X

മലപ്പുറം സ്വദേശി റിയാദില്‍ നിര്യാതനായി

റിയാദ്: മലപ്പുറം മക്കരപ്പറമ്പ് സ്വദേശി റിയാദില്‍ നിര്യാതനായി. മുസ്തഫ സൈദ് അലിയാണ്(69) മരണപ്പെട്ടത്. ഉമ്മുല്‍ ഹമാമിലെ താമസസ്ഥലത്ത് മരിച്ചത്. കുടുംബത്തോടൊപ്പമായിരുന്നു താമസം.

ഭാര്യ: ഷീജ മുസ്തഫ. മകന്‍: നബീല്‍ മുസ്തഫ. മൃതദേഹം റിയാദില്‍ റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, മഹബൂബ് കണ്ണൂര്‍ എന്നിവര്‍ ഖബറടക്കാനുള്ള നടപടിക്രമങ്ങള്‍ സ്വീകരിച്ചു.

webdesk13: