ഒമ്പതാം ക്ലാസുകാരിയായ ദലിത് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച് അധ്യാപകന്‍. ഉത്തര്‍പ്രദേശിലെ മതുരയിലാണ് സംഭവം. ക്ലാസ് കഴിഞ്ഞ ശേഷം കുട്ടിയെ പോകാന്‍ അനുവദിക്കാതെ തടഞ്ഞുവെക്കുന്നതും പിന്നാലെ കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തില്‍ മതുരയിലെ ഇന്റര്‍ കോളജിലെ അധ്യാപകനെതിരെ പൊലീസ് കേസെടുത്തു.
തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ബുധനാഴ്ച പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അധ്യാപകന്‍ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചുവെന്നും മുന്‍പും തനിക്ക് ഈ അധ്യാപകനില്‍ നിന്ന് ഇതുപോലെ അനുഭവം ഉണ്ടായിട്ടുണ്ടെന്നും കുട്ടി പൊലീസിനോട് പറഞ്ഞു. ബഹളമുണ്ടാക്കിയാല്‍ തന്റെ ദേഹത്ത് ആസിഡ് ഒഴിക്കുമെന്നും കുടുംബത്ത ഇല്ലാതാക്കാമെന്നും പ്രതിഭീഷണിപ്പെടുത്തിയതായും കുട്ടി പറഞ്ഞു.
സംഭവത്തില്‍ പ്രതിക്കെതിരെ പോക്‌സോ കേസ് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. പ്രതിക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.