X

കുമാര്‍ വിശ്വാസിനെതിരെ ഗുരുതര ആരോപണമുയര്‍ത്തിയ അമാനത്തുള്ള ഖാന്‍ രാജിവെച്ചു

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് കുമാര്‍ വിശ്വാസിനെതിരായ ഗുരുതര ആരോപണത്തിന് പിന്നാലെ എം.എല്‍.എ അമാനത്തുള്ള ഖാന്‍ പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ സമിതിയില്‍നിന്ന് രാജിവച്ചു.

കുമാര്‍ വിശ്വാസ് പാര്‍ട്ടി പിളര്‍ത്താന്‍ നീക്കം നടത്തുന്നുവെന്ന ആരോപണത്തെ തുടര്‍ന്നുണ്ടായ വിവാദത്തിനൊടുവിലാണ് രാജി. പാര്‍ട്ടി പിടിച്ചെടുക്കാന്‍ കുമാര്‍ വിശ്വാസിന്റെ നേതൃത്വത്തില്‍ നീക്കം നടക്കുന്നുവെന്നും ഈ നീക്കം പരാജയപ്പെട്ടാല്‍ ബി.ജെ.പിയിലേക്ക് പോകാനാണ് അദ്ദേഹം ലക്ഷ്യമിടുന്നതെന്നുമായിരുന്നു ഖാന്റെ ആരോപണം. കുമാറിനെ അനുകൂലിക്കുന്ന എം.എല്‍.എമാര്‍ ഈ നീക്കത്തോടൊപ്പമാണെന്നും ഖാന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അദ്ദേഹം ആരോപണത്തിനെതിരെ വ്യാപകമായ എതിര്‍പ്പ് ഉയരുകയായിരുന്നു. തുടര്‍ന്ന് ഖാന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയിലെയും പഞ്ചാബിലെയും മുപ്പതിലേറെ എം.എല്‍.എമാര്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കത്തുനല്‍കിയെന്ന വാര്‍ത്തയുമുണ്ടായി.

കുമാര്‍ വിശ്വാസ്

ഇതിന് പിന്നാലെയാണ് തിങ്കളാഴ്ച വൈകി ഖാന്റെ രാജി പ്രഖ്യാപനമുണ്ടായത്.
അതേസമയം, ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് അമാനത്തുള്ള ഖാന്‍ വ്യക്താമാക്കി വീണ്ടും രംഗത്തെത്തി. ബി.ജെ.പിക്കുവേണ്ടിയാണ് പാര്‍ട്ടിയെ ഭിന്നിപ്പിക്കാന്‍ കുമാര്‍ ശ്രമിക്കുന്നതെന്ന ആരോപണവും അദ്ദേഹം തുടര്‍ന്നു.

chandrika: