X

കെ.കെ അബ്രഹാമിന്റെ ജാമ്യാപേക്ഷ ജൂൺ 20ന് ഹൈക്കോടതി പരിഗണിക്കും

പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിൽ വായ്പാ ക്രമക്കേട് ആരോപിച്ച് നൽകിയ പരാതിയിൽ അറസ്റ്റ് ചെയ്യപ്പെട്ട മുൻ ബാങ്ക് പ്രസിഡന്റ് കെ.കെ അബ്രഹാമിന്റെ ജാമ്യാപേക്ഷ ജൂൺ 20ന് ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. അഡ്വ. മുഹമ്മദ് ഷാ മുഖാന്തിരം ജൂൺ 12ന് ആണ് കെ.കെ അബ്രഹാം ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.

കേസിൽ തനിക്കെതിരെ വഞ്ചനാ കുറ്റം പ്രഥമദൃഷ്ട്യാ തന്നെ നിലനിൽക്കില്ലെന്നും ബാങ്കിൽ നിന്നും വായ്പയെടുത്ത പരാതിക്കാരൻ തുക കൈപ്പറ്റിയ ശേഷം തിരിച്ചടവ് മുടക്കുകയും ബാങ്കിന്റെ റിക്കവറി നടപടികളിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി തനിക്കെതിരെ വ്യാജ പരാതി നൽകിയതാണെന്നും പരാതി ബോധിപ്പിക്കുന്നതിൽ 4 വർഷത്തെ കാലതാമസം വന്നിട്ടുണ്ടെന്നും പരാതി ലഭിച്ച് 8 മാസങ്ങൾക്ക് ശേഷമുള്ള പോലീസിന്റെ അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്നുമുള്ള വാദങ്ങൾ നിരത്തിയാണ് കെ.കെ അബ്രഹാം ജാമ്യാപേക്ഷ ബോധിപ്പിച്ചിട്ടുള്ളത്. കേസിൽ വിശദമായ വാദം കേൾക്കേണ്ടതിനാലാണ് കോടതി ജൂൺ 20ലേക്ക് കേസ് മാറ്റിയത്.

webdesk13: