X

ഖാഇദേ മില്ലത്ത് സെന്റർ: മുസ്‌ലിംലീഗിന് അഭിമാനമായി ഡൽഹിയിൽ ആസ്ഥാന മന്ദിരം വരുന്നു

ന്യൂഡൽഹി: ഇന്ത്യയിലെ ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളുടെ പ്രതീക്ഷയുടെയും സ്വപ്‌നങ്ങളുടെയും പതാക ഇനി രാജ്യതലസ്ഥാനത്ത് അഭിമാനത്തോടെ പാറിപ്പറക്കും. ഡൽഹിയിൽ ആസ്ഥാന മന്ദിരമെന്ന ചിരകാല സ്വപ്‌നമാണ് പൂവണിയുന്നത്. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ ആസ്ഥാനമന്ദിരം ‘ഖാഇദേ മില്ലത്ത് സെന്റർ’ ഡൽഹിയിൽ നിർമ്മിക്കാൻ നാഷണൽ പാളിറ്റിക്കൽ അഫയേഴ്‌സ് കമ്മിറ്റി യോഗമാണ് തീരുമാനിച്ചത്. ദേശീയ തലത്തിൽ പാർട്ടിയുടെ പ്രവർത്തനങ്ങൾ ഏകോപിക്കുന്ന കേന്ദ്രമായിട്ടായിരിക്കും സെന്റർ വരിക. ദീർഘകാലത്തെ നേതാക്കളുടെയും, പാർട്ടി പ്രവർത്തകരുടെയും അഭിലാഷമാണ് ഖാഇദേ മില്ലത്ത് സെന്ററിന്റെ രൂപീകരണത്തിലൂടെ പൂർത്തിയാകുക. പ്രതിപക്ഷ നിരയെ ശക്തമാക്കാൻ വിവിധ കർമപദ്ധതികൾക്കാണ് പൊളിറ്റിക്കൽ അഫയർസ് കമ്മിറ്റി രൂപം നൽകിയിട്ടുള്ളത്. നവംബറിൽ ഡൽഹിയിൽ നടക്കുന്ന പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനത്തോടെ പ്രവർത്തനങ്ങൾക്ക് പുതിയ ഊർജ്ജം കൈവരും.

ദേശീയ നേതാക്കളുടെ നേതൃത്വത്തിൽ പദ്ധതിയുടെ പ്രാഥമിക ഒരുക്കങ്ങൾ ആരംഭിച്ചു. സെന്ററിന് വേണ്ടിയുള്ള ഫണ്ട് ശേഖരണ ക്യാമ്പയിൻ ജൂൺ 15 മുതൽ ആഗസ്ത് 15 വരെ നടക്കും. ഖാഇദേ മില്ലത്ത് സെന്ററിന്റെ നിർമ്മാണത്തിനായി വിപുലമായ കമ്മിറ്റി രൂപീകരിച്ചു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ (ചെയർമാൻ), പ്രൊഫ. കെ.എം ഖാദർ മൊയ്തീൻ (ചീഫ് പാട്രൺ), പി.കെ കുഞ്ഞാലിക്കുട്ടി (ജനറൽ കൺവീനർ), ഇ.ടി മുഹമ്മദ് ബഷീർ എം.പി (ജോയിന്റ് കൺവീനർ), പി. വി അബ്ദുൽ വഹാബ് എം.പി, ഡോ:അബ്ദുസ്സമദ് സമദാനി എം. പി, നവാസ് കനി എം. പി, ഖുറം അനീസ് ഒമർ, കെ.പി.എ മജീദ്, ഡോ:എം. കെ മുനീർ, പി.എം.എ സലാം, ദസ്ഥഗീർ ആഗ, നയീം അക്തർ, കെ.എ.എം അബൂബക്കർ, അബ്ദുൽ റഹ്മാൻ എക്‌സ് എം. പി, സി. കെ സുബൈർ, അഡ്വ: ഹാരിസ് ബീരാൻ, ആസിഫ് അൻസാരി, അഡ്വ: ഫൈസൽ ബാബു, പി.വി അഹ്മദ് സാജു, എസ്.എച്ച് മുഹമ്മദ് അർഷദ് (അംഗങ്ങൾ), പി.എം.എ സമീർ (പ്രൊജക്റ്റ് & ക്യാമ്പയിൻ കോഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിലാണ് ബിൽഡിങ് കമ്മിറ്റി പ്രവർത്തിക്കുക.

webdesk13: