X

ആലപ്പുഴയില്‍ മണിക്കൂറുകള്‍ വ്യത്യാസത്തില്‍ 2 കൊലപാതകങ്ങള്‍; ഇന്നും നാളെയും നിരോധനാജ്ഞ

മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ആലപ്പുഴയില്‍ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നു. ആലപ്പുഴ മണ്ണഞ്ചേരിയിലെ കെ.എസ് ഷാന്‍ എന്ന എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ അഞ്ചംഗ സംഘം ചേര്‍ന്ന് വെട്ടികൊലപ്പെടുത്തി. ഇതിന് പിന്നാലെ മണിക്കൂറുകള്‍ക്ക് വ്യത്യാസത്തില്‍ ജില്ലയില്‍ വീണ്ടും രാഷ്ട്രീയകൊലപാതകം നടന്നു. രഞ്ജിത്ത് ശ്രീനിവാസ് എന്ന ബി.ജെ.പി നേതാവാണ് പിന്നാലെ പുലര്‍ച്ചെ കൊല്ലപ്പെട്ടത്. പതിനഞ്ച് കിലോമീറ്റര്‍ വ്യത്യാസത്തിലാണ് രണ്ട് കൊലപാത്തകങ്ങളും നടന്നത്.

ഇരു സംഘടനകളുടെ സംസ്ഥാനതല ഭാരവാഹികളാണ് കെ.എസ് ഷാനും രഞ്ജിത്ത് ശ്രീനിവാസും.സംഭവത്തിന് പിന്നാലെ കലക്ടര്‍ ആലപ്പുഴയില്‍ ഇന്നും നാളെയും നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.

കെ.എസ് ഷാന്‍ ശനിയാഴ്ച രാത്രി ബൈക്കില്‍ സഞ്ചരിക്കുമ്പോയാണ് അക്രമികള്‍ ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടി കൊലപ്പെടുത്തിയത്. അഞ്ചംഗ സംഘമാണ് കൊലപ്പെടുത്തിയതെന്ന് സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ വ്യക്തമാണ്. കൊല്ലപ്പെട്ട കെ.എസ് ഷാന്‍ എസ്.ഡി.പി.ഐയുടെ സംസ്ഥാന സെക്രട്ടറിയാണ്. ആര്‍.എസ്.എസാണ് കൊലപാതകത്തിന് പിന്നില്ലെന്ന് സംഭവത്തിന് പിന്നാലെ എസ്.ഡി.പി.ഐ പ്രതികരണം നടത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് ഇന്ന് പുലര്‍ച്ചെ ഒ.ബി.സി മോര്‍ച്ചയുടെ സംസ്ഥാന സെക്രട്ടറിയായ ശ്രീനിവാസും കൊല്ലപ്പെട്ടത്. ആലപ്പുഴ വെള്ളക്കിണറിലാണ് സംഭവം നടന്നത്. ഇദ്ദേഹത്തെ കൊലപ്പെടുത്തിയിത് വീട്ടില്‍ കയറിയാണ്. പ്രാഥമിക വിവരങ്ങള്‍ പ്രകാരം 8 അംഗ സംഘമാണ് രഞ്ജിത്തിന്റെ കൊലപാതത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. എസ്.ഡി.പി.ഐ ആണ് കൊലപാത്തകതിന് പിന്നില്ലെന്ന് ബീജെപി ആരോപിക്കുന്നുണ്ട്. 11 എസ്ഡിപിഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുമുണ്ട്.

web desk 3: