ഹൈദരാബാദ്: ഒരേ പെണ്‍കുട്ടിയെ പ്രണയിച്ച സഹപാഠികള്‍ പരസ്പരം തീക്കൊളുത്തി ആത്മഹത്യ ചെയ്തു. പത്താംക്ലാസ് വിദ്യാര്‍ഥികളായ കെ. മഹേന്ദര്‍, രവി തേജ് എന്നിവരാണ് മരിച്ചത്. മഹേന്ദര്‍ സംഭവസ്ഥലത്ത് വെച്ചും രവി ആശുപത്രിയിലുമാണ് മരിച്ചത്.

ഇരുവരും ഒരേ പെണ്‍കുട്ടിയെ പ്രണയിച്ചിരുന്നെന്നും ഇതിന്റെ പേരില്‍ തമ്മില്‍ നിരന്തരം കലഹിച്ചിരുന്നതായുമാണ് വിവരം. പൊലീസ് നടത്തിയ പരിശോധനയില്‍ സംഭവസ്ഥലത്ത് നിന്നും ബിയര്‍ കുപ്പികളും മൊബൈല്‍ ഫോണുകളും കണ്ടെടുത്തു.

ഇവര്‍ക്കൊപ്പം മറ്റൊരു ആണ്‍കുട്ടിയും ഉണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇവരുടെ ഫോണിലെ വിവരങ്ങള്‍ പൊലീസ് ശേഖരിക്കുന്നുണ്ട്.