കോട്ടയം: സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ കിട്ടില്ലെന്ന ആശങ്കയില്‍ എരുമേലില്‍ എഴുപതുകാരന്‍ ആത്മഹത്യ ചെയ്തു. കണമല പമ്പാവാലി സ്വദേശി ഓമനകുട്ടന്‍ പിള്ളയാണ് വീട്ടിൽ തൂങ്ങി മരിച്ചത്. കണമല സര്‍വീസ് സഹകരണ ബാങ്കില്‍ ഇയാള്‍ 5 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു. പണം കിട്ടില്ലെന്ന ആശങ്ക ഉണ്ടായിരുന്നതായി ബന്ധുക്കള്‍ അറിയിച്ചു. എരുമേലി പൊലീസ് കേസെടുത്തു