GULF
സൗദിയിൽ ഹജ്ജിന് ആരോഗ്യ സേവനങ്ങളൊരുക്കി ആദ്യമായി മലയാളി ഉടമസ്ഥതയിലുള്ള കമ്പനി
ആരോഗ്യ സംരംഭകനായ ഡോ. ഷംഷീർ വയലിലിന്റെ റെസ്പോൺസ് പ്ലസ് ഹോൾഡിങ്ങാണ് തീർത്ഥാടകർക്കുള്ള ആരോഗ്യ സേവനങ്ങൾ നൽകുന്നത്. ഹജ്ജിന്റെ പ്രധാന സ്ഥലങ്ങളിലായി 18 ക്ലിനിക്കുകളാണ് പ്രവർത്തിക്കുന്നത്

ജിദ്ദ: ഹജ്ജ് അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ മലയാളികൾക്ക് അഭിമാനമായി ഒരപൂർവ നേട്ടം. ഈ വർഷത്തെ ഹജ്ജിനുള്ള സമ്പൂർണ മെഡിക്കൽ സേവനങ്ങൾ ലഭ്യമാക്കുന്നത് മലയാളി ഉടമസ്ഥതയിൽ ഉള്ള കമ്പനി. ആരോഗ്യ സംരംഭകനായ ഡോ. ഷംഷീർ വയലിലിന്റെ റെസ്പോൺസ് പ്ലസ് ഹോൾഡിങ്ങാണ് ഹാജിമാർക്കുള്ള ആരോഗ്യ സേവനങ്ങൾ നൽകുന്നത്. യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന റെസ്പോൺസ് പ്ലസിന്റെ അനുബന്ധ സ്ഥാപനമായ റെസ്പോൺസ് പ്ലസ് മെഡിക്കലിലൂടെയാണ് (ആർപിഎം) തീർത്ഥാടകർക്ക് ഓൺ സൈറ്റ് അടിയന്തര ആരോഗ്യ സേവനങ്ങൾ നൽകി വരുന്നത്. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ പ്രീ-ഹോസ്പിറ്റൽ, അടിയന്തര ചികിത്സാ ദാതാവാണ് റെസ്പോൺസ് പ്ലസ് ഹോൾഡിങ്.
ഏകദേശം മൂന്ന് ദശലക്ഷത്തിലധികം തീർത്ഥാടകരാണ് ഓരോ വർഷവും ഹജ്ജിനായി സൗദി അറേബ്യയിൽ എത്തുന്നത്. ഇന്ത്യയിൽ നിന്ന് പതിനായിരക്കണക്കിന് ആളുകളാണ് ഈ ആത്മീയ യാത്രയിൽ പങ്കാളികളാകാൻ ഈ വർഷം എത്തി ചേർന്നിട്ടുള്ളത്. ഈ പുണ്യ യാത്രയിലുടനീളം തീർത്ഥാടകരുടെ ആരോഗ്യവും ക്ഷേമവും ഉറപ്പു വരുത്തുന്നതിനായി ഹജ്ജിന്റെ പ്രധാന സ്ഥലങ്ങളിലായി റെസ്പോൺസ് പ്ലസിന്റെ 18 ക്ലിനിക്കുകളാണ് പ്രവർത്തിച്ചു വരുന്നത്. അടിയന്തര സാഹചര്യങ്ങളെ നേരിടാൻ പൂർണമായും സജ്ജീകരിച്ചിരിക്കുന്ന ക്ലിനിക്കുകളിൽ 350 വിദഗ്ധരടങ്ങുന്ന സംഘമാണ് ചികിത്സ നൽകുന്നത്. നൂതന സാങ്കേതികവിദ്യകൾ അടങ്ങിയ 125 ആംബുലൻസുകളും സജ്ജമാക്കിയിട്ടുണ്ട്.
ഗൾഫിലെ പ്രധാന കായിക മത്സരങ്ങളിൽ വിപുലമായ ആരോഗ്യ സേവനങ്ങൾ നൽകി വരുന്ന ആർപിഎമ്മിന്റെ സേവനങ്ങളിലെ സുപ്രധാന നാഴികക്കല്ലാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ തീർത്ഥാടനങ്ങളിലൊന്നായ ഹജ്ജിന് സേവനങ്ങൾ നൽകുന്നത്. “ഹജ്ജിനെത്തുന്ന എല്ലാവർക്കും അടിയന്തര ആരോഗ്യ സേവനങ്ങൾ ഏറ്റവും വേഗത്തിൽ നൽകുക എന്നതാണ് ആർപിഎമ്മിന്റെ ലക്ഷ്യം. കഴിഞ്ഞ രണ്ടാഴ്ചയായി കർശന തയ്യാറെടുപ്പുകളാണ് ഇതിനായി നടത്തിയത്,” ആർപിഎം സിഇഒ ഡോ. രോഹിൽ രാഘവൻ പറഞ്ഞു.
തീർത്ഥാടനം തുടങ്ങുന്നതിന് മുൻപ് ഡോ. ഷംഷീർ വയലിൽ നേരിട്ടെത്തി സൗകര്യങ്ങൾ വിലയിരുത്തിയിരുന്നു. യുഎഇ യിലെ ഏറ്റവും വലിയ ഓൺസൈറ്റ് ഹെൽത്ത് കെയർ, മെഡിക്കൽ എമർജൻസി സർവീസസ്, ഒക്യുപേഷണൽ ഹെൽത്ത് സൊല്യൂഷൻസ് ദാതാവായ ആർപിഎം 2010 മുതൽ പ്രവർത്തന രംഗത്തുണ്ട്. നിലവിൽ 65-ലധികം രാജ്യങ്ങളിലായി ആരോഗ്യ സേവനങ്ങൾ നൽകുന്ന കമ്പനിക്ക് 426 ആംബുലൻസുകളുണ്ട്; 10,000-ത്തിലധികം ഹെലികോപ്റ്റർ മെഡിക്കൽ എമർജൻസി ഇവാക്വേഷനുകൾ നടത്തിയിട്ടുണ്ട്.
കഴിഞ്ഞ വർഷം യുകെ ആസ്ഥാനമായുള്ള ആരോഗ്യ പരിശീലന, കൺസൾട്ടൻസി കമ്പനിയായ പ്രോമിത്യൂസ് ആർപിഎം ഏറ്റെടുത്തിരുന്നു. ഏഷ്യ കപ്പ് 2022, ഫോർമുല വൺ സൗദി അറേബ്യൻ ഗ്രാൻഡ് പ്രിക്സ് 2022, ഐഎംഎംഎഎഫ് വേൾഡ് ചാമ്പ്യൻഷിപ്പ് 2022, യുഎഎം മുവായ് തായ് വേൾഡ് ചാമ്പ്യൻഷിപ്പ് 2022, യുഎഇ ടൂർ 2022, സൗദി ടൂർ 2022 എന്നിവയിൽ ആരോഗ്യ സേവന പങ്കാളിയായിരുന്നു കമ്പനി. ഗാസയിലെ കുട്ടികൾക്ക് വൈദ്യ സഹായം എത്തിക്കാനുള്ള ഡോ. ഷംഷീറിന്റെ ദൗത്യത്തിലും ആർപിഎം പങ്കാളിയായിട്ടുണ്ട്.
GULF
ഷാർജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റിയുടെ സാശ്രയം സ്വയം തൊഴിൽ പദ്ധതി നാലാം ഘട്ടം തയ്യൽ മിഷീൻ വിതരണം ചെയ്തു

ചെർക്കള: ഷാർജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റി പണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തിൽ “സാശ്രയം” സ്വയം തൊഴിൽ പദ്ധതിയുടെ ഭാഗമായി നാലാം ഘട്ട തയ്യൽ മെഷീൻ വിതരണം പഞ്ചായത്ത് മുസ്ലിം ലീഗ്, യൂത്ത് ലീഗ്, കെഎംസിസി നേതാക്കളുടെ സാന്നിധ്യത്തിൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ജലീൽ എരുതുംകടവ് നാലാം വാർഡ് മുസ്ലിം ലീഗ് ഭാരവാഹികൾക്ക് കൈമാറി.
ചെങ്കള പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസിൽ വച്ച് നടന്ന പരിപാടിയിൽ പഞ്ചായത്ത് കെഎംസിസി ട്രഷറർ ഹാരിസ് ബേവിഞ്ച അധ്യക്ഷത വഹിച്ചു, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ജലീൽ എരുതുംകടവ് ഉദ്ഘാടനം ചെയ്തു, പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ ബിഎംഎ ഖാദർ, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് നൗഷാദ് എം എം, ഷംസുദ്ദീൻ കിന്നിങ്കാൽ, നാലാം വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് പിഡിഎ റഹ്മാൻ, ഷാർജ കെഎംസിസി നേതാവ് ജലീൽ എം കെ ബേവിഞ്ച, എന്നിവർ സംസാരിച്ചു, പഞ്ചായത്ത് കെഎംസിസി വൈസ് പ്രസിഡന്റ് നൗഷാദ് കുഞ്ഞിക്കാനം സ്വാഗതവും സലീം സി എം നന്ദിയും പറഞ്ഞു.
GULF
ഷാര്‍ജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റിയുടെ സാശ്രയം സ്വയം തൊഴില്‍ പദ്ധതി നാലാം ഘട്ടം തയ്യല്‍ മിഷീന്‍ വിതരണം ചെയ്തു

ചെര്‍ക്കള: ഷാര്‍ജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റി പണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തില്‍ ‘സാശ്രയം’ സ്വയം തൊഴില്‍ പദ്ധതിയുടെ ഭാഗമായി നാലാം ഘട്ട തയ്യല്‍ മെഷീന്‍ വിതരണം പഞ്ചായത്ത് മുസ്ലിം ലീഗ്, യൂത്ത് ലീഗ്, കെഎംസിസി നേതാക്കളുടെ സാന്നിധ്യത്തില്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ജലീല്‍ എരുതുംകടവ് നാലാം വാര്‍ഡ് മുസ്‌ലിം ലീഗ് ഭാരവാഹികള്‍ക്ക് കൈമാറി. ചെങ്കള പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസില്‍ വച്ച് നടന്ന പരിപാടിയില്‍ പഞ്ചായത്ത് കെഎംസിസി ട്രഷറര്‍ ഹാരിസ് ബേവിഞ്ച അധ്യക്ഷത വഹിച്ചു, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ജലീല്‍ എരുതുംകടവ് ഉദ്ഘാടനം ചെയ്തു, പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറര്‍ ബിഎംഎ ഖാദര്‍, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് നൗഷാദ് എം എം, ഷംസുദ്ദീന്‍ കിന്നിങ്കാല്‍, നാലാം വാര്‍ഡ് മുസ്‌ലിം ലീഗ് പ്രസിഡണ്ട് പിഡിഎ റഹ്‌മാന്‍, ഷാര്‍ജ കെഎംസിസി നേതാവ് ജലീല്‍ എം കെ ബേവിഞ്ച, എന്നിവര്‍ സംസാരിച്ചു, പഞ്ചായത്ത് കെഎംസിസി വൈസ് പ്രസിഡന്റ് നൗഷാദ് കുഞ്ഞിക്കാനം സ്വാഗതവും സലീം സി എം നന്ദിയും പറഞ്ഞു.
GULF
ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം എക്‌സലന്‍സ് സമ്മിറ്റ്-2025 ശ്രദ്ധേയമായി

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി അബുഹൈല്‍ ഹാളില്‍ സംഘടിപ്പിച്ച എക്‌സലന്‍സ് സമ്മിറ്റില്‍ മണ്ഡലം പ്രസിഡന്റ് ഇസ്മാഈല്‍ എറയസ്സന്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി സംസ്ഥാന നേതാക്കളായ അബ്ദുല്‍ ഖാദര്‍ അരിപ്രാമ്പ്ര, പിവി നാസര്‍, ഹംസ തൊട്ടി, ആര്‍ ഷുക്കൂര്‍. മലപ്പുറം ജില്ലാ നേതകളായ സിദ്ധിഖ് കലോടി, നൗഫല്‍ വേങ്ങര, സിവി അഷറഫ്, മുജീബ് കോട്ടക്കല്‍, ലത്തീഫ് കുറ്റിപ്പുറം, സക്കീര്‍ പാലത്തിങ്ങല്‍, കരീം കാലടി, ഇബ്രാഹീം വട്ടംകുളം, ബഷീര്‍ കരാട്, സഹീര്‍ ഹസ്സന്‍, ഉസ്മാന്‍ എടയൂര്‍, ഫുആദ് കുരിക്കള്‍,
ജില്ല വനിത കെഎംസിസി ഭാരവാഹികളായ മുബഷിറ മുസ്തഫ, ഷഹല റാഷിദ്, ഷബ്‌ന മാറാക്കര, സ്റ്റുഡന്റ് കെഎംസിസി ഭാരവാഹികളായ ഷാമില്‍ വേളേരി, മുഹമ്മദ് നിഹാല്‍ എറയസ്സന്‍, ഫാത്തിമ റഷ പി ടി, ആയിഷ നദ്‌വ തുടങ്ങിയവരും പങ്കെടുത്തു.
ചടങ്ങില്‍ ദുബൈ കെഎംസിസി ഇഫ്താര്‍ ടെന്റില്‍ സേവനം ചെയ്ത മണ്ഡലത്തിലെ വളണ്ടിയര്‍ ഹാപ്പിനെസ് ടീമിനും, എസ് എസ് എല്‍ സി, പ്ലസ് ടു,സി ബി എസ് ഇ, മദ്രസ്സ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും, മജ്ദൂല്‍ ഈത്തപ്പഴ, പെര്‍ഫ്യൂം ചലഞ്ചുകളില്‍ ഫസ്റ്റ്, സെക്കന്റ്, തേര്‍ഡ് നേടിയവര്‍ക്കും, എഐ സ്റ്റാര്‍ട്ടപ്പ് മത്സര വിജയികകളെയും, മതകാര്യ വിഭാഗം നടത്തിയ ക്വിസ്സ് മത്സരം, സര്‍ഗധാര വിങ് നടത്തിയ ഇശല്‍ വിരുന്നിലെയും വിജയികള്‍ക്കും അവാര്‍ഡ് ദാനവും നടന്നു, കോട്ടക്കല്‍ മണ്ഡലത്തിന് പ്രഥമ വനിത കെഎംസിസി കമ്മിറ്റിയും, സ്റ്റുഡന്റ് കെഎംസിസി കമ്മിറ്റിയും രൂപീകരിച്ചു,
ജനറല്‍ സെക്രട്ടറി പിടി അഷറഫ് വിഷയവതരണം നടത്തി , സെക്രട്ടറി ഷരീഫ് പിവി കരേക്കാട് സ്വാഗതവും, അസീസ് വെളേരി നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ അബൂബക്കര്‍ തലകാപ്പ്, സൈദ് വരിക്കോട്ടില്‍, അബ്ദുസലാം ഇരിമ്പിളിയം, ഷെരീഫ് ടിപി, റാഷിദ് കെകെ, മുസ്തഫ സികെ, റസാഖ് വളാഞ്ചേരി, അഷറഫ് എടയൂര്‍, എന്നിവര്‍ എക്‌സലന്‍സ് സമ്മിറ്റിന് നേതൃത്വം നല്‍കി.
-
kerala3 days ago
കൃഷ്ണകുമാറിന്റെയും മകള്‍ ദിയയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും
-
News3 days ago
ഇറാനെതിരെ യുഎസ് നേരിട്ടിറങ്ങിയേക്കുമെന്ന് സൂചന
-
News3 days ago
ഇസ്രാഈലിന്റെ വ്യോമ പ്രതിരോധ ശേഖരം കുറയുന്നു, മിസൈലുകള്‍ 10-12 ദിവസം മാത്രം നിലനില്‍ക്കുവെന്ന് റിപ്പോര്‍ട്ട്
-
kerala3 days ago
കേരള സര്‍വകലാശാല പരീക്ഷ മൂല്യനിര്‍ണയം ക്രമക്കേട്: അന്വേഷണം നടത്താന്‍ മൂന്നംഗ സമിതി
-
kerala3 days ago
കണ്ണൂരില്‍ വീണ്ടും തെരുവുനായ ആക്രമണം; 11 പേര്‍ക്ക് പരിക്ക്
-
News2 days ago
അഹമ്മദാബാദ് വിമാനാപകടം: 210 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു
-
kerala3 days ago
മഴ തുടരും; എട്ട് ജില്ലകളില്‍ മഴമുന്നറിയിപ്പ്
-
kerala2 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ഇന്ന്