X

82 ഒഴിവുകള്‍

കൊച്ചിയിലെ ഇസിഎച്ച്എസ് സ്‌റ്റേഷന്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് (ആര്‍മി) ആലപ്പുഴ, തൃശൂര്‍, കോട്ടയം, കുന്നംകുളം എന്നിവിടങ്ങളിലെ പോളിക്ലിനിക്കുകളില്‍ വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 82 ഒഴിവുകളുണ്ട്. കരാര്‍ നിയമനമാണ്. ഫെബ്രുവരി 20 വരെ അപേക്ഷിക്കാം. ഓഫിസര്‍ ഇന്‍ ചാര്‍ജ് പോളിക്ലിനിക്, മെഡിക്കല്‍ സ്‌പെഷലിസ്റ്റ്, മെഡിക്കല്‍ ഓഫിസര്‍, ഗൈനക്കോളജിസ്റ്റ്, ഡെന്റല്‍ ഓഫിസര്‍, റേഡിയോഗ്രഫര്‍, ലാബ് അസിസ്റ്റന്റ്, ലാബ് ടെക്‌നീഷ്യന്‍, ഫിസിയോതെറപ്പിസ്റ്റ്, ഫാര്‍മസിസ്റ്റ്, നഴ്‌സിങ് അസിസ്റ്റന്റ്, ഡെന്റല്‍ ഹൈജീനിസ്റ്റ്/ടെക്‌നീഷ്യന്‍, െ്രെഡവര്‍, ചൗക്കിദാര്‍, ഫീമെയില്‍ അറ്റന്‍ഡന്റ്, സഫായ്‌വാല, ഡിഇഒ, റിസപ്ഷനിസ്റ്റ്, ക്ലാര്‍ക്ക് എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.

വിശദവിവരങ്ങള്‍ക്ക്: www.echs.gov.in

chandrika: