ഹൊണ്ടുറാസിലെ കൊലക്കേസ് പ്രതിയാണ് സ്ത്രീ വേഷത്തില്‍ ജയില്‍ അധികൃതരെ കബളിപ്പിച്ച് ജയില്‍ച്ചാട്ടത്തിന് ശ്രമിച്ചത്. ജയില്‍ച്ചാട്ടത്തിനായി ഇയാള്‍ കോലം മാറുകയായിരുന്നു. സ്ത്രീകളുടേത് പോലെ മാറ് കൂട്ടി, നീളമുള്ള വിഗ് വെക്കുകയും ചെയ്തു. സണ്‍ഗ്ലാസ് ധരിച്ച്, ഹീലുള്ള ചെരിപ്പും ധരിച്ചു. കാഴ്ചയില്‍ ഒരു യുവതിയാണെന്ന് തോന്നിക്കുന്ന തരത്തിലായിരുന്നു ഈ അമ്പത്തഞ്ചുകാരന്റെ വേഷപ്പര്‍ച്ച.

ഫ്രാന്‍സിസ്‌കോ ഹൊറാറയെ താമസിപ്പിച്ചിരുന്നത് സാന്‍ പെഡ്രോ സിറ്റിയിലെ ഏറ്റവും സുരക്ഷാ ക്രമീകരണമുള്ള ജയിലിലായിരുന്നു.

ജയില്‍ പുള്ളികളുടെ കുടുംബങ്ങള്‍ സന്ദര്‍ശനത്തിന് വന്നപ്പോഴായിരുന്ന്ു ഇയാള്‍ ജയില്‍ച്ചാട്ടത്തിന് ശ്രമിച്ചത്. സന്ദര്‍ശക സമയം കഴിഞ്ഞ് മറ്റുള്ളവരുടെ കുടുംബങ്ങള്‍ മടങ്ങുമ്പോള്‍ അവരോടൊപ്പം സ്വാഭാവിക രീതിയില്‍ നടന്നു പുറത്തു പോകാനാണ് ഇയാള്‍ ശ്രമിച്ചിരുന്നത്