചകള്‍ എടുത്ത് ഗോവിന്ദച്ചാമി സെല്ലിലെ കമ്പികള്‍ മുറിച്ചത് അറിയാതിരുന്നതും, സെല്ലിനുള്ളിലേക്ക് കൂടുതല്‍ തുണികള്‍ കൊണ്ടുവന്നത് കണ്ടെത്താനാകാത്തതും വീഴ്ച്ച വ്യക്തമാക്കുന്നത്. ജയില്‍ ചാടിയ ദിവസം രാത്രി പരിശോധന രേഖകളില്‍ ഒതുങ്ങി. രണ്ടുമണിക്കൂര്‍ ഇടപെട്ട് സെല്‍ പരിശോധിക്കണമെന്ന ചട്ടം നടപ്പായില്ല. ജീവനക്കാരുടെ കുറവ് വീഴ്ചയ്ക്ക് കാരണമായി എന്ന് ജയില്‍ മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

 

Continue Reading

kerala

പത്തനംതിട്ടയില്‍ കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ സ്വകാര്യ ബസ് ഇടിപ്പിച്ച് ഡ്രൈവറുടെ ഗുണ്ടായിസം

അപകടം പരിശോധിക്കാന്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഇറങ്ങിയ സമയം സ്വകാര്യ ബസ് ഡ്രൈവര്‍ അനുമതിയില്ലാതെ ഉള്ളില്‍ കയറി ബസ് മാറ്റിയിടുകയും ചെയ്തു.

Published

on

പത്തനംതിട്ടയില്‍ സ്വകാര്യ ബസ് കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ ഇടിപ്പിച്ച് ഡ്രൈവറുടെ ഗുണ്ടായിസമെന്ന് പരാതി. അപകടം പരിശോധിക്കാന്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഇറങ്ങിയ സമയം സ്വകാര്യ ബസ് ഡ്രൈവര്‍ അനുമതിയില്ലാതെ ഉള്ളില്‍ കയറി ബസ് മാറ്റിയിടുകയും ചെയ്തു. പുല്ലാടിന് സമീപം ചാലുവാതുക്കല്‍ എന്ന സ്ഥലത്ത് വൈകിട്ടോടെയാണ് സംഭവം.

മല്ലപ്പള്ളി ഡിപ്പോയിലെ കോഴഞ്ചേരിയില്‍ നിന്ന് കോട്ടയത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ ഗ്ലോബല്‍ എന്ന പേരിലുള്ള സ്വകാര്യബസ് ഇടിക്കുകയായിരുന്നു. പിന്നാലെ കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ പുറത്തിറങ്ങിയ സമയത്ത് അദ്ദേഹത്തെ തള്ളിമാറ്റി സ്വകാര്യ ബസിന്റെ ഡ്രൈവര്‍ ഉള്ളില്‍ കയറുകയും ബസ് സ്റ്റാര്‍ട്ട് ചെയ്ത് മുന്നോട്ട് എടുത്തിടുകയും ചെയ്തു. ഇതിന് പിന്നാലെ സ്വകാര്യ ബസുമായി കടന്നുകളയാന്‍ ശ്രമിക്കുകയും ചെയ്തു.

ഇതോടെ കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടര്‍ റോഡിലിരുന്ന് സ്വകാര്യബസ് പോകുന്നത് തടഞ്ഞു.
തുടര്‍ന്ന് കീഴ്‌വായ്പൂര് പോലീസ് സ്വകാര്യ ബസും ഡ്രൈവറിനെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

Continue Reading

Trending