X
    Categories: CultureMoreNewsViews

11 വയസിനിടെ 12 ശസ്ത്രക്രിയകള്‍; ജീവന്‍ നിലനിര്‍ത്താന്‍ സുമനസുകളുടെ സഹായം തേടി അഭിനവ്

വയനാട്: മകന്‍ അഭിനവിന്റെ ജീവന്‍ രക്ഷിക്കാനുള്ള ഓട്ടത്തിലാണ് വയനാട് മുട്ടില്‍ സ്വദേശികളായ മാതാപിതാക്കള്‍. 10 വര്‍ഷത്തോളമായി അവന്റെ ചികിത്സക്കായുള്ള നെട്ടോട്ടം തുടങ്ങിയിട്ട്. കുട്ടിയുടെ ശേഷിക്കുന്ന ഒരു വൃക്കയും തകരാറിലാണ്. പഴുപ്പ് ഒഴുകിക്കൊണ്ടിരിക്കുന്ന വയറില്‍ ഒരു ട്യൂബിട്ടാണ് പ്രാഥമിക കൃത്യം പോലും നിര്‍വഹിക്കുന്നത്. 11 വയസ്സിനിടെ 12 ഓളം ശസ്ത്രക്രിയകള്‍ കഴിഞ്ഞു. ഇനി മുന്നിലുള്ളത് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ മാത്രം.

ഒരു വയസ്സ് പ്രായമുള്ളപ്പോഴാണ് അഭിനവിന്റെ കിഡ്‌നി തകരാറിലായത്. അന്ന് ഒരു കിഡ്‌നി പഴുപ്പ് ബാധിച്ചതിനെ തുടര്‍ന്ന് സര്‍ജറി ചെയ്ത് നീക്കം ചെയ്തിരുന്നു. ഇപ്പോള്‍ രണ്ടാമത്തെ കിഡിനിയിലേക്കും പഴുപ്പ് ബാധിച്ചു തുടങ്ങി. ഉടന്‍ സര്‍ജറി ചെയ്ത് കിഡ്‌നി മാറ്റിവച്ചില്ലെങ്കില്‍ കുട്ടിയുടെ ജീവന്‍ തന്നെ അപകടത്തിലാകും. 20 ലക്ഷത്തോളം രൂപയാണ് ചികിത്സക്ക് ആവശ്യമായി വരുന്നത്. ഈ പണം കണ്ടെത്താനാവാതെ വിഷമിക്കുകയാണ് ഓട്ടോ െ്രെഡവറായ അച്ഛന്‍ റജിലേഷ്. വൃക്ക നല്‍കാന്‍ കുട്ടിയുടെ അമ്മ തയാറാണ്.

പക്ഷെ, ശസ്ത്രക്രിയ്ക്ക് ആവശ്യമായ വലിയ തുക റജിലേഷിന് താങ്ങാനാവുന്നതിലും അപ്പുറമാണ്. ഈ കുടുംബത്തിന് ആകെയുള്ള 5 സെന്റ് സ്ഥലവും വീടും മുന്‍പ് നടത്തിയ ചികിത്സ്‌ക്ക് വേണ്ടി ബാങ്കില്‍ പണയത്തിലാണ്. അഭിനവിന്റെ കിഡ്‌നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ്ക്ക് വേണ്ടി സുമനസ്സുകളുടെ സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ട് സുശാന്ത് നിലമ്പൂരാണ് ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: