Connect with us

kerala

തേങ്ങയിടുന്നതിനിടെ മെമ്പറുടെ തലയിൽ തേങ്ങ വീണ് പരിക്ക്‌; പേടിച്ച് തേങ്ങയിടുന്നയാൾ തെങ്ങിൽ നിന്നും വീണു

Published

on

വീട്ടിലെ പറമ്പിൽ തേങ്ങയിടുന്നതിനിടെ തലയിൽ വീണ് തിരൂരങ്ങാടി മൂന്നിയൂർ പഞ്ചായത്ത് 6 –ാം വാർഡ് അംഗം പടിക്കൽ സ്വദേശി പടിഞ്ഞാറെ പീടിയേക്കൽ സഫീറിന് (25) പരുക്കേറ്റു. ഇതുകണ്ട് പേടിച്ച്, തേങ്ങയിടാൻ കയറിയ വെളിമുക്ക് പാലക്കൽ സ്വദേശി പാറായി കോഴിപറമ്പത്ത് നൗഷാദ് (38) തെങ്ങിൽനിന്നു വീണും പരുക്കേറ്റു.

ഗുരുതരമായി പരുക്കേറ്റ നൗഷാദ് കോഴിക്കോട് മെഡിക്കൽ കോളജിലും സഫീർ കോഴിക്കോട് സ്വകാര്യാശുപത്രിയിലും ചികിത്സയിലാണ്. മൂന്നിയൂർ പഞ്ചായത്തിലെ താൽക്കാലിക ഡ്രൈവറാണ് നൗഷാദ്. മറ്റു സമയങ്ങളിൽ തേങ്ങയിടുന്നതിനും പോകാറുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘ഒയാസിസ് മാത്രം എങ്ങനെ അറിഞ്ഞു?; കമിഴ്ന്നു വീണാല്‍ കാല്‍പ്പണവുമായി പൊങ്ങുന്ന കൊള്ളക്കാരുടെ സര്‍ക്കാരായി മാറി’: പ്രതിപക്ഷ നേതാവ്

ഒയാസിസിന്റെ പ്രൊപ്പഗാണ്ട മാനേജറെപ്പോലെ എക്‌സൈസ് മന്ത്രി പെരുമാറുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. 

Published

on

കഞ്ചിക്കോട്ടെ ബ്രൂവറി വിവാദം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. നാട് ഭരിക്കുന്നത് കമിഴ്ന്നു വീണാല്‍ കാല്‍പ്പണവുമായി പൊങ്ങുന്ന കൊള്ളക്കാരുടെ സര്‍ക്കാരായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.

മഹാരാഷ്ട്ര കമ്പനി മാത്രം മദ്യനിര്‍മാണശാല അനുവദിക്കുന്നത് എങ്ങനെ അറിഞ്ഞു. കേരളത്തിലെ ഒരു ഡിസ്റ്റിലറിയും അറിയാതെ എങ്ങനെ ഒയായിസിന് അനുമതി നല്‍കി?. ഒയാസിസിന്റെ പ്രൊപ്പഗാണ്ട മാനേജറെപ്പോലെ എക്‌സൈസ് മന്ത്രി പെരുമാറുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

എന്തിനാണ് ഫെഡറല്‍ ബാങ്കില്‍ കിടന്ന പണം എടുത്ത്, മുങ്ങാന്‍ പോകുന്ന, പൊട്ടുമെന്ന് ഉറപ്പുള്ള, കടംകയറി മുടിഞ്ഞ് അനില്‍ അംബാനിയുടെ കമ്പനിയില്‍ കൊണ്ടിട്ടത്?. കമ്മീഷന്‍ വാങ്ങിയിട്ടാണ് ഇങ്ങനെ ചെയ്തത്. ഒരു മറുപടിയെങ്കിലുമുണ്ടോ?. കരുതല്‍ ധനം കൊണ്ടുപോയി ആരെങ്കിലും ഡിബഞ്ചറില്‍ ഇടുമോ?. കാശുമേടിച്ചിട്ട് പൂട്ടാന്‍ പോകുന്ന കമ്പനിയില്‍ കൊണ്ടിട്ടു. എന്തും ചെയ്യാന്‍ മടിക്കില്ലാത്തവരാണ്.

മുന്‍മന്ത്രി തോമസ് ഐസക്ക് പറഞ്ഞത് കമ്പനിക്ക് ഡബിള്‍ എ പ്ലസ് റേറ്റിങ്ങാണെന്നാണ്. റേറ്റിങ് ഏജന്‍സിയുടെ മുഴുവന്‍ റിപ്പോര്‍ട്ടും താന്‍ വായിച്ചു. അതിനുശേഷം തോമസ് ഐസക്കിനേയും ധനകാര്യമന്ത്രിയേയും മറുപടി പറയാന്‍ കണ്ടിട്ടില്ല.

സ്റ്റോക് എക്‌സ്‌ചേഞ്ചിന്റെയും സെബിയുടേയും അംഗീകാരമില്ലാത്ത, പൂട്ടാന്‍ പോകുന്ന കമ്പനിയില്‍ ഫെഡറല്‍ ബാങ്കിലെ നിക്ഷേപം കൊണ്ടുപോയിട്ട് തുലച്ചുകളഞ്ഞുവെന്ന് വിഡി സതീശന്‍ ആരോപിച്ചു.

Continue Reading

kerala

ഗവർണറെ പുകഴ്ത്തി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍

കഴിഞ്ഞ നയപ്രഖ്യാപന പ്രസംഗം ആരിഫ് മുഹമ്മദ് ഒന്നേ കാല്‍ മിനുട്ടില്‍ ഒതുക്കിയിരുന്നു.

Published

on

കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറെ പുകഴ്ത്തി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ലേഖനം. നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനം ഉണ്ടായിട്ടും ഭരണഘടനാ ചുമതല നിര്‍വഹിച്ചുവെന്നും ഇത് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

വരും നാളുകളിലും സമാനമായ സമീപനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഒന്നര മിനുട്ട് മാത്രം നയപ്രഖ്യാപന പ്രസംഗം വായിച്ച് ശോഭ കെടുത്തിയില്ല. കഴിഞ്ഞ നയപ്രഖ്യാപന പ്രസംഗം ആരിഫ് മുഹമ്മദ് ഒന്നേ കാല്‍ മിനുട്ടില്‍ ഒതുക്കിയിരുന്നു.

രണ്ട് മണിക്കൂറോളം നീണ്ട പ്രസംഗത്തില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ നടപ്പാക്കിവരുന്ന നവകേരള നിര്‍മാണത്തിന്റെ പുരോഗതിയാണ് ഗവര്‍ണര്‍ പ്രസംഗിച്ചത്. ജനസമൂഹത്തിനായി നടപ്പിലാക്കുന്ന പദ്ധതികളില്‍നിന്നും പിന്നോട്ടുപോകില്ലെന്ന വ്യക്തമായ സന്ദേശവും നയപ്രഖ്യാപനത്തിലുണ്ട്. വിഴിഞ്ഞം തുറമുഖത്തെ ആഗോളവ്യാപാര ഹബ്ബാക്കുമെന്ന പ്രഖ്യാപനം വലിയ പ്രതീക്ഷ നല്‍കുന്നതാണെന്നും എംവി ഗോവിന്ദന്‍ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Continue Reading

kerala

ജയിൽ അധികൃതർ മുടിമുറിച്ചു; യൂട്യൂബർ മണവാളന് മാനസികാസ്വാസ്ഥ്യം

പത്ത്‌ മാസം ഒളിവിലായിരുന്ന മുഹമ്മദ് ഷഹീൻ ഷായെ കുടകിൽ നിന്നും തൃശൂർ ടൗൺ വെസ്റ്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്.

Published

on

കേരളവർമ്മ കോളേജ് വിദ്യാർത്ഥികളെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള യൂട്യൂബർ മണവാളൻ എന്ന മുഹമ്മദ് ഷഹീൻ ഷായുടെ മുടി ജയിൽ അധികൃതർ മുറിച്ചു. പിന്നാലെ മാനസികാസ്വാസ്ഥ്യം.

തൃശ്ശൂർ ജില്ലാ ജയിലിലെ അധികൃതരാണ് മുഹമ്മദ് ഷഹീന്റെ മുടി മുറിച്ച് മാറ്റിയത്. ഇതോടെ മുഹമ്മദ് ഷഹീനെ തിരിച്ചറിയാൻ പോലും സാധിക്കാത്ത നിലയിലായിരുന്നു. ഇതാണ് മാനസികനില താളം തെറ്റിക്കാൻ ഇടയാക്കിയതെന്ന് സൂചന. മാനസികാസ്വാസ്ഥ്യത്തെ തുടർന്ന് യൂട്യൂബർ മണവാളനെ തൃശ്ശൂർ സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെയായിരുന്നു ജയിൽ അധികൃതരുടെ നടപടി. സംഭവത്തിൽ പോലീസ് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.

ഏപ്രിൽ 19നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കേരളവർമ്മ കോളേജ് റോഡിൽ വച്ച് മോട്ടോർസൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന രണ്ടു കോളേജ് വിദ്യാർത്ഥികളെ കാറിടിച്ചു കൊല്ലപ്പെടുത്താൻ ശ്രമിച്ചു എന്നതാണ് മുഹമ്മദ് ഷഹീൻ ഷായ്ക്കെതിരെയുള്ള കേസ്.

പത്ത്‌ മാസം ഒളിവിലായിരുന്ന മുഹമ്മദ് ഷഹീൻ ഷായെ കുടകിൽ നിന്നും തൃശൂർ ടൗൺ വെസ്റ്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്. മണവാളന്‍ മീഡിയ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയായ മുഹമ്മദ് ഷഹീന്‍ ഷായ്ക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. തൃശൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇയാളെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്.

Continue Reading

Trending