X

ക്രൊയേഷ്യയെ തകര്‍ത്ത് അര്‍ജന്റീന ലോകകപ്പ് ഫൈനലില്‍3-0

ദോഹ: ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരത്തിന്റെ ആദ്യസെമിഫൈനലില്‍ അര്‍ജന്റീന ഫൈനലില്‍. ക്രൊയേഷ്യയെ 3-0ന് തകര്‍ത്താണ് ലയണല്‍ മെസ്സിയുടെ ടീം ഫൈനലിലെത്തിയത്. ഫിഫ റാങ്കിംഗില്‍ മൂന്നാമതുള്ള അര്‍ജന്റീനക്ക് ഇത് ലോക ഫുട്‌ബോള്‍ കപ്പ് നേടാനുള്ള അവസരമാണ്. ഇതുവരെ ഫൈനലില്‍ തോല്‍വി അറിയാത്ത ടീമാണ് മറഡോണയുടെ അര്‍ജന്റീന. മെസ്സി തന്നെയാണ് ലുസൈല്‍ സ്‌റ്റേഡിയത്തില്‍ പ്രതീക്ഷിച്ചതുപോലെ ടീമിന്റെ വിജയത്തിന ്ചുക്കാന്‍ പിടിച്ചത്. ആദ്യം 34-ാം മിനിറ്റില്‍ പെനാല്‍റ്റിയില്‍ മെസ്സി നേടിയ ഗോളിന് പുറമെ 71-ാം മിനിറ്റിലും മെസിയുടെ പാസിലായിരുന്നു അര്‍ജന്റീനയുടെ ഗോള്‍ പിറന്നത്. ആദ്യ ഗോളിന് തൊട്ടുപുറകെ 39-ാം മിനിറ്റില്‍ ജൂലിയന്‍ അല്‍വാരസ് രണ്ടാംഗോള്‍ നേടുകയായിരുന്നു. മെസ്സിയുടെ പാസില്‍ അല്‍വാരസാണ് തന്റെ രണ്ടാം ഗോളും നേടിയത്. ഇതോടെ ലോകകപ്പില്‍ അഞ്ച് ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് മെസ്സി കരസ്ഥമാക്കി. ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെയാണ് ഈ റെക്കോര്‍ഡുള്ള മറ്റൊരു താരം.


കളിയില്‍ ക്രൊയേഷ്യ പലതവണ ഗോളിനടുത്തെത്തിയെങ്കിലും അതെല്ലാം വലയില്‍ തട്ടാതെ പാഴാകുകയായിരുന്നു. ആദ്യപകുതിയുടെ തുടക്കത്തിലും രണ്ടാം പകുതിയിലും ക്രൊയേഷ്യയുടെ കയ്യിലായിരുന്നു പന്തുണ്ടായിരുന്നതെങ്കിലും മുന്നേറ്റനിരയിലും പ്രതിരോധത്തിലും ഒരുപോലെ മികച്ചുനിന്നത് അര്‍ജന്റീന തന്നെയാണ്.
ഇന്ന് നടക്കുന്ന രണ്ടാം സെമിയില്‍ ഫ്രാന്‍സ് മൊറോക്കോയെ നേരിടും. മുന്‍ലോകചാമ്പ്യന്മാരായ അര്‍ജന്റീനക്ക് ഇവരിലൊരാളുമായി ഡിസംബര്‍ 18നാണ് ഫൈനലില്‍ കളിക്കേണ്ടത്. 17നാണ് ലൂസേഴ്‌സ് ഫൈനല്‍.

web desk 3: