ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ വീട്ടുതടങ്കലിലാക്കിയെന്ന് ആം ആദ്മി പാര്‍ട്ടി. ഔദ്യോഗിക വസതിയിലേക്ക് ആരെയും കടത്തിവിടുന്നില്ല.

പുറത്തിറങ്ങാനും അനുവാദമില്ലെന്ന് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരോപിച്ചു.

ഡല്‍ഹി പൊലീസിനെതിരെയാണ് പ്രവര്‍ത്തകരുടെ ആരോപണം. ഇന്നലെ കര്‍ഷക നേതാക്കളെ കെജ്‌രിവാള്‍ സന്ദര്‍ശിച്ചിരുന്നു.