X
    Categories: keralaNews

ഒളിവില്‍ കഴിഞ്ഞിരുന്നയാള്‍ 28വര്‍ഷത്തിനുശേഷം പിടിയില്‍

കോടതി ശിക്ഷ വിധിച്ചതിനുശേഷം ഒളിവില്‍ കഴിഞ്ഞിരുന്നയാള്‍ 28വര്‍ഷത്തിനുശേഷം പോലീസിന്റെ പിടിയിലായി. പാക്കാനം പുഞ്ചവയല്‍ കാരിശ്ശേരി ഭാഗത്ത് ചവറമ്മാക്കല്‍ വീട്ടില്‍ സന്തോഷ് ബാബുവിനെയാണ് (59) എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ 1993 ല്‍അയല്‍വാസിയെ വീട്ടില്‍ കയറി ആക്രമിക്കുകയും, തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു.

പിന്നീട് കോടതി ഇയാളെ മൂന്നുമാസം തടവിനും 2000 രൂപ പിഴയും ശിക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് കോടതിയില്‍ നിന്നും ഇളവ് നേടി കോടതിയില്‍ ഹാജരാകാതെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. ഇത്തരത്തില്‍ കോടതി ശിക്ഷ വിധിച്ചതിനുശേഷം ഒളിവില്‍ കഴിഞ്ഞുവരുന്ന പ്രതികളെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച നടത്തിയ തിരച്ചിലിനോടുവില്‍ ഇയാളെ ഇടുക്കി തങ്കമണിയില്‍ നിന്നും പോലീസ് സംഘം പിടികൂടുകയായിരുന്നു. എരുമേലി എസ്.എച്ച്.ഓ ബിജു ഇ.ഡി, എസ്.ഐ ശാന്തി കെ ബാബു, എ.എസ്.ഐ അനില്‍കുമാര്‍എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.

Chandrika Web: