kerala

കണ്ണൂര്‍ പുതിയങ്ങാടിയിലെ തീപിടുത്തം; നാല് പേര്‍ മരിച്ചു

By webdesk18

October 16, 2025

കണ്ണൂര്‍: പുതിയങ്ങാടിയില്‍ ഗ്യാസ് സിലിണ്ടറില്‍ തീപിടിച്ച് സംഭവിച്ച അപകടത്തില്‍ നാലു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഒഡീഷ സ്വദേശി ജിതേന്ദ്ര ബഹ്റ (40) ആണ് മരണപ്പെട്ടവരില്‍ ഒരാള്‍. അപകടത്തില്‍ പരിക്കേറ്റ പരിയാരയിലെ മറ്റുള്ളവര്‍, കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടു.

വ്യാഴാഴ്ച രാത്രി തൊഴിലാളികള്‍ താമസിക്കുന്ന റൂമില്‍ ഭക്ഷണം പാകം ചെയ്ത ശേഷം ഗ്യാസ് ഓഫ് ചെയ്യാതെ ഉറങ്ങുകയായിരുന്നു. അടുത്ത ദിവസം വെള്ളിയാഴ്ച രാവിലെ, ഒരാള്‍ വീണ്ടും ഭക്ഷണം പാചകം ചെയ്യാനായി തീ കത്തിക്കുമ്പോഴാണ് അപകടം സംഭവിച്ചത്.

അപകടത്തില്‍ ഏഴ് പേര്‍ പൊള്ളലേറ്റു. ഒഡീഷ സ്വദേശി ശിവ ബഹ്റ, നിഘം ബഹ്റ, സുഭാഷ് ബഹ്റ, ജിതേന്ദ്ര ബഹ്റ നാലുപേരാണ് ഗുരുതരമായി പരിക്കേറ്റത്. ജിതേന്ദ്ര ബഹ്റ ഒഴികെയുള്ള മൂന്നു പേര്‍ കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കേ മരിക്കുകയായിരുന്നു.