kerala

കരിപ്പൂരില്‍ ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്ത് തലക്കടിച്ച് കൊന്നു

By Test User

November 11, 2022

മലപ്പുറം കരിപ്പൂരില്‍ ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്ത് തലക്ക് അടിച്ചു കൊലപ്പെടുത്തി. പശ്ചിമബംഗാള്‍ സ്വദേശിയായ കാദറലി ഷെയ്ഖ് ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.

വാക്കു തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. തര്‍ക്കത്തിനിടെ കല്ലുകൊണ്ട് തലക്ക് അടിയേറ്റതാണ് മരണത്തിന് കാരണം. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്ത് മോഹിദുല്‍ ഷെയ്ഖിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.