X

ഇന്ത്യക്ക് ചരിത്രനേട്ടം; ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ 4X400 മീറ്റര്‍ റിലേയില്‍ പുരുഷ ടീമിന് അഞ്ചാം സ്ഥാനം

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ 4×400 മീറ്റര്‍ റിലേയില്‍ ഇന്ത്യയ്ക്ക് മെഡല്‍ത്തിളക്കമുള്ള അഞ്ചാം സ്ഥാനം. 2.59.92 മിനുറ്റ് സമയവുമായാണ് ഇന്ത്യ ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച സ്ഥാനത്ത് എത്തിയത്.

നേരത്തെ ഹീറ്റ്‌സില്‍ ഇന്ത്യയെക്കാള്‍ കുറവ് സമയം കുറിച്ച ഫ്രാന്‍സും, ബ്രിട്ടനും ഫൈനലില്‍ ഇന്ത്യന്‍ ടീമിനെക്കാള്‍ വേഗതയില്‍ ഓടിയെത്തുകയായിരുന്നു. അമേരിക്ക 2:57:31 മിനിറ്റില്‍ ഓടിയെത്തി ലോകറിക്കാര്‍ഡോടെയാണ് സ്വര്‍ണ്ണം നേടിയത്. ഫ്രാന്‍സ് വെള്ളിയും ബ്രിട്ടന്‍ വെങ്കലം നേടി.

ടീമിലെ മുഹമ്മദ് അനസ് യഹിയ, അമോജ് ജേക്കബ്, മുഹമ്മദ് അജ്!മല്‍ എന്നിവര്‍ മലയാളികളാണ്. തമിഴ്‌നാട്ടില്‍ നിന്നുള്ള രാജേഷ് രമേശാണ് മറ്റൊരു താരം. അതേസമയം പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ 88.17 മീറ്റര്‍ ദൂരവുമായി ഇന്ത്യയുടെ നീരജ് ചോപ്ര സ്വര്‍ണം സ്വന്തമാക്കി. മെഡല്‍ നേട്ടത്തോടെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി നീരജ് ചോപ്ര റെക്കോര്‍ഡിട്ടു.

 

webdesk14: