Connect with us

india

ലോക്‌സഭയില്‍ തന്നെ സംസാരിക്കാന്‍ അനുവദിച്ചില്ല, പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള ശ്രമം; രാഹുല്‍ ഗാന്ധി

പ്രതിപക്ഷ എംപിമാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കി

Published

on

ലോക്‌സഭയില്‍ തന്നെ സംസാരിക്കാന്‍ സ്പീക്കര്‍ അനുവദിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി കുംഭമേളയെ കുറിച്ച് സംസാരിച്ചപ്പോള്‍ തനിക്കും പറയാനുണ്ടായിരുന്നു. പ്രതിപക്ഷ നേതാവ് എഴുന്നേറ്റ് നിന്നാല്‍ സംസാരിക്കാന്‍ അനുവദിക്കുന്നതാണ് സഭയിലെ ചട്ടം. എന്നാല്‍ തന്നെ സംസാരിക്കന്‍ അനുവദിച്ചില്ല.

‘എന്താണ് ലോക്‌സഭയില്‍ സംഭവിക്കുന്നതെന്ന് എനിക്കറിയില്ല. സംസാരിക്കാന്‍ അനുവദിക്കണമെന്ന് ഞാന്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചു, പക്ഷേ അദ്ദേഹം (സ്പീക്കര്‍) തിരിഞ്ഞുകളഞ്ഞു. ഇങ്ങനെയല്ല സഭ നടത്തേണ്ടത്. ഞാന്‍ എഴുന്നേല്‍ക്കുമ്പോഴെല്ലാം സംസാരിക്കാന്‍ അനുമതി നല്‍കിയില്ല. നമ്മള്‍ പറയാന്‍ ആഗ്രഹിക്കുന്നത് നമുക്ക് പറയാന്‍ അനുവാദമില്ല. ഞാന്‍ ഒന്നും ചെയ്തില്ല. നിശബ്ദനായി ഇരിക്കുകയായിരുന്നു. 7-8 ദിവസമായി ഇത് തന്നെയാണ് അവസ്ഥ. ഇതൊരു പുതിയ തന്ത്രമാണ്. പ്രതിപക്ഷത്തെ ഇല്ലാതാക്കാനാണിത്. പ്രധാനമന്ത്രി കുംഭമേളയെക്കുറിച്ച് സംസാരിച്ചപ്പോള്‍, തൊഴിലില്ലായ്മയെക്കുറിച്ച് എന്തെങ്കിലും പറയണമെന്ന് ഞാന്‍ ആഗ്രഹിച്ചു, പക്ഷേ എന്നെ അനുവദിച്ചില്ല. സ്പീക്കറുടെ സമീപനം എന്താണെന്ന് എനിക്കറിയില്ല, ഇത് ജനാധിപത്യവിരുദ്ധമായ പ്രവര്‍ത്തന രീതിയാണ്”- രാഹുല്‍ ഗാന്ധി പറഞ്ഞു.

അതേസമയം വിഷയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ എംപിമാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കി. 70 പ്രതിപക്ഷ എംപിമാര്‍ സ്പീക്കറെ കണ്ടു.

india

500 രൂപയുടെ കള്ളനോട്ടുകൾ വ്യാപകം; ജാഗ്രത പാലിക്കണമെന്ന് കേന്ദ്രസർക്കാർ

Published

on

ന്യൂഡൽഹി: 500 രൂപയുടെ കള്ളനോട്ടുകൾ വ്യാപകമായി പുറത്തിറങ്ങിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ബാങ്കുകൾ ഉൾപ്പടെയുള്ള ധനകാര്യസ്ഥാപനങ്ങൾക്കാണ് മുന്നറിയിപ്പ്. ഉയർന്ന നിലവാരത്തിലുള്ള കള്ളനോട്ടുകൾ പുറത്തിറങ്ങിയെന്നാണ് ആഭ്യന്തരമന്ത്രാലയം അറിയിക്കുന്നത്.

യഥാർഥ നോട്ടുകളുമായി വലിയ സാമ്യം കള്ളനോട്ടുകൾക്ക് ഉണ്ട്. എന്നാൽ, റിസർവ് ബാങ്കിന്റെ പേര് എഴുതിയതിൽ യഥാർഥ നോട്ടുമായി ചില വ്യത്യാസങ്ങളുണ്ട്. റിസർവ് ബാങ്ക് എന്നഴുതിയതിൽ ഇ എന്ന അക്ഷരത്തിന് പകരം എയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്, ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണറ്റ്, സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ, നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി, സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങൾക്കും വിവരം കൈമാറിയിട്ടുണ്ട്.

നോട്ടിലെ അക്ഷരത്തെറ്റ് പെട്ടെന്ന് ശ്രദ്ധയിൽപ്പെടാത്ത രീതിയിലുള്ളതാണെന്നും ആഭ്യന്തരമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. പൊതുജനങ്ങളും ഇതേക്കുറിച്ച് ജാഗ്രത പാലിക്കണം. സംശയാസ്പദമായ നോട്ടുകൾ കണ്ടാൽ ഉടൻ ​അധികൃതരെ വിവരമറിയിക്കണമെന്നും ആഭ്യന്തരമന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.

Continue Reading

india

സിവില്‍ സര്‍വീസ് 2024 പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു; ശക്തി ദുബെയക്ക് ഒന്നാം റാങ്ക്

ആദ്യ നൂറില്‍ അഞ്ച് മലയാളികള്‍ ഇടം നേടി

Published

on

സിവില്‍ സര്‍വീസ് 2024 പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. 1009 പേരുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതില്‍ ശക്തി ദുബെയ്ക്കാണ് ഒന്നാം റാങ്ക്. ആദ്യ നൂറില്‍ അഞ്ച് മലയാളികള്‍ ഇടം നേടി.33-ാം റാങ്ക് നേടിയ ആല്‍ഫ്രഡ് തോമസാണ് കേരളത്തില്‍ നിന്ന് മുന്നില്‍. 42-ാം റാങ്ക് നേടി പി.പവിത്രയും, 45-ാം റാങ്കുമായി മാളവിക ജി. നായറും, 47-ാം റാങ്കുമായി നന്ദനയും 54ാം റാഹ്കുമായി സോനറ്റ് ജോസും ലിസ്റ്റില്‍ ഇടം നേടി.

കഴിഞ്ഞ വര്‍ഷം യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തിയ പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ്, സെന്‍ട്രല്‍ സര്‍വീസ്, ഗ്രൂപ് എ, ഗ്രൂപ്പ് ബി സര്‍വീസുകളിലേക്കാണ് പരീക്ഷ നടത്തിയത്. ജനറല്‍ വിഭാഗത്തില്‍ 335 പേരും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്‍ഗണനാ വിഭാഗങ്ങളില്‍ നിന്ന് 109 പേരും ഒബിസി വിഭാഗത്തില്‍ നിന്ന് 318 പേരും എസ്സി വിഭാഗത്തില്‍ നിന്ന് 160 പേരും എസ്ടി വിഭാഗത്തില്‍ നിന്ന് 87 പേരുമടക്കം 1009 പേരുടെ റാങ്ക് പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 180 പേര്‍ക്ക് ഐഎഎസും 55 പേര്‍ക്ക് ഐഎഫ്എസും 147 പേര്‍ക്ക് ഐപിഎസും ലഭിക്കും.

 

Continue Reading

india

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; മഹേഷ് ബാബുവിന് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് ഇഡി

റിയല്‍ ഏസ്റ്റേറ്റ് കമ്പനികള്‍ക്ക് പ്രമോഷന്‍ ചെയ്തിരുന്ന മഹേഷ് ബാബു 2.5 കോടി പണമായും ബാക്കി 3.4 കോടി ചെക്ക് രൂപത്തിലും കൈപ്പറ്റിയെന്ന് ഇഡി ആരോപിക്കുന്നു

Published

on

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തെലുഗു നടന്‍ മഹേഷ് ബാബുവിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് ഇഡി. സുരാന ഗ്രൂപ്പ്, ഹൈദരാബാദ് ആസ്ഥാനമായുള്ള സായ് സൂര്യ ഡെവലപ്പേഴ്സ് എന്നീ രണ്ട് റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ നടത്തിയ സാമ്പത്തിക ക്രമക്കേടില്‍ ബന്ധമുണ്ടെന്നാരോപിച്ചാണ് മഹേഷ് ബാബുവിന് ഏപ്രില്‍ 28ന് ഹാജരാകാന്‍ ഇഡി നോട്ടീസ് അയച്ചത്.

ഈ റിയല്‍ ഏസ്റ്റേറ്റ് കമ്പനികള്‍ക്ക് പ്രമോഷന്‍ ചെയ്തിരുന്ന മഹേഷ് ബാബു 2.5 കോടി പണമായും ബാക്കി 3.4 കോടി ചെക്ക് രൂപത്തിലും കൈപ്പറ്റിയെന്ന് ഇഡി ആരോപിക്കുന്നു. ഇതു കൂടാതെ ഏകദേശം 100 കോടി രൂപയുടെ അനധികൃത പണമിടപാടുകളും കുറ്റകരമായ രേഖകളും ഇഡി ഈ സ്ഥാപനങ്ങളില്‍ നിന്നും പിടിച്ചെടുത്തിരുന്നു.

താരത്തെ വിശ്വസിച്ച് നിരവധി ജനങ്ങളാണ് ഈ സംരംഭത്തിന്റെ ഭാഗമായി വലിയ ഓഹരികള്‍ നിക്ഷേപിച്ച് കബളിപ്പിക്കപ്പെട്ടത്. അനധികൃത ഭൂമി ലേഔട്ടുകള്‍, ശരിയായ രേഖകളില്ലാതെ പണം കൈപ്പറ്റല്‍, ഒരേ ഭൂമി ഒന്നിലധികം ആളുകള്‍ക്ക് വില്‍ക്കല്‍, ഭൂമി രജിസ്‌ട്രേഷനെ കുറിച്ചുള്ള തെറ്റായ ഉറപ്പുകള്‍ എന്നിവയാണ് ഈ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള കുറ്റം. എസ്എസ് രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലേക്ക് കടക്കാനിരിക്കെയാണ് താരത്തിന് ഇഡിയുടെ നേട്ടീസ്.

Continue Reading

Trending