X

ഗുണ്ടകളെ ഭയന്ന് പൊലീസ്; തിരുവനന്തപുരത്ത് ആക്രമിക്കപ്പെട്ടത് 5 എസ്.ഐമാര്‍ ഉള്‍പ്പെടെ 11 പേര്‍

ഗുണ്ടാ ആക്രമണങ്ങള്‍ വര്‍ധിച്ച തലസ്ഥാന നഗരത്തില്‍ ക്രിമിനലുകളുടെ ആക്രമണത്തില്‍ പൊലീസുകാര്‍ക്കും രക്ഷയില്ല. 3 മാസത്തിനിടെ ഡ്യൂട്ടിക്കിടെ ആക്രമണത്തിന് ഇരയായത് 5 എസ്‌ഐമാര്‍ ഉള്‍പ്പെടെ 11 പൊലീസ് ഉദ്യോഗസ്ഥര്‍. രാത്രിയിലാണ് ആക്രമണങ്ങള്‍ ഏറെയും. ഹോട്ടല്‍ ഉടമയെ കുത്തിയ ഗുണ്ടാത്തലവനെ പിടികൂടാന്‍ എത്തിയ പൊലീസ് സംഘത്തിനു നേരെ പ്രതി ബോംബ് എറിയുകയും 2 എസ്‌ഐമാരെ കുത്തിപ്പരുക്കേല്‍പ്പിക്കുകയും ചെയ്തതാണ് ഒടുവിലത്തെ സംഭവം. കരുതികൂട്ടിയുള്ള ആക്രമണത്തില്‍ നിന്നു തലനാരിഴയ്ക്കാണ് ഉദ്യോഗസ്ഥര്‍ ജീവന്‍ നഷ്ടമാകാതെ രക്ഷപ്പെട്ടത്.

വഞ്ചിയൂരിലെ ബാറില്‍ രാത്രി മദ്യപ സംഘങ്ങള്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷം നിയന്ത്രിക്കാന്‍ എത്തിയ എസ്‌ഐയെയും പൊലീസുകാരനെയും കയ്യേറ്റം ചെയ്തു പരുക്കേല്‍പ്പിച്ചതാണ് മറ്റൊരു സംഭവം. വഞ്ചിയൂര്‍ എസ്.ഐ അരുണ്‍കുമാര്‍, സിപിഒ ഷാബു എന്നിവരെ കയ്യേറ്റം ചെയ്യുകയും അരുണ്‍ കുമാറിന്റെ വിരലിന് പൊട്ടല്‍ ഉണ്ടാകുകയും ചെയ്തു. പൊലീസിന്റെ ഗുണ്ടാ ലിസ്റ്റില്‍പ്പെട്ട പെരുന്താന്നി മുരുകാഭവനില്‍ കണ്ണാടി സുനില്‍ (33), പേട്ട പിജിആര്‍എയില്‍ സഞ്ജു (36) എന്നിവരായിരുന്നു ആക്രമണം നടത്തിയത്.

പട്രോളിങിന് ഇറങ്ങിയ പൂന്തുറ എസ്.ഐയേയും 3 പൊലീസുകാരെയും ബീമാപ്പള്ളിയില്‍ അഞ്ചംഗ സംഘം വളഞ്ഞിട്ട് മര്‍ദിച്ചതും വിവാദമായിരുന്നു. എസ്‌ഐ എച്ച്.പി ജയപ്രകാശിനാണ് മര്‍ദനമേറ്റത്. ക്രിമിനല്‍ കേസ് പ്രതികളുടെ നേതൃത്വത്തില്‍ ആയിരുന്നു ആക്രമണം. വൈദ്യപരിശോധനയ്ക്കു ആശുപത്രിയില്‍ എത്തിച്ച പ്രതിയും സഹോദരനും ചേര്‍ന്ന് നടത്തിയ ആക്രമണത്തിലാണ് തമ്പാനൂര്‍ എസ്‌ഐയ്ക്കും ഒപ്പമുണ്ടായിരുന്ന പൊലീസുകാരനും പരുക്കേറ്റത്.

വലിയതുറ സ്‌റ്റേഷനില്‍ നിന്നു ഇറങ്ങി ഓടിയ പീഡനക്കേസ് പ്രതി പൊലീസുകാരനെ തള്ളിയിട്ടു പരുക്കേല്‍പ്പിച്ചതാണ് മറ്റൊരു സംഭവം. സാക്ഷി പറഞ്ഞയാളെ അക്രമിച്ചതിനു പൊലീസ് കസ്റ്റഡിയിലെടുത്ത് ഗവ.ഫോര്‍ട്ട് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കു എത്തിച്ച പ്രതിയും ഇയാളെ വിട്ടയയ്ക്കണമെന്ന ആവശ്യവുമായി എത്തിയ സഹോദരനും ചേര്‍ന്ന് പൊലീസുകാരെ ആക്രമിച്ചു. തമ്പാനൂര്‍ എസ്.ഐ സജികുമാറിനും പൊലീസ് ഉദ്യോഗസ്ഥന്‍ അജയകുമാറിനും പരുക്കേറ്റു.

രാത്രിയില്‍ ഉണ്ടാകുന്ന ക്രമസമാധാന പ്രശ്‌നങ്ങള്‍ നേരിടാന്‍ 10 പേര്‍ വീതമുള്ള 4 സ്‌ട്രൈക്കര്‍ ടീമുകള്‍ സിറ്റി പൊലീസിന് ഉണ്ടെങ്കിലും ഇവരുടെ സേവനം പലപ്പോഴും സ്‌റ്റേഷനുകള്‍ക്ക് ലഭിക്കുന്നില്ല. അംഗബലം കുറവുള്ള സന്ദര്‍ഭങ്ങളില്‍ സ്‌െ്രെടക്കര്‍ ടീമുകളില്‍ നിന്ന് പൊലീസുകാരെ വിന്യസിക്കണമെന്നാണ് കമ്മിഷണറുടെ നിര്‍ദേശം. അടിയന്തര സാഹചര്യങ്ങളില്‍ ഇതില്‍ നിന്ന് മൂന്നോ നാലോ പൊലീസുകാരെ എസ്എച്ച്ഒമാര്‍ക്ക് ആവശ്യപ്പെടാം. ബോംബുമായി സഞ്ചരിക്കുന്ന ഗുണ്ട ജാങ്കോ കുമാറിനെ പിടികൂടാന്‍ പോകുമ്പോള്‍ കൂടുതല്‍ പൊലീസുകാരെ അനുവദിക്കാത്തത് വീഴ്ചയായി. പൊലീസിന് നേരെ 2 തവണ ബോംബ് എറിഞ്ഞിട്ടുള്ള പ്രതിയെ പിടികൂടാന്‍ പോകാനായി െ്രെഡവര്‍ ഉള്‍പ്പെടെ 6 പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുത്തേറ്റിട്ടും 2 എസ്‌ഐമാര്‍ ചേര്‍ന്നു വളരെ പണിപ്പെട്ടാണ് ഗുണ്ടയെ കീഴ്‌പ്പെടുത്തിയത്.

webdesk13: