X

പ്രവാസികള്‍ക്കായി പുതിയ മരുപ്പച്ച

ടി.എച്ച് കുഞ്ഞാലി ഹാജി

(മലപ്പുറം ജില്ല പ്രവാസിലീഗ് പ്രസിഡന്റാണ്)

പ്രവാസികളുടെ സുവര്‍ണ കാലഘട്ടം അവസാനിക്കാന്‍ പോകുന്നതിന്റെ സൂചനകള്‍ അറിഞ്ഞുകഴിഞ്ഞു. ഏഴു പതിറ്റാണ്ട് നീണ്ട ആ പലായനം ഇന്ന് സ്വപ്‌നമായി അവശേഷിക്കുന്നു. കള്ള ലോഞ്ചില്‍ പോയവരും കടല്‍ നീന്തിയവരും അതിനിടയില്‍ വന്‍ സ്രാവുകളുടെ ഭക്ഷണമായി കടന്നുപോയവരും മറ്റെവിടെയോ തുരുത്തില്‍ കയറിപ്പറ്റി നാടും ഉറ്റവരും കുടുംബവും ഇല്ലാതെ എവിടെയോ ജീവിച്ച് മരണത്തിനു കീഴ്‌പ്പെട്ടവരും.. അങ്ങനെ പോകുന്നു ആ ഏഴു പതിറ്റാണ്ടുകള്‍.

അപൂര്‍വം ചിലര്‍ സാമ്പത്തിക ഉന്നതി കൈവരുത്തി. ചിലര്‍ ബിസിനസ് ലോകത്ത് അവരുടെ കയ്യൊപ്പ് ചാര്‍ത്തി അതേ സമയം ഏറ്റവും കൂടുതല്‍ പേര്‍ ആവശ്യങ്ങള്‍ നിറവേറ്റാനാവാതെ വെറും കയ്യോടെ മടങ്ങിയെത്തി. 1990 കളിലും ശേഷവും മടങ്ങിയെത്തിയവര്‍ക്ക് നാട്ടില്‍ ഒറ്റപ്പെട്ട് പോയോ എന്ന തോന്നല്‍ വല്ലാതെ അവരുടെ നിലനിലപ്പിന് പോലും ഭീഷണിയായി. ഇതൊരു ചര്‍ച്ചയായി പോലും പറ്റാത്ത സ്ഥിതിവിശേഷം സംജാതമായിമാറി. അപ്പോഴാണ് പ്രതീക്ഷയുടെ ഉദയം പൊങ്ങിവരുന്നത്. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഇരു കൈകളും നീട്ടി പ്രവാസികളെ സ്വീകരിക്കുന്നതും അവര്‍ക്കായി ‘കേരള പ്രവാസിലീഗ്’ എന്ന ആശയത്തിലൂടെ ഒരു പ്ലാറ്റ്‌ഫോറം രൂപകല്‍പന ചെയ്ത് പ്രവാസികളെ ഏല്‍പിക്കുന്നതും മുസ്‌ലിംലീഗിന്റെ സമുന്നതരായ നേതാക്കളെ സാക്ഷിനിര്‍ത്തി 2003 മര്‍ച്ച് 8ന് കോഴിക്കോട് ലീഗ് ഹൗസില്‍ പ്രവാസികള്‍ക്കു കൈമാറി.

അങ്ങനെ നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷം അഥവാ 2022 മര്‍ച്ചില്‍ അതേ കുടുംബത്തിലേ മറ്റൊരംഗമായ, പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ പ്രവാസികള്‍ക്കായി ഒരു കരുതല്‍ നീക്കിവെക്കുന്നു.കൂടുതല്‍ സമയം ചെലവിട്ട് പഠനം നടത്തി വയനാട് കേന്ദ്രമായി ആരംഭിക്കാന്‍ പോകുന്ന പുതിയ പദ്ധതി പ്രവാസികള്‍ക്കായി സമര്‍പ്പിച്ചു ‘ഗ്രീന്‍ഹോപ്പര്‍’ 45 ഏക്കര്‍ സ്ഥലം പല തവണകളായി അതിനായി ഒരുക്കുകയും അതില്‍ 15 ഏക്കര്‍ സ്ഥലം രജിസ്റ്റര്‍ ചെയ്ത് അടുത്ത മാസം ആരംഭം കുറിക്കാന്‍ സജ്ജമാക്കുകയും ചെയ്തിട്ടുള്ള ഗ്രീന്‍ഹോപ്പര്‍ പദ്ധതി. മുപ്പത് കോടി രൂപമുടക്കി പ്ലാന്‍ തയ്യാറാക്കിയ പദ്ധതിയുടെ ഗുണം പാവപ്പെട്ട പ്രവാസികള്‍ക്ക് ലഭ്യമാകണമെന്ന സയ്യിദ് റഷീദലി തങ്ങളുടെ നല്ല മനസ്സ് ജില്ലാ പ്രവാസിലീഗ് സ്വാഗതം ചെയ്തു. പല മണ്ഡലങ്ങളും അവരുടെ ദൗത്യം പൂര്‍ത്തിയാക്കി. ഒരു ഷെയര്‍ എടുക്കുന്നവരുടെ വിഹിതം ഒരു ലക്ഷം ആണ്. അതോടപ്പം അവര്‍ക്ക് ഒരു ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡും നല്‍കുന്നു. കേരളത്തിലെ ഏത് ഹോസ്പിറ്റലിലും കാര്‍ഡ് സ്വീകരിക്കപ്പെടും. ചേര്‍ന്നവരെല്ലാം ആ ആനുകൂല്യം കൈപറ്റുന്നുണ്ട്. അടുത്ത വര്‍ഷം മുതല്‍ ആയിരം രൂപ പെന്‍ഷനും ഒരോ ഷെയര്‍ ഹോള്‍ഡേഴ്‌സിനും മാസം കിട്ടികൊണ്ടിരിക്കും. മാത്രവുമല്ല വാങ്ങിയ ഭൂമിയില്‍ ഒന്നര സെന്റ് ഒരോ അംഗത്തിനും രേഖാമൂലം ഉറപ്പ് നല്‍കുകയും ചെയ്യുന്നു.

മലപ്പുറം ജില്ലയില്‍ മെമ്പര്‍ഷിപ്പടിസ്ഥാനത്തില്‍ ഇപ്പോള്‍ എണ്‍പതിനായിരത്തിനു മുകളില്‍ പ്രവാസികള്‍ പതിനാറ് മണ്ഡലത്തിലായി വ്യാപിച്ച് കിടക്കുന്നു. ഇത്രയും കാലത്തെ അവരുടെ കഷ്ടതകള്‍ക്കും കുടുബ പ്രാരാബ്ദങ്ങള്‍ക്കും പദ്ധതികൊണ്ട് വലിയ മാറ്റം വരുത്തുമെന്നതില്‍ യാതൊരു സംശയവുമില്ല. റഷീദലി ശിഹാബ് തങ്ങള്‍ പഠനം പൂര്‍ത്തിയാക്കിയതിനുശേഷം അമേരിക്കയിലും യൂറോപ്പിലും ദക്ഷിണാഫ്രിക്കയിലും നടത്തിയ സന്ദര്‍ശനത്തിലൂടെ മനസ്സില്‍ ഉരുത്തിരിരിഞ്ഞു വന്ന പദ്ധതിക്ക് ഗ്രീന്‍ഹോപ്പര്‍ എന്ന് പേര്‍ നല്‍കി അതിനനുസൃതമായ സ്ഥലം പ്രകൃതി രമണീയമായ വയനാടന്‍ കുന്നുകുളില്‍ കണ്ടെത്തുകയും 2018 മുതല്‍ അവിടെ നടത്താനുദ്ദേശിക്കുന്ന പ്രോജക്റ്റിനെക്കുറിച്ച് ചിന്തിക്കുകയും പഠിക്കുകയും പ്രായോഗിക തലത്തില്‍ അതിന്റെ ഗുണദോഷങ്ങള്‍ വിലയിരുത്തുകയും ചെയ്തതിനുശേഷമാന്ന് മലപ്പുറം ജില്ലാ പ്രവാസിലീഗിനെ അതുമായി ബന്ധപ്പെടുത്തുന്നത്. ആദ്യ പടിയായി അഞ്ഞൂറോളം മേന്മയുള്ള പശുക്കളെ ഇറക്കുമതി ചെയ്യാനും അത്യാധുനിക രീതിയില്‍ പാല്‍ ശേഖരിച്ച് ആദ്യം രണ്ടോ മൂന്നോ ജില്ലയില്‍ ഉപഭോക്താക്കളെ കണ്ടെത്തി പിന്നീട് വലിയ തോതില്‍ വിതരണം നടത്താനുമുള്ള ഒരു ബൃഹത്തായ പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്. കൂടാതെ ഒട്ടെറേ മറ്റു പല ചെറുകിട പദ്ധതികള്‍ വേറേയും ഉണ്ട്. വരും കാലങ്ങളില്‍ അതും പ്രവര്‍ത്തികമാകും. 2022 ഡിസംബര്‍ അവസാനത്തോടെ എല്ലാ പ്രോജക്ടിന്റെയും ചിത്രം തെളിയും. അതോടെ മടങ്ങിവന്ന പ്രവാസികള്‍ക്ക് തീര്‍ത്തും പുതിയ മരുപ്പച്ച അവരുടെ മുന്നില്‍ തെളിഞ്ഞുവരും.

web desk 3: