X

ചൈനയില്‍ കുട്ടികള്‍ക്ക് രാത്രിയില്‍ ഇന്റര്‍നെറ്റില്ല; പുതിയ നിയമം വരുന്നു

കുട്ടികള്‍ക്കിടയിലുള്ള ഇന്റര്‍നെറ്റിന്റെ അധിക ഉപയോഗം അവസാിപ്പിക്കുന്നതിനായി ചൈനയില്‍ പുതിയ നിയമം വരുന്നു. 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ മൊബൈലുകളില്‍ രാത്രി 10 മണിമുതല്‍ രാവിലെ 6 മണിവരെ ഇന്റര്‍നെറ്റ് ലഭ്യത ഒഴിവാക്കുന്ന നിയമമാണ് ചൈന നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

പൊതുജനാഭിപ്രായം അറിഞ്ഞശേഷം സെപ്റ്റംബര്‍ രണ്ടിനു പുതിയ നിയമം പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 8 വയസ്സുവരെയുള്ളവര്‍ക്ക് ദിവസം പരമാവധി 40 മിനിറ്റ് മാത്രമാണ് ഫോണ്‍ ഉപയോഗിക്കാന്‍ അനുവാദം. പ്രായത്തിനനുസരിച്ച് ചെറിയ ഏറ്റക്കുറച്ചിലുകളുണ്ടാകും. 16- 17 വയസ്സുള്ളവര്‍ക്കു രണ്ടു മണിക്കൂര്‍വരെ ഫോണ്‍ ഉപയോഗിക്കാം.

 

 

webdesk14: