X

റസൂല്‍ പൂക്കുട്ടിയുടെ ആദ്യ സംവിധാന സംരംഭമായ ‘ഒറ്റ’യിലെ പുതിയ ഗാനം പുറത്തിറങ്ങി

ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയുടെ ആദ്യ സംവിധാന സംരംഭമായ ‘ഒറ്റ’യിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘പരല്‍’ എന്നു തുടങ്ങുന്ന പാട്ടിനു വരികള്‍ കുറിച്ചിരിക്കുന്നത് റഫീഖ് അഹമ്മദ് ആണ്. എം.ജയചന്ദ്രന്‍ ഈണം പകര്‍ന്ന ഗാനം ബെന്നി ദയാല്‍, ഉണ്ണി ഇളയരാജ, എം.ജയചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാലപിച്ചു. പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു.

വൈരമുത്തുവും ചിത്രത്തിനു വേണ്ടി പാട്ടുകളെഴുതിയിട്ടുണ്ട്. ആസിഫ് അലി നായകനായെത്തിയ ചിത്രമാണ് ‘ഒറ്റ’. അര്‍ജുന്‍ അശോകന്‍, ഇന്ദ്രജിത്ത്, സത്യരാജ്, രോഹിണി, ആദില്‍ ഹുസൈന്‍, ഇന്ദ്രന്‍സ്, രഞ്ജി പണിക്കര്‍, മേജര്‍ രവി, സുരേഷ് കുമാര്‍, ശ്യാമ പ്രസാദ്, സുധീര്‍ കരമന, ബൈജു പൂക്കുട്ടി, ദിവ്യ ദത്ത, കന്നഡ നടി ഭാവന, ലെന, മംമ്ത മോഹന്‍ദാസ്, ജലജ, ദേവി നായര്‍ തുടങ്ങിയവരും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.

രണ്ട് യുവാക്കളുടെ ആവേശകരമായ കഥയും അവരുടെ അപ്രതീക്ഷിതമായ ഭാവിയിലേക്കുള്ള യാത്രയുമാണ് ഫാമിലി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ‘ഒറ്റ’ എന്ന ചിത്രത്തിലൂടെ പറയുന്നത്. ചില്‍ഡ്രന്‍ റീ യുണൈറ്റഡ് എല്‍എല്‍പിയും റസൂല്‍ പൂക്കുട്ടി പ്രൊഡക്ഷന്‍സും ചേര്‍ന്നൊരുക്കിയ ‘ഒറ്റ’ എസ്.ഹരിഹരന്‍ ആണ് നിര്‍മിച്ചത്. കിരണ്‍ പ്രഭാകറിന്റേതാണ് കഥ.

webdesk13: