X

പ്രളയക്കെടുതി: സംസ്ഥാനത്ത് തകര്‍ന്നത് 522 സ്‌കൂളുകള്‍

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ സംസ്ഥാനത്ത് തകര്‍ന്നത് 522 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലെ പോര്‍ട്ടിലിലാണ് ഇക്കാര്യം വ്യക്തമായത്. ഒരേ ക്യാമ്പസിലെ പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ഉള്‍പ്പെടെയുള്ളവയുടെ കണക്കാണിത്. ക്ലാസ് മുറി, ഓഫീസ് റൂം, ലാബ് ഉള്‍പ്പെടെ 271 മുറികള്‍ പൂര്‍ണമായും തകര്‍ന്നു.

506 മുറിക്ക് നിസ്സാര കേടുപാടുകള്‍ സംഭവിച്ചു. ചില സ്‌കൂളുകളുടെ താഴത്തെ നില പൂര്‍ണമായും തകര്‍ന്നു. ചില സ്‌കൂളുകളില്‍ കമ്പ്യൂട്ടര്‍, ലാബ്, ലൈബ്രറി, ഉപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍ തുടങ്ങിയവ നശിച്ചു. പ്രളയം ഏറ്റവും കൂടുതല്‍ നാശം വിതച്ച കുട്ടനാട്ടില്‍ നൂറിലേറെ സ്‌കൂളുകളാണ് തകര്‍ന്നത്. സ്‌കൂളുകളില്‍ സംഭവിച്ച നാശത്തിന്റെ ചിത്രങ്ങള്‍ സഹിതം ഡിജിറ്റല്‍ വിവരവ്യൂഹമാണ് തുടര്‍ ഇടപെടലുകള്‍ക്ക് സഹായമാകുംവിധം സമ്പൂര്‍ണ പോര്‍ട്ടലിലൂടെ കൈറ്റ് ശേഖരിച്ചതെന്ന് വൈസ്‌ചെയര്‍മാന്‍ കെ.അന്‍വര്‍ സാദത്ത് പറഞ്ഞു.

chandrika: