X
    Categories: indiaNews

ഒഡീഷ വോട്ടര്‍പട്ടികയില്‍ 3.45 ലക്ഷം പരേതര്‍

ഭുവനേശ്വര്‍: ഒഡീഷയിലെ വോട്ടര്‍ പട്ടികയില്‍ 3.45ലക്ഷം പേരേതര്‍. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ പരിശോധനയിലാണ് വോട്ടര്‍ പട്ടികയില്‍ വ്യാപകമായ പാകപ്പിഴ കടന്നുകൂടിയതായി കണ്ടെത്തിയത്. ഇതേതുടര്‍ന്ന് മരിച്ച വ്യക്തികളുടെ പട്ടിക അടിയന്തരമായി വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ജില്ലാ കലക്ടര്‍മാരുടേയും റവന്യൂ ഡിവിഷണല്‍ ഓഫീസര്‍മാരുടേയും യോഗത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നികുഞ്ജ ബിഹാരി നിര്‍ദേശിച്ചു.

ഇതിനായി പ്രത്യേക ഹിയറിങ് സംഘടിപ്പിക്കാനും കമ്മീഷന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. അടുത്ത വര്‍ഷം മാര്‍ച്ച് -ഏപ്രില്‍ മാസങ്ങളിലായി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഒഡീഷയില്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം പുരോഗമിക്കുന്നത്.

webdesk11: