X
    Categories: indiaNews

എല്ലാവരെയും സംരക്ഷിക്കാന്‍ കഴിയില്ലെന്ന് ഹരിയാന മുഖ്യമന്ത്രി

ഹരിയാനയിലെ ഗുരുഗ്രാമിലും നൂഹിലും നടക്കുന്ന വര്‍ഗീയ സംഘര്‍ഷത്തില്‍ പക്ഷപാതനിലപാടുമായി മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. ആറുപേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ രണ്ടുപേര്‍ ഹോം ഗാര്‍ഡുകളാണ്. നിരവധി വാഹനങ്ങളും കടകളും കത്തിച്ചു. 190 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നഷ്ടം കലാപകാരികളില്‍നിന്ന് ഈടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വി.എച്ച്.പി ഘോഷയാത്രയാണ് അക്രമത്തില്‍ കലാശിച്ചത് . ഗുരുഗ്രാം പള്ളിയിലേക്ക് ആക്രമിക്കുകയും ഇമാമിനെ ഉള്‍പ്പെടെ വധിക്കുകയും ചെയ്തു.
മനേസര്‍ എന്നയാളാണ് പ്രകോപനം സൃഷ്ടിച്ച് പോസ്റ്റിട്ടത്.രാജസ്ഥാനില്‍ രണ്ട് പേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് മോനു മനേശ്വര്‍.
ഗോരക്ഷകനായ റാലിയില്‍ പങ്കെടുത്തതിനെതിരെ ചിലര്‍ പ്രതിഷേധം അറിയിച്ചതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. 20 കമ്പനി പൊലീസിനെയും 14 അര്‍ധസൈനികകമ്പനിയെയും വിന്യസിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റ് വൈകാതെ പുന:സ്ഥാപിക്കും. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ വൈകാതെ തുറക്കുമെന്നും അദ്ദേഹം അറിയിച്ചു.

Chandrika Web: