Connect with us

kerala

ഉമ്മന്‍ചാണ്ടിയെ കാണാന്‍ എകെ ആന്റണി എത്തി

യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സനൊപ്പമായിരുന്നു എകെ ആന്റണി എത്തിയത്

Published

on

മുന്‍ മുഖ്യമന്ത്രിക്ക് ഉമ്മന്‍ചാണ്ടിക്ക് കുടുംബം ചികിത്സ നിഷേധിക്കുന്നുവെന്ന് ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതിന് പിന്നാലെ തിരുവനന്തപുരത്തെ ‘പുതുപ്പള്ളി’ വീട്ടിലെത്തി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് എകെ ആന്റണി.

ഇടയ്ക്ക് ഇടയ്ക്ക് ഇവിടെ വരാറുണ്ട്. രാഷ്ട്രീയ കാര്യങ്ങള്‍ മാത്രമാണ് സംസാരിച്ചത്. മറ്റുവിഷയങ്ങള്‍ ഒന്നും സംസാരിച്ചിട്ടില്ല. സാധാര വരാറുള്ളതുപോലെയാണ് വന്നത്. ദയവ് ചെയ്ത് നിങ്ങള്‍ കുറച്ചു മര്യാദ കാണിക്കണമെന്ന് ആന്റണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സനൊപ്പമായിരുന്നു എകെ ആന്റണി എത്തിയത്.

കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു. ഉമ്മന്‍ചാണ്ടിക്ക് കുടുംബം ചികിത്സ നിഷേധിക്കുന്നെന്ന് സഹോദരന്‍ നേരത്തെ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഉമ്മന്‍ചാണ്ടുയുടെ വീട്ടില്‍ എത്തുന്നത്. അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് പാര്‍ട്ടി പിന്തുണയുണ്ടാകുമെന്ന് എംഎം ഹസന്‍ വ്യക്തമാക്കി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഉപതെരഞ്ഞെടുപ്പ് വന്നാൽ വയനാട്ടിൽ മത്സരിക്കാൻ ഒരുങ്ങി ബി ഡി ജെ എസ്

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ  രാഹുൽ ഗാന്ധിക്കെതിരെ വയനാട്ടിൽ മത്സരിച്ചത് തുഷാർ വെള്ളാപ്പള്ളിയായിരുന്നു

Published

on

രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വത്തിന് അയോഗ്യത കൽപിച്ചതിന് പിന്നാലെ വയനാട് ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പാർട്ടികളും ഘടകകക്ഷികളും രംഗത്തെത്തി.വയനാട് സീറ്റ് തങ്ങൾക്ക് തന്നെ വേണമെന്ന് എൻഡിഎയിലെ സഖ്യകക്ഷിയായ ബിഡിജെഎസ് ആവശ്യപ്പെട്ടുകഴിഞ്ഞു.
ഇക്കാര്യത്തിൽ ദില്ലിയിലുള്ള ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി കേന്ദ്ര നേതൃത്ത്വെ നേരിട്ട് കണ്ട് ചർച്ച നടത്തുമെന്നാണ് അറിയുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ  രാഹുൽ ഗാന്ധിക്കെതിരെ വയനാട്ടിൽ മത്സരിച്ചത് തുഷാർ വെള്ളാപ്പള്ളിയായിരുന്നു.

 

Continue Reading

kerala

വിദ്വേഷവും സ്പർദ്ധയും വളർത്താൻ ശ്രമിച്ചു ; എം എം മണിക്കെതിരെ ബിജെപി പരാതി

രാഹുല്‍ഗാന്ധിയെ പിന്തുണച്ച് ഇടുക്കി പൂപ്പാറയിൽ മണി നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി

Published

on

വിദ്വേഷപരമായ പ്രസംഗത്തിലൂടെ മണി വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷവും സ്പർദ്ധയും വളർത്താൻ ശ്രമിച്ചു എന്നാണ് ബിജെപി മധ്യമേഖല പ്രസിഡൻറ് എൻ ഹരി കോട്ടയം എസ്പിക്ക് പരാതി നൽകിയിരിക്കുന്നത് . എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ സംഭവത്തില്‍ രാഹുല്‍ഗാന്ധിയെ പിന്തുണച്ച് ഇടുക്കി പൂപ്പാറയിൽ മണി നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി.പ്രസംഗത്തില്‍ പ്രധാനമന്ത്രിക്കും ആര്‍.എസ്.എസിനും എതിരെ മണി നടത്തിയ പരാമര്‍ശങ്ങള്‍ അന്വേഷിച്ച് നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Continue Reading

kerala

പോലീസ് കസ്റ്റഡിയിൽ എടുത്തയാൾ കുഴഞ്ഞു വീണ് മരിച്ചു

പോലീസ് മർദ്ദനമാണ് മരണ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.

Published

on

തൃപ്പൂണിത്തുറയിൽ പൊലീസ് കസ്റ്റഡിയിലെടുത്തയാൾ കുഴഞ്ഞു വീണ് മരിച്ചു. എറണാകുളം ഇരുമ്പനം സ്വദേശി മനോഹരനാണ് മരിച്ചത്. അലക്ഷ്യമായി ഇരുചക്രവാഹനം ഓടിച്ചു വരുന്നതിനിടെ കൈ കാണിച്ചിട്ടും നിർത്താതെ പോയതിനാണ് ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് വെെദ്യ പരിശോധനയ്ക്ക് കാെണ്ടു പോകാനിരിക്കെ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു.പോലീസ് മർദ്ദനമാണ് മരണ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.

Continue Reading

Trending