X

കോട്ടയത്ത് മിന്നലേറ്റ് ഗൃഹനാഥന്‍ മരിച്ചു

കോട്ടയം: കോട്ടയം ജില്ലയിലെ തിക്കോയ് മാവടിയില്‍ ഗൃഹനാഥന്‍ മിന്നലേറ്റ് മരിച്ചു. മാത്യു(62) ആണ് വീട്ടില്‍ മിന്നലേറ്റ് മരിച്ചത്. വീട്ടിനുള്ളില്‍ ഇരിക്കുമ്പോഴായിരുന്നു മിന്നലേറ്റത്.

സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നു. തിരുവനന്തപുരം ജില്ലയില്‍ വാമനപുരം നദിയില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവും മുങ്ങി മരിച്ചു.

web desk 3: