മുസ്ലിംലീഗിനെ വര്‍ഗീയ കക്ഷിയാക്കാനുള്ള ബി.ജെ.പിയുടെ ശ്രമം അപലപനീയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത്തരം പ്രസ്താവനകളിലൂടെ വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ശ്രീധരന്‍പിള്ള പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ബി.ജെ.പിയുടെ വിവാദ പരാമര്‍ശങ്ങള്‍ കിട്ടുന്ന വോട്ടു കൂടി ബി.ജെ.പിക്ക് നഷ്ടപ്പെടാനേ ഉപകരിക്കൂ എന്ന് കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.വര്‍ഗീയത വളര്‍ത്തി വോട്ടു നേടാനുള്ള ബി.ജെ.പിയുടെ ശ്രമം വിലപ്പോവില്ല. ബി.ജെ.പിയുടെ ലക്ഷ്യം കേരളത്തില്‍ ഫലം കാണില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.