More

ബുസാൻ സന്ദർശനത്തിനിടെ ദക്ഷിണ കൊറിയൻ പ്രതിപക്ഷ നേതാവിൻ്റെ കഴുത്തിൽ കുത്തേറ്റു

By webdesk14

January 02, 2024

ദക്ഷിണ കൊറിയൻ പ്രതിപക്ഷ നേതാവിന് നേരെ ആക്രമണം. ലീ ജെയ് മ്യുങിന് കഴുത്തിൽ കുത്തേറ്റു. തുറമുഖ നഗരമായ ബുസാൻ സന്ദർശനത്തിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് സംഭവം. അക്രമി അറസ്റ്റിലായി. പുതിയ വിമാനത്താവളം വരാനിരിക്കുന്ന സ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളെ കാണുന്നതിനിടെയാണ് ആൾക്കൂട്ടത്തിൽ നിന്ന് അക്രമിയെത്തിയത്. ഓട്ടോഗ്രാഫ് വേണമെന്ന് പറഞ്ഞ് അടുത്തെത്തിയ അക്രമി കഴുത്തിൽ കത്തിവച്ച് കുത്തുകയായിരുന്നു. ലീയുടെ പേര് ആലേഖനം ചെയ്ത തൊപ്പി ധരിച്ചാണ് ആക്രമി എത്തിയത്.

അക്രമിയെ സംഭവ സ്ഥലത്തു വെച്ചു തന്നെ അറസ്റ്റ് ചെയ്തു. ബുസാനിലെ ഗാദിയോക് ദ്വീപിലെ പുതിയ വിമാനത്താവളത്തിന്റെ നിര്‍മ്മാണ സ്ഥലം സന്ദര്‍ശിക്കാനെത്തിയതായിരുന്നു പ്രതിപക്ഷ നേതാവ്. അക്രമി ലീയുടെ നേരെ കുതിച്ചു ചാടി ആയുധം കഴുത്തില്‍ കുത്തുകയായിരുന്നുവെന്ന് കൊറിയന്‍ വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.